സംതൃപ്‌ത ജീവിതം—ആധുനിക കാലത്തിന് പ്രതീക്ഷ നൽകുന്ന പ്രാചീന ഭാരതീയ ധർമ്മോപദേശങ്ങൾ....

 സംതൃപ്‌ത ജീവിതം—വെറു​മൊ​രു സ്വപ്‌ന​മോ?
സകലവിധ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും കൂടിയ വീട്‌. പുറമേ നിന്നു നോക്കി​യാൽ അവിടത്തെ താമസ​ക്കാർക്ക്‌ യാതൊ​ന്നി​ന്റെ​യും കുറവി​ല്ലെന്നു തോന്നും. എന്നാൽ അകത്തു കടന്നു നോക്കി​യാ​ലോ? അസന്തുഷ്ടി നിറഞ്ഞു​നിൽക്കുന്ന അന്തരീക്ഷം. 
മാതാ​പി​താ​ക്ക​ളു​ടെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ ഉള്ള രണ്ടക്ഷര​ത്തിൽ ഒതുക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ മക്കൾ. 
ഭർത്താ​വി​ന്റെ സ്‌നേ​ഹ​ത്തി​നാ​യി ദാഹി​ക്കുന്ന ഭാര്യ. 
ആരു​ടെ​യും ശല്യമി​ല്ലാ​തെ തന്റേതു മാത്ര​മായ ഒരു ലോക​ത്തിൽ ഒതുങ്ങി​ക്കൂ​ടാൻ ആഗ്രഹി​ക്കുന്ന ഭർത്താവ്‌.
 മാസങ്ങ​ളാ​യി തങ്ങളെ​യൊ​ന്നു തിരി​ഞ്ഞു​നോ​ക്കി​യി​ട്ടു​പോ​ലുമി​ല്ലാത്ത മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യു​മൊ​ക്കെ ഒരു നോക്കു കാണാ​നാ​യി ദൂരെ​യെ​വി​ടെ​യോ ആറ്റു​നോ​റ്റി​രി​ക്കുന്ന അവരുടെ വൃദ്ധമാ​താ​പി​താ​ക്കൾ. 
വികസിത രാജ്യ​ങ്ങ​ളി​ലെ പല കുടും​ബ​ങ്ങ​ളി​ലും നിലനിൽക്കുന്ന ഒരു സ്ഥിതി​വി​ശേ​ഷ​മാ​ണിത്‌. എന്നാൽ സമാന​മായ സാഹച​ര്യ​ങ്ങ​ളി​ലാ​യി​രുന്ന ചിലർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സന്തുഷ്ടി നിറഞ്ഞ ഒരു ജീവിതം നയിക്കാ​നും കഴിഞ്ഞി​ട്ടുണ്ട്‌.
 എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌ എന്നു നിങ്ങൾക്ക​റി​യാ​മോ?
ഇനി, ലോക​ത്തി​ന്റെ മറ്റൊരു കോണിൽ ഒരു വികസ്വര രാജ്യത്ത്‌ താമസി​ക്കുന്ന ഒരു കുടും​ബ​ത്തി​ന്റെ കാര്യ​മെ​ടു​ക്കാം. ഏഴു​പേ​ര​ട​ങ്ങിയ ആ കുടും​ബം കഴിഞ്ഞു​കൂ​ടു​ന്നത്‌ എപ്പോൾ വേണ​മെ​ങ്കി​ലും നിലം​പൊ​ത്താം എന്ന അവസ്ഥയി​ലുള്ള ചെറി​യൊ​രു കുടി​ലി​ലാണ്‌. അടുത്ത ആഹാര​ത്തി​നുള്ള വക എങ്ങനെ കണ്ടെത്തണം എന്നറി​യാ​തെ വിഷമി​ക്കു​ക​യാ​ണവർ. ഭൂമു​ഖ​ത്തു​നിന്ന്‌ പട്ടിണി​യും ദാരി​ദ്ര്യ​വും തുടച്ചു നീക്കാൻ മനുഷ്യ​നു കഴിഞ്ഞി​ട്ടില്ല എന്ന ദുഃഖ​സ​ത്യ​ത്തെ അനുസ്‌മ​രി​പ്പി​ക്കുന്ന ഒരു സാഹച​ര്യ​മാണ്‌ ഇവരു​ടേത്‌. എന്നാൽ ദാരി​ദ്ര്യ​ത്തിൻ മധ്യേ​യും സന്തോഷം കൈവി​ടാത്ത ഒട്ടേറെ കുടും​ബങ്ങൾ ഇന്ന്‌ ലോക​ത്തി​ലുണ്ട്‌.
 എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു കഴിയു​ന്നത്‌?
സമ്പന്ന രാജ്യ​ങ്ങ​ളിൽപ്പോ​ലും സാമ്പത്തിക പ്രശ്‌നങ്ങൾ വികാസം പ്രാപി​ച്ചേ​ക്കാം. പെട്ടെ​ന്നു​ണ്ടായ സാമ്പത്തിക പുരോ​ഗ​തി​യുപുരോ​ഗ​തി​യു​ടെ കാലത്ത്‌ ജപ്പാനി​ലെ ഒരു കുടും​ബം ഒരു വീടു വാങ്ങി. ശമ്പള വർധന ഉണ്ടാകു​മെന്ന ഉറച്ച വിശ്വാ​സ​ത്തിൽ വൻ തുക കടംവാ​ങ്ങി​യാണ്‌ അവർ അതു ചെയ്‌തത്‌. എന്നാൽ സമ്പദ്‌വ്യ​വസ്ഥ പെട്ടെന്നു തകിടം​മ​റി​ഞ്ഞ​പ്പോൾ കടം അടച്ചു തീർക്കാൻ അവർക്കു നിർവാ​ഹ​മി​ല്ലാ​താ​യി. ഒടുവിൽ, വാങ്ങി​യ​തി​നെ​ക്കാൾ വളരെ കുറഞ്ഞ ഒരു വിലയ്‌ക്ക്‌ അവർക്കു തങ്ങളുടെ വീടു വിൽക്കേ​ണ്ടി​വന്നു. ഇല്ലാത്ത വീടിന്റെ കടം വീട്ടി​ക്കൊ​ണ്ടി​രി​ക്കേണ്ട ഗതി​കേ​ടി​ലാണ്‌ അവരി​പ്പോൾ. കുടും​ബ​നാ​ഥ​നാ​ണെ​ങ്കിൽ ചൂതാ​ട്ട​ത്തിൽ പണം കളഞ്ഞു​കു​ളി​ക്കു​ന്നു. ക്രെഡിറ്റ്‌ കാർഡ്‌ തോന്നി​യ​തു​പോ​ലെ ഉപയോ​ഗി​ച്ചതു നിമിത്തം ഉണ്ടായ ബാധ്യത വേറെ​യും. അങ്ങനെ ആ കുടും​ബം കടക്കെ​ണി​യിൽനി​ന്നു രക്ഷപ്പെ​ടാ​നാ​കാ​തെ നട്ടംതി​രി​യു​ക​യാണ്‌. എന്നാൽ ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, സന്തുഷ്ട​മായ ഒരു ജീവിതം നയിക്കു​ന്ന​തിന്‌ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ ഒട്ടേറെ കുടും​ബ​ങ്ങൾക്കു കഴിഞ്ഞി​രി​ക്കു​ന്നു.
 എങ്ങനെ​യെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

 ഇനി, ഏതു ദേശത്തു​ള്ള​വ​രു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കി​ലും മനുഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ ഉരസലു​കൾ നിരന്ത​ര​മായ മനോ​വി​ഷ​മ​ത്തി​നും അസംതൃ​പ്‌തി​ക്കും ഇടയാ​ക്കു​ന്നു. ഒരുപക്ഷേ ജോലി​സ്ഥ​ലത്ത്‌ ആരെങ്കി​ലും നിങ്ങളെ കുറിച്ച്‌ ഏഷണി പറഞ്ഞു​പ​ര​ത്തി​യേ​ക്കാം. 
നിങ്ങൾ കൈവ​രി​ക്കുന്ന നേട്ടങ്ങൾ മറ്റുള്ള​വ​രിൽ അസൂയ ജനിപ്പി​ക്കു​ക​യും അവർ നിങ്ങളെ വിമർശി​ക്കു​ക​യും ചെയ്‌തേ​ക്കാം. 
കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി​യു​ടെ സ്വഭാവം നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തി​യേ​ക്കാം. 
സ്‌കൂ​ളിൽ നിങ്ങളു​ടെ മക്കൾ ഉപദ്ര​വ​ത്തി​നും അവഗണ​ന​യ്‌ക്കു​മൊ​ക്കെ പാത്ര​മാ​യേ​ക്കാം. 
ഇത്തരം പ്രശ്‌നങ്ങൾ അനേക​രു​ടെ​യും ജീവി​തത്തെ സമ്മർദ​പൂ​രി​ത​മാ​ക്കു​ന്നു. ഒറ്റയ്‌ക്കു കുടും​ബ​ഭാ​രം പേറുന്ന ഒരു മാതാ​വോ പിതാ​വോ ആണ്‌ നിങ്ങ​ളെ​ങ്കിൽ ഇതു വിശേ​ഷാൽ സത്യമാണ്‌.
നാളു​ക​ളാ​യി അനുഭ​വി​ക്കുന്ന സമ്മർദ​ത്തി​ന്റെ പ്രത്യാ​ഘാ​തങ്ങൾ, നിനച്ചി​രി​ക്കാത്ത നേരത്ത്‌ ചാടി​വീ​ഴുന്ന ഒരു കൊല​യാ​ളി​യെ​പ്പോ​ലെ പെട്ടെ​ന്നാ​യി​രി​ക്കും പ്രത്യ​ക്ഷ​പ്പെ​ടുക. അതു​കൊണ്ട്‌ സമ്മർദത്തെ നിശ്ശബ്ദ കൊല​യാ​ളി എന്നും, സ്ഥായി​യായ സമ്മർദത്തെസമ്മർദത്തെ സാവധാ​നം പ്രവർത്തി​ക്കുന്ന വിഷം എന്നും വിളി​ച്ചി​രി​ക്കു​ന്നു. “സമ്മർദ​വും അതിന്റെ ഫലമാ​യി​ട്ടു​ണ്ടാ​കുന്ന രോഗ​ങ്ങ​ളും ലോക​ത്തിൽ ഏതാണ്ട്‌ എല്ലായി​ട​ത്തു​മുള്ള ജോലി​ക്കാ​രി​ലും ഇന്നു നിരീ​ക്ഷി​ക്കാൻ കഴിയും” എന്ന്‌ മിനെ​സോട്ട സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ റോബർട്ട്‌ എൽ. വെനിങ്ക പറയുന്നു. സമ്മർദ​ത്തി​ന്റെ ഫലമായ രോഗങ്ങൾ മൂലം ഐക്യ​നാ​ടു​ക​ളിൽ വർഷം​തോ​റും 200 ശതകോ​ടി ഡോള​റി​ന്റെ നഷ്ടം വരുന്ന​താ​യി പറയ​പ്പെ​ടു​ന്നു. അമേരി​ക്ക​യു​ടെ ഏറ്റവും പുതിയ കയറ്റു​മതി ഉത്‌പ​ന്ന​മെന്നു പോലും സമ്മർദത്തെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. ലോക​ത്തി​ലെ പല പ്രമുഖ ഭാഷക​ളി​ലും “സമ്മർദ്ദം” എന്ന പദം സ്ഥാനം​പി​ടി​ച്ചി​ട്ടുണ്ട്‌. സമ്മർദം അനുഭ​വ​പ്പെ​ടു​ക​യും തന്മൂലം ചെയ്യണ​മെന്നു വിചാ​രിച്ച പല കാര്യ​ങ്ങ​ളും ചെയ്‌തു തീർക്കാൻ സാധി​ക്കാ​തെ വരിക​യും ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ കുറ്റ​ബോ​ധം തോന്നി​യേ​ക്കാം. ഒരു ശരാശരി വ്യക്തി ദിവസ​ത്തിൽ രണ്ടു മണിക്കൂർ എങ്കിലും ഇത്തര​മൊ​രു മാനസി​കാ​വ​സ്ഥ​യി​ലൂ​ടെ കടന്നു​പോ​കു​ന്ന​താ​യി അടുത്ത​യി​ടെ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. എന്നാൽ സമ്മർദത്തെ തരണം ചെയ്യാ​നും ജീവി​ത​ത്തിൽ വിജയം കണ്ടെത്താ​നും ചിലർക്കു കഴിഞ്ഞി​ട്ടുണ്ട്‌.
ഇന്ന്‌, സുരക്ഷിതത്വം തോന്നുന്നവർ ചുരുക്കമാണ്‌. ശാസ്‌ത്രം അത്യുത്തമ ശ്രമങ്ങൾ നടത്തിയിട്ടും പകർച്ചവ്യാധികൾ തുടർന്നും ഭൂവാസികളുടെ ജീവനപഹരിക്കുന്നു. മത-ഗോത്ര-രാഷ്‌ട്രീയ ഭിന്നതകളുടെ ഫലമായുള്ള യുദ്ധങ്ങൾ ആയിരക്കണക്കിനാളുകളുടെ ജീവനൊടുക്കുന്നു. ഭക്ഷ്യക്ഷാമം നിരപരാധികളായ സ്‌ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ദുരിതവും കഷ്ടപ്പാടും വർധിപ്പിക്കുന്നു. ധാർമികച്യുതി സമൂഹത്തിന്റെ അടിത്തറ തോണ്ടുന്നു; കുട്ടികൾപോലും ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു
ഇത്തരം ദൈനം​ദിന പ്രശ്‌ന​ങ്ങളെ തരണം​ചെ​യ്‌തു​കൊണ്ട്‌ ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധി​ക്കും?

