പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാശ്യപ

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം... (മൂന്നാം ഭാഗം) ചതി ,വഞ്ചനയിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം   വഞ്ചനയിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം “സത്യസന്ധനായ ഒരാളെ ചതിക്കാനാവില്ല” എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടാകും. പല വാക്കുകളും പോലെ, അത് അസത്യമാണ്. എല്ലാ ദിവസവും സത്യസന്ധരായ ആളുകൾ വഞ്ചനയുടെ ഇരകളാകുന്നു; സത്യസന്ധത മാത്രം അവരെ സംരക്ഷിക്കില്ല. ലോകത്തിലെ ഏറ്റവും മിടുക്കരായ ചില മനസ്സുകൾ ആളുകളെ അവരുടെ പണത്തിൽ നിന്ന് വേർപെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. നൂറിലധികം വർഷങ്ങൾക്ക് മുമ്പ്, ഒരു എഴുത്തുകാരൻ ഇങ്ങനെ കുറിച്ചു: “ചില വഞ്ചനകൾ വളരെ നന്നായി നടക്കുന്നുണ്ട്, അവയിൽ വഞ്ചിതരാകാതിരിക്കുന്നത് മണ്ടത്തരമായിരിക്കും  .  ” വഞ്ചനയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്, പഴയ പദ്ധതികൾക്ക് നിരവധി വ്യത്യാസങ്ങളുണ്ട്, പുതിയ പദ്ധതികൾ എല്ലായ്‌പ്പോഴും രൂപപ്പെടുത്തിയുകൊണ്ടിരിക്കുന്നു. അപ്പോൾ നിങ്ങൾക്ക് എങ്ങനെ സ്വയം പ്രതിരോധിക്കാം? കുറ്റവാളികൾ ആളുകളെ വഞ്ചിക്കുന്ന എല്ലാ വഴികളും പഠിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. ചില അടിസ്ഥാന മുൻകരുതലു...

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...(രണ്ടാം ഭാഗം)

ഹിരണ്യ മാസിക സ്പെഷ്യൽ പതിപ്പ് ഗുരൂ പ്രേമം ,ശൃംഗാ​രം ,  വെറു​മൊ​രു കളി ത​മാ​ശ​യാ​ണോ?    എന്താണ്‌ ശൃംഗാ​രം? എന്താണ് പ്രണയം ?     എന്തെങ്കി​ലും അപകടങ്ങൾ ഇതിനു പിന്നി​ലു​ണ്ടോ? ഗുരു :- ശൃംഗാ​രം എന്നു പറഞ്ഞാൽ എതിർലിം​ഗ​ത്തി​ലു​ള്ള ഒരാ​ളോ​ടു​ള്ള പ്രണയം വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും പ്രകടി​പ്പി​ക്കു​ന്ന​ താണ്. ഗുരു എന്തിനാണ്ചിലർ ശൃംഗ​രി​ക്കു​ന്നത്‌?   ചിലർ ശൃംഗ​രി​ക്കു​ന്നത്‌ അവരുടെ ആത്മാഭി​മാ​നം വർധി​പ്പി​ക്കാ​നാണ്‌.  ഒരു ചെറു​പ്പ​ക്കാ​രി പറയുന്നു: “മറ്റുള്ള​വ​രോട്‌ ശൃംഗ​രി​ച്ചു​കൊണ്ട്‌ അവരുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്ന​തിൽ വിജയി​ക്കു​മ്പോൾ അതു വീണ്ടും​വീ​ണ്ടും ചെയ്യാൻ നിങ്ങൾക്ക്‌ ആഗ്രഹം തോന്നും.” എന്നാൽ  സ്ത്രീകൾ പുരുഷന്മാരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെയായാല്‍ ഹൃദയത്തില്‍ രോഗമുള്ളവർക്ക് കൊതിക്കാനിടയാവും. അതുകൊണ്ട് മാന്യമായി സംസാരിക്കുക അതുപോലെ പുരുഷന്മാരോട്കൂ ടുതല്‍ ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.  ചില സ്ത്രീകളുടെ ചിരി പുരുഷന്മാരെ കുഴപ്പത്തിലകപ്പെടുത്താനിടയാക്കും..    ഗുരു  എന്താണു പ്രണയം? നിങ്ങൾക...

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...

 .....….....ലൈം​ഗി​ക​പീ​ഡനം—                  ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?— ഭാഗം 1:.              മുൻക​രു​ത​ലു​കൾ എന്താണ്‌ ലൈം​ഗി​ക​പീ​ഡ​നം? നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌? നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌ എന്താണ്‌ ലൈം​ഗി​ക​പീ​ഡ​നം? ഈ പദത്തിന്‌ പ്രദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ അർഥവ്യ​ത്യാ​സം കണ്ടേക്കാ​മെ​ങ്കി​ലും ഒരു വ്യക്തി ആഗ്രഹി​ക്കാ​ത്ത ലൈം​ഗി​ക​സ​മ്പർക്ക​ത്തെ​യാണ്‌ ഇത്‌ പൊതു​വെ അർഥമാ​ക്കു​ന്നത്‌. ഇതിൽ ഒരുപക്ഷേ, ബലപ്ര​യോ​ഗ​വും ഉൾപ്പെ​ട്ടേ​ക്കാം. കുട്ടി​ക​ളെ​യോ കൗമാ​ര​പ്രാ​യ​ക്കാ​രെ​യോ ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌, അടുത്ത ബന്ധുക്ക​ളോ​ടു​ള്ള ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം, ബലാത്സം​ഗം എന്നിവ​യ്‌ക്കു പുറമെ വിശ്വ​സി​ക്കാ​വു​ന്ന ആളുക​ളിൽനി​ന്നു​ള്ള—ഡോക്‌ടർമാർ, അധ്യാ​പ​കർ, മതാചാ​ര്യ​ന്മാർ പോ​ലെ​യു​ള്ള​വ​രു​ടെ—ദുഷ്‌പെ​രു​മാ​റ്റ​വും ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം. നടന്ന സംഭവം പുറം​ലോ​കം അറിയ​രു​തെ​ന്നും അക്രമി​കൾ ഭീഷണി​പ്പെ​ടു​ത്താ​റുണ്ട്‌. പുരുഷന്മാരും സ്ത്രീകളും എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള ഹൈന്ദവ വീക്ഷണം എന്താണ്...