 ചിലയാ​ളു​കൾ വിദഗ്‌ധർ തയ്യാറാ​ക്കിയ സ്വാശ്രയ പുസ്‌ത​ക​ങ്ങ​ളി​ലേ​ക്കും മാർഗ​നിർദേശക ഗ്രന്ഥങ്ങ​ളി​ലേഎന്നാൽ ഇങ്ങനെ​യുള്ള പുസ്‌ത​കങ്ങൾ വാസ്‌ത​വ​ത്തിൽ ആശ്രയ​യോ​ഗ്യ​മാ​ണോ? 
ഉദാഹ​ര​ണ​ത്തിന്‌, 
42 വ്യത്യസ്‌ത ഭാഷക​ളി​ലാ​യി ഏതാണ്ട്‌ 5 കോടി പ്രതികൾ വിറ്റഴി​ക്ക​പ്പെ​ട്ടി​ട്ടുള്ള, കുട്ടി​കളെ വളർത്തു​ന്നതു സംബന്ധിച്ച ഒരു പുസ്‌ത​ക​ത്തി​ന്റെ രചയി​താ​വായ ഡോ. ബെഞ്ചമിൻ സ്‌പോക്ക്‌ ഇങ്ങനെ പറഞ്ഞു: 
“ഉറച്ച നിലപാ​ടു സ്വീക​രി​ക്കാ​നുള്ള അപ്രാ​പ്‌തി​യാണ്‌ . . . അമേരി​ക്ക​യി​ലെ മാതാ​പി​താ​ക്ക​ളു​ടെ​യി​ട​യിൽ കണ്ടുവ​രുന്ന ഏറ്റവും സാധാ​ര​ണ​മായ പ്രശ്‌നം.” 
വലി​യൊ​രു അളവു​വരെ അതിനു കാരണ​ക്കാർ തന്നെ​പ്പോ​ലെ​യുള്ള ഉപദേ​ശകർ ആണെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.
 “എല്ലാം അറിയാ​മെന്ന ഭാവത്തിൽ ഞങ്ങൾ നൽകിയ നിർദേ​ശ​ങ്ങ​ളെ​ല്ലാം വാസ്‌ത​വ​ത്തിൽ മാതാ​പി​താ​ക്ക​ളു​ടെ ആത്മവി​ശ്വാ​സത്തെ കെടു​ത്തി​ക്ക​ള​യു​ക​യാ​യി​രു​ന്നു എന്ന്‌ വളരെ വൈകി​യാണ്‌ ഞങ്ങൾ മനസ്സി​ലാ​ക്കി​യത്‌,”
 അദ്ദേഹം സമ്മതിച്ചു പറയുന്നു. അതു​കൊണ്ട്‌ നാം ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഇപ്പോ​ഴും ഭാവി​യി​ലും സംതൃ​പ്‌ത​മായ ഒരു ജീവിതം നയിക്കാൻ സഹായ​ക​മായ നിർദേ​ശങ്ങൾ എവി​ടെ​നി​ന്നു ലഭിക്കും?’

ദൈനം​ദിന ജീവി​ത​ത്തിൽ ആളുകൾ അഭിമു​ഖീ​ക​രി​ക്കുന്ന ചില പ്രശ്‌നങ്ങൾ ഏവ?
4. മനുഷ്യ​ബ​ന്ധങ്ങൾ നിങ്ങളെ ബാധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?
5. ലോക​ത്തിൽ ഇന്ന്‌ സമ്മർദ​ത്തിന്‌ ഇടയാ​ക്കുന്ന ഏതെല്ലാം കാര്യങ്ങൾ ഉള്ളതാ​യി​ട്ടാണ്‌ നിങ്ങൾക്കു തോന്നു​ന്നത്‌?
6. ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ മാനു​ഷി​ക​ജ്ഞാ​നം സഹായ​ക​മാ​ണെന്നു നിങ്ങൾ കരുതു​ന്നു​ണ്ടോ..

പാഠം രണ്ട്:
 ജീവിതം സംതൃ​പ്‌ത​മാ​ക്കാൻ🔴 സഹായ​ക​മായ നിർദേശങ്ങൾ
ഒരു പ്രശ്‌നം ഉണ്ടാകു​മ്പോൾ ബുദ്ധി​യു​പ​ദേ​ശ​ത്തി​നാ​യി നിങ്ങൾ എങ്ങോട്ടു തിരി​യും?
 ഒരുപക്ഷേ നിങ്ങൾ ഒരു വിശ്വസ്‌ത സുഹൃ​ത്തി​ലേ​ക്കോ അനുഭ​വ​സ​മ്പ​ന്ന​നായ ഉപദേ​ശ​ക​നി​ലേ​ക്കോ തിരി​ഞ്ഞേ​ക്കാം. അല്ലെങ്കിൽ പ്രസ്‌തുത വിഷയത്തെ കുറിച്ചു പ്രതി​പാ​ദി​ക്കുന്ന ചില പുസ്‌ത​കങ്ങൾ പരി​ശോ​ധി​ച്ചേ​ക്കാം. അതുമ​ല്ലെ​ങ്കിൽ, പ്രായ​മാ​യ​വ​രു​ടെ അനുഭ​വ​സ​മ്പ​ത്തിൽനി​ന്നു പഠിക്കാൻ നിങ്ങൾ ശ്രമി​ച്ചേ​ക്കാം. 
ഏതു മാർഗ​ത്തി​ലൂ​ടെ ആയാലും ശരി, പ്രശ്‌ന​പ​രി​ഹാ​ര​ത്തിന്‌ ഉതകുന്ന മൂല്യ​വ​ത്തായ നിർദേ​ശങ്ങൾ അടങ്ങിയ ജ്ഞാന​മൊ​ഴി​കൾ പരിചി​ന്തി​ക്കു​ന്നതു നല്ലതാണ്‌. നിങ്ങൾക്കു സഹായ​ക​മായ ഏതാനുംനല്ല ഉപദേ​ശങ്ങൾ ഇതാ:
2.കുടുംബ ജീവിതം: 
മോശ​മായ സ്വാധീ​നങ്ങൾ നിറഞ്ഞ ഈ ലോക​ത്തിൽ മക്കളെ വളർത്തി​ക്കൊ​ണ്ടു വരുന്ന കാര്യ​മോർത്ത്‌ പല മാതാ​പി​താ​ക്ക​ളും ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു. പിൻവ​രുന്ന ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നതു സഹായ​ക​മാ​യേ​ക്കും: “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യില്ല.” കുട്ടികൾ മുതിർന്നു​വ​രു​മ്പോൾ, നടക്കേ​ണ്ടുന്ന “വഴി” അവർക്കു കാണി​ച്ചു​കൊ​ടു​ക്കേ​ണ്ട​തുണ്ട്‌, അതായത്‌, ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ അവർക്കു നൽകേ​ണ്ട​തുണ്ട്‌. കുട്ടി​കൾക്കു പ്രയോ​ജ​ന​പ്ര​ദ​മായ നിയമങ്ങൾ വെക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇന്ന്‌ പല വിദഗ്‌ധ​രും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. മാതാ​പി​താ​ക്കൾ വെക്കുന്ന ജ്ഞാനപൂർവ​ക​മായ അത്തരം നിബന്ധ​നകൾ കുട്ടി​കൾക്കു സുരക്ഷി​ത​ത്വ​ബോ​ധം പ്രദാനം ചെയ്യും. 
“വടിയും ശാസന​യും ജ്ഞാനത്തെ നല്‌കു​ന്നു; തന്നിഷ്ട​ത്തി​ന്നു വിട്ടി​രുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തു​ന്നു” എന്ന ബുദ്ധി​യു​പ​ദേ​ശ​വും മാതാ​പി​താ​ക്കൾ മനസ്സിൽ പിടി​ക്കണം. കുട്ടികൾ വഴി​തെ​റ്റി​പ്പോ​കാ​തി​രി​ക്കാൻ മാതാ​പി​താ​ക്കൾ സ്‌നേ​ഹ​പൂർവം പ്രയോ​ഗി​ക്കേണ്ട അധികാ​ര​ത്തെ​യാണ്‌ ഇവിടെ “വടി” എന്നതി​നാൽ അർഥമാ​ക്കു​ന്നത്‌. അത്തരത്തിൽ തങ്ങളുടെതങ്ങളുടെ അധികാ​രം പ്രയോ​ഗി​ക്കു​മ്പോൾത്തന്നെ യാതൊ​രു പ്രകാ​ര​ത്തി​ലും കുട്ടി​ക​ളോ​ടു മോശ​മാ​യി പെരു​മാ​റാ​തി​രി​ക്കാൻ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. മാതാ​പി​താ​ക്കൾക്കുള്ള ബുദ്ധി​യു​പ​ദേശം ഇതാണ്‌: “നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രു​തു.