വാക്കുതർക്കം ഒഴിവാക്കാൻ വേദ വചനങ്ങൾ...

ഇമേജ്
കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം വാക്കുതർക്കം ഒഴിവാക്കാൻ വെല്ലുവിളി നിങ്ങൾക്കും ഇണയ്‌ക്കും ഒരു കാര്യംപോലും ശാന്തമായിരുന്ന്‌ സംസാരിക്കാൻ പറ്റുന്നില്ലേ? കുഴിബോംബുകൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ നടക്കുന്നതുപോലെ, എന്തു പറഞ്ഞാലും അതൊരു പൊട്ടിത്തെറിയിൽ അവസാനിക്കുമെന്ന ഭീതിയിലും ഉത്‌കണ്‌ഠയിലും ആണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിരാശപ്പെടരുത്‌. കാര്യങ്ങൾ മെച്ചപ്പെടുത്താൻ  കഴിയും.  എന്നാൽ ആദ്യംതന്നെ നിങ്ങളുടെ ഇടയിൽ ഇത്രയേറെ വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം നിങ്ങൾ കണ്ടെത്തണം. എന്തുകൊണ്ട്‌ അതു സംഭവിക്കുന്നു? തെറ്റിദ്ധാരണകൾ. ജൂഹി *  എന്നു പേരുള്ള ഒരു വീട്ടമ്മ പറയുന്നു: “ചിലപ്പോൾ ഞാൻ ഭർത്താവിനോട്‌ ഓരോന്നു പറയുമ്പോൾ, ഉദ്ദേശിച്ചത്‌ ഒന്നും പറഞ്ഞത്‌ വേറൊന്നും ആയിപ്പോകും. മറ്റു ചിലപ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞെന്ന്‌ ഞാൻ വിചാരിക്കും, പക്ഷേ ശരിക്കും പറഞ്ഞിട്ടുണ്ടാവില്ല. പറയണമെന്നു  വിചാരിച്ചതേ  ഉണ്ടാവൂ. ഒരുപക്ഷേ ഞാൻ സ്വപ്‌നം കണ്ടതാകും!” അഭിപ്രായവ്യത്യാസങ്ങൾ. എത്രയൊക്കെ പൊരുത്തമുള്ള ദമ്പതികളാണു നിങ്ങളെങ്കിലും ചില കാര്യങ്ങളിൽ നിങ്ങൾ രണ്ടാളുടെയും കാഴ്‌ചപ്പാടുകൾ വിഭിന്നമായിരിക്കും. എന...

സംതൃപ്‌ത ജീവിതം—ആധുനിക കാലത്തിന് പ്രതീക്ഷ നൽകുന്ന പ്രാചീന ഭാരതീയ ധർമ്മോപദേശങ്ങൾ....

 സംതൃപ്‌ത ജീവിതം—വെറു​മൊ​രു സ്വപ്‌ന​മോ? സകലവിധ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും കൂടിയ വീട്‌. പുറമേ നിന്നു നോക്കി​യാൽ അവിടത്തെ താമസ​ക്കാർക്ക്‌ യാതൊ​ന്നി​ന്റെ​യും കുറവി​ല്ലെന്നു തോന്നും. എന്നാൽ അകത്തു കടന്നു നോക്കി​യാ​ലോ? അസന്തുഷ്ടി നിറഞ്ഞു​നിൽക്കുന്ന അന്തരീക്ഷം.  മാതാ​പി​താ​ക്ക​ളു​ടെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ ഉള്ള രണ്ടക്ഷര​ത്തിൽ ഒതുക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ മക്കൾ.  ഭർത്താ​വി​ന്റെ സ്‌നേ​ഹ​ത്തി​നാ​യി ദാഹി​ക്കുന്ന ഭാര്യ.  ആരു​ടെ​യും ശല്യമി​ല്ലാ​തെ തന്റേതു മാത്ര​മായ ഒരു ലോക​ത്തിൽ ഒതുങ്ങി​ക്കൂ​ടാൻ ആഗ്രഹി​ക്കുന്ന ഭർത്താവ്‌.  മാസങ്ങ​ളാ​യി തങ്ങളെ​യൊ​ന്നു തിരി​ഞ്ഞു​നോ​ക്കി​യി​ട്ടു​പോ​ലുമി​ല്ലാത്ത മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യു​മൊ​ക്കെ ഒരു നോക്കു കാണാ​നാ​യി ദൂരെ​യെ​വി​ടെ​യോ ആറ്റു​നോ​റ്റി​രി​ക്കുന്ന അവരുടെ വൃദ്ധമാ​താ​പി​താ​ക്കൾ.  വികസിത രാജ്യ​ങ്ങ​ളി​ലെ പല കുടും​ബ​ങ്ങ​ളി​ലും നിലനിൽക്കുന്ന ഒരു സ്ഥിതി​വി​ശേ​ഷ​മാ​ണിത്‌. എന്നാൽ സമാന​മായ സാഹച​ര്യ​ങ്ങ​ളി​ലാ​യി​രുന്ന ചിലർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സന്തുഷ്ടി നിറഞ്ഞ ഒരു ജീവിതം നയിക്കാ​നും കഴ...