വാർത്താമാധ്യമങ്ങൾ ടെൻഷൻ കൂട്ടു​മ്പോൾ; 

നിങ്ങളു​ടെ മക്കളെ എങ്ങനെ സഹായി​ക്കാം?

നെഞ്ച്‌ തകർക്കുന്ന വാർത്തകൾ. അതും വിശദ​മായ വീഡി​യോ ക്ലിപ്പോ​ടു​കൂ​ടി. ഇന്ന്‌ ടിവി​യി​ലും ഫോണി​ലും ടാബി​ലും കമ്പ്യൂ​ട്ട​റി​ലും 24 മണിക്കൂ​റും വന്നു​കൊ​ണ്ടി​രി​ക്കു​ന്നു.ഇതെല്ലാം കുട്ടി​ക​ളും കാണു​ന്നുണ്ട്‌.
പേടി​പ്പെ​ടു​ത്തു​ന്ന വാർത്തകൾ മക്കളെ ബാധി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?വാർത്തകൾ കുട്ടി​കളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?വാർത്തകൾ കാണു​ന്ന​തിൽനിന്ന്‌ ഉണ്ടാകുന്ന ടെൻഷൻ കുറയ്‌ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?
നിങ്ങളു​ടെ കുട്ടി​യു​ടെ കൺമു​ന്നിൽവെച്ച്‌ ദാരു​ണ​മായ ഒരു സംഭവം നടന്നി​ട്ടു​ണ്ടെ​ങ്കി​ലോ?വാർത്തകൾ കുട്ടി​കളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?
വാർത്ത​ക​ളിൽ കാണുന്ന ദാരു​ണ​മായ രംഗങ്ങൾ പല കുട്ടി​ക​ളി​ലും ടെൻഷൻ ഉണ്ടാക്കി​യേ​ക്കാം. ചില കുട്ടികൾ അവരുടെ വിഷമങ്ങൾ തുറന്ന്‌ പറഞ്ഞി​ല്ലെന്നു വരും. പക്ഷേ ഇത്തരം വാർത്തകൾ അവരെ ആഴത്തിൽ ബാധി​ച്ചേ​ക്കാം. ഇനി മാതാ​പി​താ​ക്കൾക്ക്‌ അകാര​ണ​മാ​യി ആശങ്ക​പ്പെ​ടുന്ന രീതി​യു​ണ്ടെ​ങ്കിൽ അതു മക്കളുടെ ഉത്‌കണ്‌ഠ കൂട്ടാൻ ഇടയുണ്ട്‌.വാർത്ത​ക​ളെ​ക്കു​റിച്ച്‌ കുട്ടികൾ തെറ്റായ വിധത്തിൽ ചിന്തി​ച്ചു​കൂ​ട്ടി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഈ കാണുന്ന കാര്യങ്ങൾ അവരുടെ കുടും​ബ​ത്തിൽത്തന്നെ സംഭവി​ക്കു​മെ​ന്നാണ്‌ ചില കുട്ടികൾ വിചാ​രി​ക്കു​ന്നത്‌. ഇനി ഒരേ സംഭവ​ത്തി​ന്റെ വീഡി​യോ തന്നെ വീണ്ടും​വീ​ണ്ടും കാണുന്ന ചെറിയ കുട്ടികൾ ചിന്തി​ക്കു​ന്നത്‌ ആ കാര്യം പല പ്രാവ​ശ്യം സംഭവി​ക്കു​ന്നു എന്നായി​രി​ക്കാം.വാർത്ത​ക​ളി​ലെ സത്യാവസ്ഥ തിരി​ച്ച​റി​യാൻ കുട്ടി​കൾക്ക്‌ പലപ്പോ​ഴും ബുദ്ധി​മു​ട്ടാണ്‌. വാർത്താ​മാ​ധ്യ​മങ്ങൾ ബിസി​നെ​സ്സാ​ണു നടത്തു​ന്ന​തെ​ന്നും കൂടുതൽ ആളുകൾ കാണു​മ്പോ​ഴാണ്‌ അവർക്ക്‌ ലാഭം കിട്ടു​ന്ന​തെ​ന്നും കുട്ടികൾ തിരി​ച്ച​റി​യ​ണ​മെ​ന്നില്ല. ആളുകളെ ആകാം​ക്ഷ​യു​ടെ മുൾമു​ന​യിൽ നിറു​ത്താൻ അവർ വാർത്തകൾ ഊതി​പ്പെ​രു​പ്പി​ച്ചേ​ക്കാം.വാർത്തകൾ കാണു​ന്ന​തിൽനിന്ന്‌ ഉണ്ടാകുന്ന ടെൻഷൻ കുറയ്‌ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?
പേടി​പ്പെ​ടു​ത്തുന്ന വാർത്തകൾ കാണാ​നുള്ള അവസരങ്ങൾ കുറയ്‌ക്കുക. ലോക​ത്തിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങളു​ടെ മക്കൾ അറിയു​ന്ന​തിൽ കുഴപ്പ​മില്ല. എന്നാൽ ഭയം ജനിപ്പി​ക്കുന്ന വാർത്തകൾ അവർ കൂടെ​ക്കൂ​ടെ കാണു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.“ഇങ്ങനെ​യുള്ള വാർത്ത​ക​ളെ​ക്കു​റിച്ച്‌ ചില​പ്പോൾ ഞാനും എന്റെ ഭർത്താ​വും ഒരുമി​ച്ചി​രുന്ന്‌ കുറെ സംസാ​രി​ക്കാ​റുണ്ട്‌. എന്നാൽ ഇതു കേൾക്കുന്ന കുട്ടി​കളെ അത്‌ എങ്ങനെ ബാധി​ക്കു​മെന്ന്‌ ഞങ്ങൾ ചിന്തി​ക്കാ​റില്ല.”—മരിയ.

 തത്ത്വം: “മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു.”—ക്ഷമയോ​ടെ കേൾക്കുക, ആശ്വസി​പ്പി​ക്കുന്ന വിധത്തിൽ ഇടപെ​ടുക. വിഷമി​പ്പിച്ച സംഭവ​ത്തെ​ക്കു​റിച്ച്‌ നിങ്ങളു​ടെ കുട്ടിക്ക്‌ വാക്കു​ക​ളി​ലൂ​ടെ വിവരി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ മനസ്സിൽ തോന്നുന്ന കാര്യം വരച്ചു​കാ​ണി​ക്കാൻ വേണ​മെ​ങ്കിൽ അവനോ​ടു പറയാ​വു​ന്ന​താണ്‌. അങ്ങനെ കുട്ടിയെ ആശ്വസി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ അവനു മനസ്സി​ലാ​കുന്ന വാക്കുകൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കുക. എന്നാൽ സംഭവ​ത്തി​ന്റെ അനാവ​ശ്യ​മായ വിശദാം​ശ​ങ്ങ​ളി​ലേക്കു കടക്കേ​ണ്ട​തില്ല.“മകളോ​ടൊ​പ്പം ഇരുന്ന്‌ അവൾക്കു പറയാ​നു​ള്ള​തെ​ല്ലാം കേട്ടത്‌ അവളെ ആശ്വസി​പ്പി​ച്ചെന്നു തോന്നി. എന്നാൽ ‘ഇന്ന്‌ ലോക​ത്തിൽ ഇതൊക്കെ സാധാ​ര​ണ​മാണ്‌. നമ്മൾ ഇത്‌ കാര്യ​മാ​ക്കാ​തി​രു​ന്നാൽ മതി’ എന്ന്‌ അവളോ​ടു പറയു​ന്ന​തു​കൊണ്ട്‌ പ്രത്യേ​കിച്ച്‌ പ്രയോ​ജ​ന​മില്ല.”—സാറായി.

 തത്ത്വം: “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കംകൂട്ടരുത്‌.”—വാർത്ത​കൾക്കു പിന്നിലെ യാഥാർഥ്യം കാണാൻ കുട്ടിയെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, തട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ കുറി​ച്ചുള്ള ഒരു വാർത്ത കേൾക്കുന്ന കുട്ടിക്ക്‌ തോന്നു​ന്നത്‌ ഇത്‌ യഥാർഥ​ത്തിൽ ഉള്ളതി​നെ​ക്കാൾ കൂടുതൽ വ്യാപ​ക​മാ​യി സംഭവി​ക്കു​ന്നുണ്ട്‌ എന്നായി​രി​ക്കാം. കുട്ടി​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി നിങ്ങൾ എന്തെല്ലാ​മാണ്‌ ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ അവരോട്‌ പറയുക. മിക്ക​പ്പോ​ഴും കാര്യ​ങ്ങൾക്ക്‌ വാർത്താ​പ്രാ​ധാ​ന്യം കിട്ടു​ന്നത്‌ അവ നിത്യ​സം​ഭ​വങ്ങൾ ആയതു​കൊ​ണ്ടല്ല, പകരം വല്ലപ്പോ​ഴും മാത്രം സംഭവി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെന്ന്‌
മനസ്സിൽപ്പി​ടി​ക്കണം.“പേടി​യും ടെൻഷ​നും കുറയ്‌ക്കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കുക. മിക്ക​പ്പോ​ഴും ചിന്തക​ളിൽനി​ന്നാണ്‌ ഇങ്ങനെ​യുള്ള വികാ​രങ്ങൾ ഉണ്ടാകു​ന്നത്‌. അതു​കൊണ്ട്‌ നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ അവരുടെ ടെൻഷൻ കുറയും.”—ലൂർദെസ്‌.

 തത്ത്വം: “ബുദ്ധി​യു​ള്ള​വന്റെ ഹൃദയം അവന്റെ വായ്‌ക്ക്‌ ഉൾക്കാ​ഴ്‌ച​യേ​കു​ന്നു; അത്‌ അവന്റെ വാക്കു​കൾക്കു സ്വാധീ​ന​ശക്തി നൽകുന്നു.”—
.കൊച്ചുകുട്ടികളിലെ ടെൻഷന്റെ ചില ലക്ഷണങ്ങ​ളാണ്‌ മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​നിന്ന്‌ മാറാ​നും സ്‌കൂ​ളിൽ പോകാ​നും പേടി തോന്നു​ന്ന​തോ കിടന്ന്‌ മുള്ളു​ന്ന​തോ ഒക്കെ.
നിങ്ങളുടെ കുട്ടി​യു​ടെ കൺമു​ന്നിൽവെച്ച്‌ ദാരു​ണ​മായ ഒരു സംഭവം നടന്നി​ട്ടു​ണ്ടെ​ങ്കി​ലോ?
ഇന്ന്  ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, മതപരമായ കൊലപാതകങ്ങൾ ഒക്കെ... പബ്ലിക്കായി നടന്നുകൊണ്ടിരിക്കുന്നു....
2019 മെയ്‌ 7-ന്‌ അമേരി​ക്ക​യി​ലെ കൊള​റാ​ഡോ​യി​ലുള്ള ഹൈലാൻഡ്‌സ്‌ റാഞ്ചിലെ ഒരു സ്‌കൂ​ളിൽ രണ്ട്‌ യുവാക്കൾ വെടി​യു​തിർത്തു. വെടി​വെ​പ്പിൽ ഒരു വിദ്യാർഥി കൊല്ല​പ്പെട്ടു; എട്ടു പേർക്ക്‌ പരി​ക്കേറ്റു. ആ സ്‌കൂ​ളി​ലെ ഒരു വിദ്യാർഥി​യാ​യി​രുന്ന 9 വയസ്സു​കാ​ര​നായ ജാക്ക്‌ അന്ന്‌ അവിടെ ഉണ്ടായി​രു​ന്നു. അവന്റെ മാതാ​പി​താ​ക്ക​ളായ ബെന്നും കാസി​യും ആ സംഭവ​ത്തി​നു ശേഷം അവനെ സഹായി​ച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ വിശദീ​ക​രി​ക്കു​ന്നു.
ആ വെടി​വെപ്പ്‌ നിങ്ങളു​ടെ മകനെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌?
കാസി: മാസങ്ങ​ളോ​ളം ജാക്കിന്‌ ഉള്ളിൽ പേടി​യാ​യി​രു​ന്നു
ബെൻ: ചില​പ്പോൾ അവൻ ചിരി​ച്ചു​ക​ളിച്ച്‌ നടക്കു​ക​യാ​യി​രി​ക്കും. പെട്ടെ​ന്നാ​യി​രി​ക്കും അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർമ വരുന്നത്‌. അപ്പോൾ അവൻ പേടിച്ച്‌ ഓടി​വന്ന്‌ ഞങ്ങളെ കെട്ടി​പ്പി​ടി​ക്കും. മോശ​മായ എന്തെങ്കി​ലും സംഭവി​ക്കു​മോ എന്ന ചിന്ത ആയിരു​ന്നു അവന്റെ മനസ്സു​നി​റയെ. അവൻ അനുഭ​വിച്ച കാര്യങ്ങൾ വെച്ചു​നോ​ക്കി​യാൽ ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു ഞങ്ങൾക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ.ആ വെടി​വെ​പ്പി​നെ​ക്കു​റി​ച്ചുള്ള വാർത്തകൾ നിങ്ങൾ കണ്ടിരു​ന്നോ?
കാസി: ആദ്യം ഞങ്ങൾ കാണു​മാ​യി​രു​ന്നു. ശരിക്കും പറഞ്ഞാൽ ഒരാഴ്‌ച​യോ​ളം ഞങ്ങൾ മൂന്നു​പേ​രും ആ വാർത്ത​ക​ളു​ടെ മുന്നിൽ തന്നെയാ​യി​രു​ന്നു. അപ്പോ​ഴാണ്‌ എനിക്കും ഭർത്താ​വി​നും മനസ്സി​ലാ​യത്‌ ഇങ്ങനെ​യുള്ള വാർത്തകൾ കൂടെ​ക്കൂ​ടെ കാണു​ന്നതു ജാക്കിന്റെ മനസ്സി​ലേക്കു പഴയ ഓർമകൾ കൊണ്ടു​വ​രി​കയേ ഉള്ളൂ എന്ന്‌. ഉള്ളിലെ മുറിവ്‌ ഉണക്കു​ന്ന​തി​നു പകരം ആ വാർത്തകൾ ഞങ്ങളുടെ മൂന്നു പേരു​ടെ​യും ടെൻഷൻ കൂട്ടു​ക​യാ​ണു​ണ്ടാ​യത്‌.
ജാക്കിനെ ഏറ്റവും കൂടുതൽ സഹായി​ച്ചത്‌ എന്താണ്‌?
കാസി: കളിക്കു​ന്ന​തോ വ്യായാ​മം ചെയ്യു​ന്ന​തോ പോലുള്ള കായി​ക​പ്ര​വർത്ത​നങ്ങൾ ജാക്കിന്റെ ടെൻഷൻ കുറയ്‌ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ദിവസ​വും അതിനാ​യി സമയം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ കൂടുതൽ പ്രധാനം ജാക്കിനു പറയാ​നു​ള്ളതു കേൾക്കുക എന്നതാ​യി​രു​ന്നു. രാത്രി​യിൽ കിടക്കു​ന്ന​തി​നു മുമ്പാ​യി​രു​ന്നു ജാക്ക്‌ ഉള്ളുതു​റന്ന്‌ സംസാ​രി​ച്ചി​രു​ന്നത്‌. ചില​പ്പോൾ ആ സംസാരം ഒരു മണിക്കൂ​റോ​ളം നീളും. അവന്‌ അതു വലിയ ആശ്വാ​സ​മാ​യി​രു​ന്നു. അവൻ ഒറ്റയ്‌ക്ക​ല്ലെ​ന്നും ഞങ്ങൾ കൂടെ​യു​ണ്ടെ​ന്നും അവന്‌ ഉറപ്പാ​യി​രു​ന്നു.ഇത്തരം കാര്യങ്ങൾ അനുഭ​വിച്ച കുട്ടി​ക​ളു​ടെ മാതാ​പി​താ​ക്ക​ളോട്‌ നിങ്ങൾക്ക്‌ എന്താണു പറയാ​നു​ള്ളത്‌?
ബെൻ: ഒരു ദുരന്തം ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ കുട്ടി​കൾക്കു കുടും​ബ​ത്തിൽ സുരക്ഷി​ത​ത്വം തോന്നണം. അങ്ങനെ​യാ​കു​മ്പോൾ ഇത്തര​മൊ​രു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കേണ്ടി വന്നാലും അവരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.
കാസി: എല്ലാ കുട്ടി​ക​ളും ഒരു​പോ​ലെയല്ല. ചില കുട്ടി​കളെ അത്‌ കൂടുതൽ ബാധി​ക്കാൻ ഇടയുണ്ട്‌. നിങ്ങൾ കുട്ടിക്ക്‌ അമിത​ശ്രദ്ധ കൊടു​ക്കു​ക​യാ​ണെന്ന്‌ പലരും പറഞ്ഞേ​ക്കാം. എന്നാൽ നിങ്ങളു​ടെ കുട്ടിക്ക്‌ എന്താണോ ആവശ്യം അത്‌ നൽകുക. നിങ്ങളു​ടെ കുടും​ബ​ബന്ധം ശക്തമാ​ക്കുക. അങ്ങനെ​യാ​കു​മ്പോൾ, കുട്ടിക്ക്‌ പുറം​ലോ​കം സുരക്ഷി​ത​മ​ല്ലെന്നു തോന്നി​യാ​ലും വീടി​നു​ള്ളിൽ അവനു സുരക്ഷി​ത​ത്വം തോന്നും.
_________________________________
തോൽവി​യെ നേരി​ടാൻ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?
ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങളു​ടെ കുട്ടികൾ തോൽവി​യോ തിരി​ച്ച​ടി​യോ നേരി​ട്ടേ​ക്കാം. 
അതു മറിക​ട​ക്കാൻ അവരെ എങ്ങനെ സഹായി​ക്കാം?

 തോൽവി ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌.  ‘നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു’. കുട്ടി​കൾക്കും തെറ്റു​പ​റ്റും. എന്നാൽ അതിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളും ഉണ്ട്‌. കുട്ടി​യു​ടെ മനക്കട്ടി കൂട്ടാൻ അതു സഹായി​ക്കും. എല്ലാവർക്കും ജന്മനാ കിട്ടു​ന്നതല്ല ഈ കഴിവ്‌. എന്നാൽ അതു വളർത്തി​യെ​ടു​ക്കാൻ പറ്റും.
 “തോൽവി സംഭവി​ച്ചി​ട്ടി​ല്ലെന്നു നടിക്കു​ന്ന​തി​നേ​ക്കാൾ നല്ലതു  തോൽവി​യെ നേരി​ടാൻ കുട്ടി പഠിക്കു​ന്ന​താണ്‌ എന്ന കാര്യം ഞാനും ഭർത്താ​വും മനസ്സി​ലാ​ക്കി” എന്ന്‌ ലോറ എന്നു പേരുള്ള ഒരു അമ്മ പറയുന്നു.

 ലോറ ഇങ്ങനെ​യും പറഞ്ഞു: “വിചാ​രി​ച്ച​തു​പോ​ലെ കാര്യങ്ങൾ നടന്നി​ല്ലെ​ങ്കിൽ അതുമാ​യി എങ്ങനെ ഒത്തു​പോ​കാ​മെന്ന്‌ പഠിക്കാൻ അവർക്കു കഴിയും.”പല കുട്ടി​ക​ളും തോൽവി നേരി​ടാൻ പഠിച്ചി​ട്ടില്ല. 

ചില കുട്ടികൾ തോൽവി​യെ നേരി​ടാൻ പഠിച്ചി​ട്ടില്ല. കാരണം, എന്തു വന്നാലും മാതാ​പി​താ​ക്കൾ അവരെ സംരക്ഷി​ക്കും. 
ഉദാഹ​രണം പറഞ്ഞാൽ, 
കുട്ടിക്കു പരീക്ഷ​യ്‌ക്കു മാർക്കു കുറവാ​ണെ​ങ്കിൽ ചില മാതാ​പി​താ​ക്കൾ ഉടനെ ടീച്ചറെ കുറ്റ​പ്പെ​ടു​ത്തും. ഇനി, മറ്റൊരു കുട്ടി​യു​മാ​യി എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​ക്കി​യാൽ അപ്പോൾ ആ കുട്ടിയെ കുറ്റ​പ്പെ​ടു​ത്തും.മാതാ​പി​താ​ക്കൾ എപ്പോ​ഴും കുട്ടികൾ വരുത്തിയ തെറ്റിന്റെ പരിണ​ത​ഫ​ല​ത്തിൽനിന്ന്‌  അവരെ സംരക്ഷി​ച്ചു​കൊ​ണ്ടേ​യി​രു​ന്നാൽ അവർ എങ്ങനെ തെറ്റിന്റെ ഗൗരവ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി പ്രശ്‌നം പരിഹ​രി​ക്കാൻ പഠിക്കും?നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌പ്രവൃ​ത്തി​കൾക്കു പരിണ​ത​ഫ​ലങ്ങൾ ഉണ്ടാകു​മെന്നു കുട്ടി​കളെ പഠിപ്പി​ക്കുക.: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഒരാൾ ചെയ്യുന്ന കാര്യ​ത്തിന്‌ അതിന്റെ ഫലം അനുഭ​വി​ക്കേണ്ടി വരും. കേടു​വ​രു​ത്തി​യാൽ നന്നാക്കാൻ ചിലവു​വ​രും. തെറ്റു​കൾക്കു അനന്തര​ഫ​ലങ്ങൾ ഉണ്ടാകും. ചെയ്യുന്ന കാര്യ​ങ്ങൾക്കൊ​ക്കെ അതി​ന്റേ​തായ ഫലം ഉണ്ടാകു​മെന്ന സത്യം കുട്ടികൾ മനസ്സി​ലാ​ക്കണം.
അവർ ഉൾപ്പെട്ട കാര്യ​ങ്ങ​ളിൽ അവരുടെ ഉത്തരവാ​ദി​ത്വം മനസ്സി​ലാ​ക്കാൻ അവരെ പഠിപ്പി​ക്കണം. അതു​കൊണ്ട്‌ കുട്ടി​കളെ രക്ഷിക്കാൻ മറ്റുള്ള​വരെ പഴിചാ​രു​ന്ന​തും മുടന്തൻ ന്യായങ്ങൾ കണ്ടെത്തു​ന്ന​തും ഒഴിവാ​ക്കുക. പകരം, കുട്ടി​യു​ടെ പ്രായ​ത്തി​ന​നു​സ​രിച്ച്‌  അവൻ ചെയ്‌ത കാര്യ​ത്തി​ന്റെ അനന്തര​ഫലം അവൻതന്നെ അനുഭ​വി​ക്കാൻ അനുവ​ദി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ തെറ്റായ പ്രവർത്ത​ന​ങ്ങ​ളെ​യും അതിന്റെ അനന്തര​ഫ​ല​ങ്ങ​ളെ​യും കുറിച്ച്‌ വ്യക്തമായ ഒരു കാഴ്‌ച​പ്പാട്‌ കുട്ടിക്കു ലഭിക്കും.
പ്രശ്‌നം പരിഹ​രി​ക്കാൻ കുട്ടിയെ സഹായി​ക്കുക.
ത​ത്ത്വം: “നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേൽക്കും.”—തോൽവി നമ്മളെ വിഷമി​പ്പി​ക്കു​മെ​ന്നതു ശരിയാണ്‌. എന്നാൽ അതോടെ ലോകം അവസാ​നി​ക്കാ​നൊ​ന്നും പോകു​ന്നില്ല.
 സംഭവിച്ച തെറ്റിന്റെ ന്യായാ​ന്യാ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ചി​രി​ക്കു​ന്ന​തി​നു പകരം അടുത്ത പ്രാവ​ശ്യം എങ്ങനെ തോൽക്കാ​തി​രി​ക്കാം എന്നതിൽ ശ്രദ്ധി​ക്കാൻ കുട്ടിയെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, കുട്ടി പരീക്ഷ​യ്‌ക്കു തോറ്റാൽ അടുത്ത പ്രാവ​ശ്യം എങ്ങനെ നന്നായി പഠിച്ച്‌ മാർക്കു വാങ്ങി​ക്കാം എന്നു പറഞ്ഞു​കൊ​ടു​ക്കുക

നിങ്ങളു​ടെ മകൾക്കു കൂട്ടു​കാ​രി​യു​മാ​യി എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടെന്നു വിചാ​രി​ക്കുക. ആ പ്രശ്‌ന​ത്തി​നു കാരണ​ക്കാ​രി ആരായി​രു​ന്നാ​ലും, പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു മുൻ​കൈ​യെ​ടു​ക്കാൻ മകളോ​ടു പറയുക.
താഴ്‌മ കാണി​ക്കാൻ കുട്ടിയെ പഠിപ്പി​ക്കുക.
ത​ത്ത്വം: “നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌.”.നമ്മൾ മോ​നോ​ടോ മോ​ളോ​ടോ “എല്ലാവ​രെ​ക്കാ​ളും നന്നായി നീയാണ്‌ ചെയ്യു​ന്നത്‌” എന്നു പറഞ്ഞാൽ അത്‌ ഗുണം ചെയ്യില്ല, അത്‌ ശരിയും അല്ല. സ്‌കൂ​ളിൽ നല്ല മാർക്ക്‌ വാങ്ങി​ക്കുന്ന കുട്ടിക്ക്‌ ചില​പ്പോ​ഴെ​ങ്കി​ലും മാർക്ക്‌ കുറഞ്ഞു​പോ​യേ​ക്കാം. ചില കളിക​ളിൽ മികച്ച പ്രകടനം കാഴ്‌ച​വെ​ക്കുന്ന കുട്ടികൾ എപ്പോ​ഴും വിജയി​ക്കു​ന്നില്ല. താഴ്‌മ​യുള്ള കുട്ടികൾ തോൽവി​ക​ളും തിരി​ച്ച​ടി​ക​ളും ഉണ്ടാകു​മ്പോൾ പക്വത​യോ​ടെ അതിനെ നേരി​ടും. പരീക്ഷ​ണങ്ങൾ നമ്മളെ ശക്തരാ​ക്കു​മെ​ന്നും സഹനശക്തി വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​മെ​ന്നും ആണ്‌.  തോൽവി​യും തിരി​ച്ച​ടി​യും ഉണ്ടാകു​മ്പോൾ വിഷമം തോന്നു​മെ​ങ്കി​ലും അതി​നെ​യൊ​ക്കെ അതിന്റെ സ്ഥാനത്തു നിറു​ത്താൻ കുട്ടിയെ പഠിപ്പി​ക്കുക.
ഏതൊരു കാര്യ​ത്തി​ലും വൈദ​ഗ്‌ധ്യം നേടി​യെ​ടു​ക്കാൻ സമയവും ശ്രമവും വേണം. 
അതു​പോ​ലെ കുട്ടി​കളെ മനക്കട്ടി​യു​ള്ള​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാ​നും സമയവും ശ്രമവും വേണം.
 പക്ഷേ അത്‌ പിന്നീട്‌ ഗുണം ചെയ്യും. 
അവർ കൗമാ​ര​ത്തിൽ എത്തു​മ്പോൾ ഇത്‌ അവരെ ഒരുപാട്‌ സഹായി​ക്കും. “പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാ​മെന്ന്‌ അറിയാ​വുന്ന കൗമാ​ര​പ്രാ​യ​ക്കാർ വലിയ അപകട​ങ്ങ​ളിൽചെന്ന്‌ ചാടു​ന്നില്ല” എന്ന്‌ സ്‌നേ​ഹ​ത്തോ​ടെ​യും ആത്മവി​ശ്വാ​സ​ത്തോ​ടെ​യും മുന്നേ​റു​ന്ന​തി​നാ​യി . . . (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ആ പുസ്‌തകം ഇങ്ങനെ​യും പറയുന്നു, “അപ്രതീ​ക്ഷി​ത​മാ​യോ പുതി​യ​താ​യോ എന്തെങ്കി​ലും സംഭവി​ക്കു​മ്പോൾ അതിനെ നന്നായി നേരി​ടാൻ അവർക്കു പറ്റും.” അതെ, മനക്കട്ടി​യു​ള്ള​വ​രാ​യി​രി​ക്കാൻ പഠിക്കു​ന്നതു മുതി​രു​മ്പോ​ഴും അവർക്കു പ്രയോ​ജനം ചെയ്യും.
ചെയ്യാ​നാ​കു​ന്നത്‌:
 മാതൃക വെക്കുക. ജീവി​ത​ത്തി​ലെ നിരാ​ശ​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നു കുട്ടികൾ കാണു​മ്പോൾ അവരുടെ പ്രശ്‌ന​ങ്ങ​ളും എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്ന്‌ അവർ പഠിക്കും.
വീണ്ടും പരി​ശോ​ധി​ക്കുക:
 തോൽവി​യെ നേരി​ടാൻ കുട്ടിയെ എങ്ങനെ സഹായി​ക്കാം?
തങ്ങളുടെ പ്രവൃ​ത്തി​കൾക്കു പരിണ​ത​ഫലം ഉണ്ടാകു​മെന്നു കുട്ടിയെ പഠിപ്പി​ക്കുക.പ്രശ്‌നം പരിഹ​രി​ക്കാൻ കുട്ടിയെ സഹായി​ക്കുക.താഴ്‌മ കാണി​ക്കാൻ കുട്ടിയെ പഠിപ്പി​ക്കുക


മക്കളെ യൗവനത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ

“മുമ്പൊക്കെ മക്കളോടു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഞാൻ പറയുന്നതെല്ലാം അവർ ശ്രദ്ധയോടെ കേൾക്കുകയും അനുസരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ടീനേജിലെത്തിയതോടെ ഞാൻ പറയുന്നതൊന്നും അവർ കേൾക്കാതായി. ആത്മീയപരമായ  കാര്യങ്ങളിലൊന്നും അവർക്കിപ്പോൾ താത്‌പര്യമില്ല. ‘  മറ്റ്‌ കുടുംബങ്ങളിൽ ഇത്‌ സംഭവിച്ചു കണ്ടപ്പോഴെല്ലാം എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്‌.”—റെജി.*

കൗമാരത്തിലുള്ള ഒരു മകനോ മകളോ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങളുടെ കുട്ടി ജീവിതത്തിന്റെ രസകരമായ ഒരു ദശയിലൂടെ കടന്നുപോകുകയാണ്‌. മാതാപിതാക്കളായ നിങ്ങൾക്ക്‌ ഏറെ ടെൻഷനുണ്ടാക്കുന്ന കാലംകൂടിയായിരിക്കും ഇത്‌. പിൻവരുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ?

▪ നിങ്ങളുടെ മകൻ കുട്ടിയായിരുന്നപ്പോൾ എപ്പോഴും നിങ്ങളുടെ കൈയുംപിടിച്ച്‌ കൂടെത്തന്നെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിങ്ങളിൽനിന്ന്‌ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അവന്‌ നിങ്ങളുടെ കൂട്ട്‌ വേണ്ടാത്തതുപോലെ. . .

▪ നിങ്ങളുടെ മകൾ കുട്ടിയായിരുന്നപ്പോൾ അവൾ നിങ്ങളോട്‌ എല്ലാം തുറന്നുപറഞ്ഞിരുന്നു. എന്നാൽ കൗമാരത്തിലെത്തിയതോടെ, അവൾ ഒരു സുഹൃദ്‌വലയം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾ പുറന്തള്ളപ്പെട്ടതുപോലെ. . .

നിങ്ങളുടെ കുട്ടി ഇതുപോലെ പെരുമാറുന്നുണ്ടെങ്കിൽ അവൻ ഒരു മത്സരിയായി മാറിക്കൊണ്ടിരിക്കുകയാണെന്നോ അവനെ ഇനി നേരെയാക്കാനാവില്ലെന്നോ ചിന്തിക്കരുത്‌. വാസ്‌തവത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌? കൗമാരദശ കുട്ടിയുടെ വളർച്ചയിൽ എത്ര നിർണായകമായ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ മനസ്സിലാക്കുമ്പോൾ അതിന്‌ ഉത്തരം ലഭിക്കും.

കൗമാരം—ഒരു വഴിത്തിരിവ്‌

നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ ചുവടുവെയ്‌പ്പ്‌, അവൻ ഉരുവിട്ട ആദ്യവാക്കുകൾ, അവൻ സ്‌കൂളിൽ ചേർന്ന ദിവസം—ഒരു മാതാവോ പിതാവോ എന്നനിലയിൽ നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ള കാര്യങ്ങളായിരിക്കാം ഇതെല്ലാം. അവ കുട്ടിയുടെ വളർച്ചയുടെ തെളിവുകളായിരുന്നു.

കൗമാരവും ഇതുപോലെതന്നെ കുട്ടിയുടെ ജീവിതത്തിലെ പുതിയൊരു 



അധ്യായമാണ്‌. ചില മാതാപിതാക്കൾ പക്ഷേ അതിനെ ഒരൽപ്പം ആശങ്കയോടെയായിരിക്കും വരവേൽക്കുന്നത്‌. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. നല്ല അനുസരണശീലമുണ്ടായിരുന്ന കുട്ടി, ഒന്നും പറഞ്ഞാൽ കേൾക്കാതെ തന്നിലേക്ക്‌ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായി മാറുന്നത്‌ ഏത്‌ മാതാവിന്‌ അല്ലെങ്കിൽ പിതാവിനാണ്‌ സഹിക്കാനാവുക? ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയുടെ വളർച്ചയിലെ അനിവാര്യമായ ഒരു ഘട്ടമാണ്‌ കൗമാരം. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

കാലാന്തരത്തിൽ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ്‌ സ്വന്തമായി ജീവിതം ആരംഭിക്കുന്ന ആ ദിവസത്തിനായി ഒരു കുട്ടി സജ്ജനാക്കപ്പെടുന്ന കാലമാണ്‌ കൗമാരം.  

 കൗമാരപ്രായത്തിൽ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ  സംഭവിക്കുന്നത്‌. ശിശുസഹജമായ സ്വഭാവങ്ങൾ വിട്ടുകളഞ്ഞ്‌ സ്വന്തം കാര്യം നോക്കാൻ പ്രാപ്‌തിയുള്ള, പക്വതയും ഉത്തരവാദിത്വബോധവുമുള്ള ഒരു യുവാവായിത്തീരാൻ പരിശീലനം നേടുകയാണ്‌ അവൻ. മാതാപിതാക്കളോടു വിടപറയാൻ തയ്യാറെടുക്കുന്ന ഒരു കാലഘട്ടമാണ്‌ കൗമാരമെന്ന്‌ ഒരു ഗ്രന്ഥം പറയുന്നു.

നിങ്ങളുടെ ‘കുഞ്ഞ്‌’ നിങ്ങളെ വിട്ടുപിരിയുമെന്ന ചിന്ത ഇപ്പോൾ നിങ്ങളിൽ ആശങ്കയുണർത്തിയേക്കാം. നിങ്ങൾ ചിന്തിച്ചേക്കാം:

▪ “സ്വന്തം മുറിപോലും വൃത്തിയായി സൂക്ഷിക്കാൻ അറിയാത്ത എന്റെ മകൾ എങ്ങനെ ഒരു കുടുംബം നോക്കിനടത്തും?”

▪ “പറഞ്ഞ സമയത്ത്‌ വീട്ടിൽ തിരിച്ചെത്താൻ കഴിയാത്ത എന്റെ മകൻ മുതിരുമ്പോൾ എങ്ങനെ ജോലിയുടെ കാര്യത്തിൽ സമയനിഷ്‌ഠ പാലിക്കും?”

ഇത്തരം ചിന്തകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല, വർഷങ്ങൾകൊണ്ട്‌ നേടിയെടുക്കേണ്ട ഒന്നാണത്‌. 

എങ്കിൽത്തന്നെയും ശരിയായ മാർഗദർശനം ലഭിക്കുന്നെങ്കിൽ, “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ . . . വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്ന” ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയായി നിങ്ങളുടെ കുട്ടി മുതിർന്നുവരും.

വിജയരഹസ്യം

വിവേചനാപ്രാപ്‌തി” വികസിപ്പിച്ചെടുക്കാൻ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ സഹായിക്കേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ പിൽക്കാലത്ത്‌ സ്വന്തമായി നല്ല തീരുമാനങ്ങൾ എടുക്കാൻ അവൻ പ്രാപ്‌തനാകും.* 

 “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മകൻ നിങ്ങളോട്‌ ഒരു കാര്യം അഭ്യർഥിക്കുകയാണെന്നിരിക്കട്ടെ. ഒരുപക്ഷേ അൽപ്പംകൂടെ വൈകി വീട്ടിലെത്താനുള്ള അനുവാദമായിരിക്കാം അവൻ ചോദിക്കുന്നത്‌. ഉടനെ നിങ്ങളത്‌ നിരാകരിക്കുന്നു. “ഞാനെന്താ കൊച്ചുകുട്ടിയാണോ?” പരാതിയുടെ സ്വരത്തിൽ മകൻ ചോദിക്കുന്നു. “പിന്നല്ലാതെ, ഒരു കൊച്ചുകുട്ടിയെപ്പോലെത്തന്നെയാണ്‌ നിന്റെ പെരുമാറ്റം” എന്നായിരിക്കാം നിങ്ങളുടെ നാവിൽവരുന്നത്‌. എന്നാൽ അതു പറയുന്നതിനുമുമ്പ്‌ ഒരു കാര്യം ഓർക്കുക: ആവശ്യമായതിലധികം സ്വാതന്ത്ര്യമായിരിക്കാം കൗമാരക്കാർ ആഗ്രഹിക്കുന്നത്‌; മാതാപിതാക്കളാകട്ടെ വേണ്ടത്ര സ്വാതന്ത്ര്യം നൽകാൻ മടികാണിക്കുകയും ചെയ്യും. ഇടയ്‌ക്കൊക്കെ നിബന്ധനകളുടെ കാര്യത്തിൽ അൽപ്പം അയവു വരുത്താൻ നിങ്ങൾക്കാകുമോ? മകന്റെ അഭ്യർഥന കേട്ടമാത്രയിൽ നിരസിക്കുന്നതിനു പകരം ചുരുങ്ങിയപക്ഷം അത്‌ പരിഗണനയ്‌ക്കെടുക്കുകയെങ്കിലും ചെയ്‌തുകൂടേ?

പരീക്ഷിച്ചുനോക്കുക: മകന്‌ കുറച്ചുകൂടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാവുന്ന ഒന്നോ രണ്ടോ മേഖലകൾ എന്താണെന്ന്‌ എഴുതുക. പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഇത്‌ അനുവദിക്കുന്നതെന്ന്‌ അവനോട്‌ വ്യക്തമാക്കുക. ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താത്തപക്ഷം കാലക്രമത്തിൽ കുറെക്കൂടെ സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണ്‌. മറിച്ചാണെങ്കിൽ അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കുക

 “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.” ചില മാതാപിതാക്കൾ കുട്ടികളുടെമേൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട്‌ അവർ എപ്പോഴും അവന്റെ പുറകെത്തന്നെയുണ്ടാകും. അവൻ ആരെ കൂട്ടുകാരാക്കണമെന്ന്‌ മാതാപിതാക്കളായിരിക്കും തീരുമാനിക്കുന്നത്‌. അവന്‌ വരുന്ന ഫോൺകോളുകളൊക്കെ ഒളിഞ്ഞുനിന്നു കേൾക്കാൻ അവർ ശ്രമിക്കും. ഇതൊക്കെ വിപരീതഫലം ചെയ്യുകയേയുള്ളൂ. കുട്ടിയെ വീട്ടിൽ പൂട്ടിയിട്ടതുപോലെ വളർത്തുന്നത്‌ രക്ഷപ്പെടാനുള്ള പഴുത്‌ അന്വേഷിക്കാൻ അവനെ പ്രേരിപ്പിച്ചേക്കാം. സദാ സമയവും കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്‌ അവരോട്‌ അവന്‌ കൂടുതൽ അടുപ്പം തോന്നാൻ ഇടയാക്കും. ഒളിഞ്ഞുനിന്ന്‌ സംഭാഷണങ്ങൾ കേൾക്കുന്നത്‌ നിങ്ങളറിയാതെ മറ്റു മാർഗങ്ങളിലൂടെ കൂട്ടുകാരുമായി ബന്ധപ്പെടാൻ അവനെ പ്രേരിപ്പിക്കും. നിങ്ങൾ അവന്റെമേൽ പിടിമുറുക്കാൻ ശ്രമിക്കുന്തോറും നിങ്ങളുടെ പിടിയിൽനിന്ന്‌ കുതറിമാറാൻ അവൻ ഒന്നിനൊന്ന്‌ ശ്രമിച്ചുകൊണ്ടിരിക്കും. ഒടുവിൽ അവൻ പിടിവിട്ടുപോകുകയും ചെയ്യും.

നിങ്ങളോടൊപ്പമായിരിക്കുമ്പോൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവൻ പഠിച്ചില്ലെങ്കിൽ, വീടുവിട്ടു പോയിക്കഴിയുമ്പോൾ അവന്‌ അതിനു കഴിയുമെന്ന്‌ തോന്നുന്നുണ്ടോ?

പരീക്ഷിച്ചുനോക്കുക: മകൻ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ അവനോടു സംസാരിക്കേണ്ടതുണ്ടെന്നു കരുതുക. അവന്റെ പ്രവൃത്തികൾ അവനെക്കുറിച്ച്‌ മറ്റുള്ളവർക്ക്‌ എന്തു ധാരണ നൽകുമെന്നു ചിന്തിക്കാൻ അവനെ സഹായിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, മകന്റെ കൂട്ടുകെട്ട്‌ ശരിയല്ലെന്ന്‌ തോന്നുന്നെങ്കിൽ കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനു പകരം അവനോട്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌:

എന്തെങ്കിലും കുഴപ്പംകാണിച്ച്‌ ആ കുട്ടി പോലീസിന്റെ പിടിയിലായാലോ? അവന്റെ കൂട്ടുകാരനായ നിന്നെക്കുറിച്ച്‌ മറ്റുള്ളവർ എന്തായിരിക്കും ധരിക്കുക?” മകന്റെ ഓരോ പ്രവൃത്തിയും അവന്റെ സത്‌പേരിനെ ഏതുവിധത്തിൽ ബാധിക്കുമെന്ന്‌ ചിന്തിക്കാൻ അവനെ പഠിപ്പിക്കുക.

 “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ ആത്മീയ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും അവരെ വളർത്തിക്കൊണ്ടുവരുക.” ദൈവത്തിന്റെ ‘ചിന്തകൾക്ക്‌ അനുസൃതമായി വളർത്തിക്കൊണ്ടുവരുക’ എന്നു പറയുമ്പോൾ അതിൽ കുറെ വസ്‌തുതകൾ കുട്ടിക്ക്‌ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്‌. കുട്ടിയുടെ പ്രവൃത്തികളെ സ്വാധീനിക്കുമാറ്‌ അവന്റെ ധാർമികബോധത്തെ ഉണർത്തുന്നതും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ കുട്ടി കൗമാരത്തിലെത്തുമ്പോൾ ഇത്‌ വിശേഷാൽ പ്രധാനമാണ്‌. ആനന്ദ് എന്നൊരു പിതാവ്‌ പറയുന്നു, “കുട്ടികൾ വളരുന്തോറും സമീപനത്തിൽ കൂടുതൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്‌. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കൂടുതൽ ശ്രമവും ആവശ്യമായിവന്നേക്കാം.”—.

പരീക്ഷിച്ചുനോക്കുക: പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ മകനോട്‌, നിങ്ങളുടെ സ്ഥാനത്ത്‌ അവനായിരുന്നെങ്കിൽ എന്ത്‌ ഉപദേശമായിരിക്കും നൽകുകയെന്ന്‌ ആരായുക. അവന്റെ അഭിപ്രായത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന വാദഗതികൾ ഗവേഷണംചെയ്‌തു കണ്ടെത്താൻ ആവശ്യപ്പെടുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും വിഷയം ചർച്ചയ്‌ക്കെടുക്കുക.

 കുട്ടികളായിരിക്കുമ്പോൾ, ഒറ്റക്കിരുത്തുന്നതോ കളിക്കാൻ വിടാതിരിക്കുന്നതോപോലുള്ള ശിക്ഷകൾ കൊടുക്കുന്നതിലൂടെ കാര്യങ്ങൾ പഠിപ്പിക്കാനായേക്കും. എന്നാൽ തന്റെ ചെയ്‌തിയുടെ ഭവിഷ്യത്ത്‌ കുറെയൊക്കെ സ്വയം അനുഭവിക്കാൻ വിടുന്നതായിരിക്കും ഒരു കൗമാരക്കാരന്റെ കാര്യത്തിൽ ഫലപ്രദമായിരിക്കുന്നത്‌.—

പരീക്ഷിച്ചുനോക്കുക: അവൻ വരുത്തിവെച്ച കടങ്ങൾ വീട്ടാനോ പരീക്ഷയിൽ തോറ്റുപോയാൽ ടീച്ചറിന്റെ അടുത്തുചെന്ന്‌ ഒഴികഴിവുകൾ പറയാനോ ശ്രമിക്കരുത്‌. അതിന്റെ ഭവിഷ്യത്തുകൾ അവൻ സ്വയം അനുഭവിക്കട്ടെ. ആ പാഠം അവന്റെ മനസ്സിൽനിന്ന്‌ ഒരിക്കലും മായില്ല.

കൗമാരത്തിൽനിന്ന്‌ യൗവനത്തിലേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്‌ ആയാസരഹിതമായിരിക്കാൻ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ആശിക്കുന്നതുപോലെ അത്‌ അത്ര സുഗമമായിരിക്കണമെന്നില്ല. എങ്കിലും, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പി”ക്കുകയെന്ന  ആഹ്വാനത്തിനുചേർച്ചയിൽ നിങ്ങളുടെ മകന്‌ അല്ലെങ്കിൽ മകൾക്ക്‌ ആവശ്യമായ പരിശീലനം നൽകാനുള്ള അവസരമാണ്‌ കൗമാരദശ പ്രദാനംചെയ്യുന്നത്‌.  

3.”ഒരു സന്തുഷ്ട കുടും​ബ​ജീ​വി​ത​ത്തി​ന്റെ അടിത്തറ ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള നല്ല ബന്ധമാണ്‌. 
അത്തര​മൊമൊ​രു ബന്ധം ഉണ്ടായി​രി​ക്കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? 

“ഭർത്താ​ക്കൻമാർ ഭാര്യ​മാ​രെ സ്വന്തം ശരീരത്തെ എന്നപോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യ​യാ​കട്ടെ ഭർത്താ​വി​നെ ബഹുമാ​നി​ക്കു​ക​യും വേണം.” ദാമ്പത്യ​ജീ​വി​തം സുഗമ​മാ​യി മുന്നോ​ട്ടു കൊണ്ടു​പോ​കാൻ സഹായി​ക്കുന്ന രണ്ടു സുപ്ര​ധാന ഘടകങ്ങ​ളാണ്‌ സ്‌നേ​ഹ​വും ബഹുമാ​ന​വും. ഇവ പ്രകടി​പ്പി​ക്കു​ന്ന​തിന്‌ ആശയവി​നി​മയം അനിവാ​ര്യ​മാണ്‌. കാരണം, “ഉള്ളു തുറന്ന സംഭാ​ഷണം ഇല്ലെങ്കിൽ പദ്ധതികൾ വിഫല​മാ​കു​ന്നു.” ഉള്ളു തുറന്ന ആശയവി​നി​മയം സാധ്യ​മാ​ക​ണ​മെ​ങ്കിൽ ഇണയുടെ വികാ​രങ്ങൾ നന്നായി മനസ്സി​ലാ​ക്കാൻ നമുക്കു കഴിയണം. ഇണയുടെ ഹൃദയ​ത്തി​ന്റെ അടിത്ത​ട്ടിൽ ഒളിഞ്ഞു​കി​ട​ക്കുന്ന കാര്യങ്ങൾ ‘കോരി​യെ​ടു​ക്കാ​നുള്ള’ കഴിവ്‌ നമുക്ക്‌ ഉണ്ടായി​രി​ക്കണം. “[ഒരു വ്യക്തി​യു​ടെ] ഹൃദയ​ത്തി​ലെ ആലോചന ആഴമുള്ള വെള്ളം; വിവേ​ക​മുള്ള പുരു​ഷ​നോ [അല്ലെങ്കിൽ സ്‌ത്രീ​യോ] അതു കോരി എടുക്കും” എന്ന വസ്‌തുത ഓർത്തി​രി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും.കുട്ടികളോടും , ഭാര്യയോടും സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പല മാർഗങ്ങളുണ്ട്‌.  ചേർത്തുപിടിക്കുക, ഉമ്മവെക്കുക, ലാളിക്കുക, പരിഗണനയോടും പ്രസന്നതയോടും കൂടെ അവരോട്‌ ഇടപെടുക, അവരുടെ കൊച്ചുകൊച്ചു തെറ്റുകൾ ക്ഷമിക്കുക, ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക. വേണ്ടിവരുമ്പോൾ ശിക്ഷണം നൽകാനും മറക്കരുത്‌...
4.ഇന്ന്‌ പ്രായ​മായ പല ആളുക​ളും ഏകാന്തത അനുഭ​വി​ക്കു​ന്ന​വ​രാണ്‌. മുതിർന്നവർക്ക്‌ സ്‌നേഹപ്രകടനങ്ങൾ ആവശ്യമാണോ? സ്‌നേഹപ്രകടനങ്ങൾ പ്രായമായവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്‌. ദയാപുരസ്സരം അവരോട്‌ ഇടപെടുന്നതും അവരെ സ്‌പർശിക്കുന്നതും അവരുടെ വിശ്വാസം നേടിത്തരും. കടുംപിടിത്തം കാണിക്കാതെ നമ്മൾ പറയുന്നത്‌ അനുസരിക്കാൻ അവർ ചായ്‌വുകാട്ടും. മാത്രമല്ല, അങ്ങനെയുള്ള പ്രവൃത്തികൾ അവരെ നാം മാനിക്കുന്നു എന്നതിന്റെ തെളിവുകൂടെയാണ്‌.”
മക്കളാൽ അവഗണി​ക്ക​പ്പെട്ട അവസ്ഥയി​ലാണ്‌ അവർ കഴിയു​ന്നത്‌. ഒരുകാ​ലത്ത്‌ മാതാ​പി​താ​ക്കളെ ആദര​വോ​ടെ വീക്ഷി​ച്ചി​രുന്ന രാജ്യ​ങ്ങ​ളിരാജ്യ​ങ്ങ​ളി​ലെ​പ്പോ​ലും സ്ഥിതി ഇതാണ്‌. എന്നാൽ മക്കൾ പിൻവ​രുന്ന ജ്ഞാന​മൊ​ഴി​കൾ ഓർത്തി​രി​ക്കു​ന്നതു നന്നായി​രി​ക്കും: “അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക.” “നിന്റെ അമ്മ വൃദ്ധയാ​യി​രി​ക്കു​മ്പോൾ അവളെ നിന്ദി​ക്ക​രു​തു.” “പിതാ​വി​നോട്‌ അതി​ക്രമം കാണി​ക്ക​യും മാതാ​വി​നെ ആട്ടിപ്പാ​യി​ക്ക​യും ചെയ്യുന്ന പുത്രൻ, മാനഹാ​നി​ക്കും ശകാര​ത്തി​ന്നും പാത്ര​മാ​കും.” അതേസ​മയം പ്രായ​മായ മാതാ​പി​താ​ക്കൾ, ഉചിത​മായ ഒരു മനോ​ഭാ​വം വെച്ചു​പു​ലർത്തു​ക​യും മക്കളു​മാ​യി ഊഷ്‌മ​ള​മായ ബന്ധം ഉണ്ടായി​രി​ക്കാൻ മുൻകൈ എടുത്തു പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.
 “കൂട്ടം​വി​ട്ടു നടക്കു​ന്നവൻ സ്വേച്ഛയെ അന്വേ​ഷി​ക്കു​ന്നു; സകലജ്ഞാ​ന​ത്തോ​ടും അവൻ കയർക്കു​ന്നു.”
മറ്റുള്ള​വർക്കാ​യി കരുതുന്ന ചെറു​പ്പ​ക്കാർ എല്ലായി​ട​ത്തു​മുണ്ട്‌! ചില ഉദാഹ​ര​ണ​ങ്ങൾ നോക്കാം.


 “ചില​പ്പോൾ ടിവി കാണാ​നാ​യി സോഫ​യി​ലി​രി​ക്കു​മ്പോൾ ഡാഡി​യും മമ്മിയും ജോലി കഴിഞ്ഞ്‌ എത്ര ക്ഷീണി​ച്ചാ​യി​രി​ക്കും വരുന്ന​തെ​ന്നു ഞാൻ ഓർക്കാ​റുണ്ട്‌. അപ്പോൾ ഞാൻ എഴു​ന്നേറ്റ്‌ പാത്രം കഴുകു​ക​യും വീട്‌ തൂത്തു​തു​ടച്ച്‌ വൃത്തി​യാ​ക്കു​ക​യും ചെയ്യും. അവർക്കു കാപ്പി വളരെ ഇഷ്ടമാ​യ​തു​കൊണ്ട്‌ ഞാൻ അവർക്കാ​യി കാപ്പി​യും ഉണ്ടാക്കി​വെ​ക്കും. മമ്മി വീട്ടി​ലെ​ത്തു​മ്പോൾ ഇങ്ങനെ പറയു​മാ​യി​രു​ന്നു. ‘ഹായ്‌ സുന്ദരി​ക്കു​ട്ടീ, എല്ലാം നല്ല വൃത്തി​യാ​യി​രി​ക്കു​ന്ന​ല്ലോ, ഇപ്പോൾ വീട്‌ കാണാൻ എന്തു ഭംഗി​യാണ്‌.’ ഡാഡി​ക്കും മമ്മിക്കും വേണ്ടി ഇത്ര​യെ​ങ്കി​ലും ചെയ്യാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ സംതൃ​പ്‌തി തോന്നും.”​—കെയ്‌സി.


 “എന്റെ മാതാ​പി​താ​ക്കൾ എപ്പോ​ഴും എന്റെ സഹായ​ത്തി​നു​ണ്ടാ​കും. എനിക്ക്‌ ആവശ്യ​മു​ള്ള​തെ​ല്ലാം അവർ തന്നിട്ടുണ്ട്‌. അതു​കൊണ്ട്‌ കഴിഞ്ഞ വർഷം അവരുടെ കാറിന്‌ കാര്യ​മാ​യ ഒരു പണി വന്നപ്പോൾ കുറെ പണം നൽകി ഞാൻ അവരെ സഹായി​ച്ചു. എന്റെ സമ്പാദ്യ​ത്തി​ന്റെ നല്ലൊരു ഭാഗം​ത​ന്നെ അതിനാ​യി കൊടു​ത്തു. അവർ അതു വേണ്ടെന്നു പറഞ്ഞെ​ങ്കി​ലും ഞാൻ സമ്മതി​ച്ചി​ല്ല. കാരണം അവർ എനിക്കു​വേ​ണ്ടി ചെയ്‌ത കാര്യങ്ങൾ വെച്ചു​നോ​ക്കു​മ്പോൾ ഞാൻ ഈ ചെയ്യു​ന്നത്‌ ഒന്നുമല്ല. അവർക്കു​വേ​ണ്ടി ഇത്ര​യെ​ങ്കി​ലും ചെയ്യാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ സംതൃ​പ്‌തി തോന്നി.”​—ഹോളി.         മറ്റുള്ള​വ​രെ സാഹാ​യി​ക്കു​മ്പോൾ കിട്ടുന്ന സന്തോഷം അനുഭ​വി​ച്ച​റി​യാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഇതാ ചില നിർദേ​ശ​ങ്ങൾ.

 കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാൻ:

ആരും പറയാ​തെ​ത​ന്നെ വീടു വൃത്തി​യാ​ക്കു​ക, അടിച്ചു​തു​ട​യ്‌ക്കു​ക, പാത്രം കഴുകുക

ഒരു​നേ​ര​ത്തെ ആഹാരം ഉണ്ടാക്കുക

മാതാ​പി​താ​ക്ക​ളോ​ടുള്ള നന്ദി അറിയി​ക്കു​ന്ന ഒരു കാർഡ്‌ തയ്യാറാ​ക്കു​ക.     ഗൃഹപാ​ഠം ചെയ്യാൻ കൂടപ്പി​റ​പ്പി​നെ സഹായി​ക്കു​ക

 കുടും​ബാം​ഗ​ങ്ങ​ള​ല്ലാ​ത്ത​വരെ സഹായി​ക്കാൻ:



സുഖമി​ല്ലാ​തി​രി​ക്കുന്ന ഒരാൾക്ക്‌ പണം അയയ്‌ക്കു​ക

വയസ്സായ ഒരു അയൽക്കാ​ര​ന്റെ മുറ്റം വൃത്തി​യാ​ക്കി​ക്കൊ​ടു​ക്കുക

ഒറ്റയ്‌ക്കു താമസി​ക്കു​ന്ന ആരെ​യെ​ങ്കി​ലും സന്ദർശി​ക്കു​ക

ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന ഒരാൾക്കു സമ്മാനം വാങ്ങി​ക്കൊ​ടു​ക്കുക.......ചെയ്യാ​നാ​കു​ന്നത്‌: ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നു നിങ്ങൾത​ന്നെ ചിന്തി​ച്ചു​നോ​ക്കു​ക. എന്നിട്ട്‌ ഈ ആഴ്‌ച​യിൽ ഒരാളെ സഹായി​ക്കാ​നാ​യി ലക്ഷ്യം വെക്കുക. പറഞ്ഞറി​യി​ക്കാ​നാ​കാ​ത്ത സന്തോ​ഷ​മാ​യി​രി​ക്കും അതു നിങ്ങൾക്കു തരുന്നത്‌!


 “മറ്റുള്ള​വ​രെ സഹായി​ക്കു​മ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും. ഒരു നല്ല കാര്യം ചെയ്‌ത​തി​ന്റെ സംതൃ​പ്‌തി നിങ്ങൾക്ക്‌ അനുഭ​വി​ക്കാ​നാ​കും. മറ്റുള്ളവർ അത്‌ എത്ര വിലമ​തി​ക്കു​ന്നെ​ന്നു തിരി​ച്ച​റി​യാ​നും കഴിയും. നിങ്ങൾ പ്രതീ​ക്ഷി​ച്ച​തി​നെ​ക്കാൾ കൂടുതൽ രസകര​മാ​യി​രി​ക്കും അത്‌. എന്തോ ത്യാഗം ചെയ്‌ത​തു​പോ​ലെ​യല്ല ഏറെ നേടി​യ​താ​യി​ട്ടാ​യി​രി​ക്കും ഒടുവിൽ നിങ്ങൾക്കു തോന്നുക!”​—അലാന.

 5.ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം:

 “വീഞ്ഞ്‌ ജീവി​ത​ത്തിന്‌ ആനന്ദം പകരുന്നു” എന്നതും ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം ഒരു വ്യക്തിയെ “തന്റെ അരിഷ്ടത ഓർക്കാ​തി​രി”ക്കാൻ സഹായി​ച്ചേ​ക്കാം എന്നതും ശരിയാണ്‌. എന്നാൽ ഒരു സംഗതി മനസ്സി​ലാ​ക്കുക: “വീഞ്ഞു പരിഹാ​സി​യും മദ്യം കലഹക്കാ​ര​നും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനി​യാ​ക​യില്ല.” 
അമിത മദ്യപാ​ന​ത്തി​ന്റെ ചില ദോഷ​ഫ​ലങ്ങൾ ശ്രദ്ധി​ക്കുക:
 “ഒടുക്കം അതു സർപ്പം​പോ​ലെ കടിക്കും; അണലി​പോ​ലെ കൊത്തും. നിന്റെ കണ്ണു പരസ്‌ത്രീ​കളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. . . . 
ഞാൻ എപ്പോൾ ഉണരും?
 ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.” ലഹരി​പാ​നീ​യങ്ങൾ മിതമായ തോതിൽ ഉപയോ​ഗി​ക്കു​ന്നത്‌ ഗുണക​ര​മാ​യി​രി​ക്കാം.
 എന്നാൽ ഒരുകാ​ര​ണ​വ​ശാ​ലും അവ അമിത​മാ​യി ഉപയോ​ഗി​ക്കാൻ പാടില്ല.
______________________________

6.സാമ്പത്തിക കാര്യങ്ങൾ: 
________________________________
പണം ജ്ഞാനപൂർവം കൈകാ​ര്യം ചെയ്യു​ക​വഴി ചില സാഹച​ര്യ​ങ്ങ​ളിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നതു തടയാ​വു​ന്ന​താണ്‌. 

, പല കുടും​ബ​ങ്ങ​ളും തങ്ങളുടെ വരവി​നൊ​ത്തല്ല ചെലവി​ടു​ന്നത്‌. 
അധ്വാ​നി​ച്ചു​ണ്ടാ​ക്കുന്ന പണമ​ത്ര​യും കടം വീട്ടാനേ തികയു​ന്നു​ള്ളൂ എന്ന ഒരു സ്ഥിതി​വി​ശേ​ഷ​ത്തിൽ ഇത്‌ അവരെ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം. 
ചിലരാ​ണെ​ങ്കിൽ ഉള്ള കടത്തിന്റെ പലിശ അടച്ചു​തീർക്കാ​നാ​യി​ത്തന്നെ മറ്റൊരു വായ്‌പ എടുക്കു​ന്നു. 
ഇതി​നോ​ടുള്ള ബന്ധത്തിൽ പിൻവ​രുന്ന ജ്ഞാന​മൊ​ഴി മനസ്സിൽ പിടി​ക്കു​ന്നതു സഹായ​ക​മാ​യി​രി​ക്കും: “വ്യർത്ഥ​കാ​ര്യ​ങ്ങളെ പിന്തു​ട​രു​ന്ന​വ​നോ ദരി​ദ്ര​നാ​യി​ത്തീ​രും.” 
നമുക്ക്‌ നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാൻ കഴിയും:
 ‘ഞാൻ വാങ്ങാൻ ഉദ്ദേശി​ക്കുന്ന വസ്‌തു​ക്കൾ യഥാർഥ​ത്തിൽ എനിക്ക്‌ ആവശ്യ​മു​ള്ളവ തന്നെയാ​ണോ?
 ഏതാനും പ്രാവ​ശ്യ​ത്തെ ഉപയോ​ഗ​ത്തി​നു ശേഷം തട്ടിൻപു​റ​ത്തേക്കു തള്ളുന്ന സാധനങ്ങൾ എത്രയുണ്ട്‌?

’ ഒരു പംക്തി​യെ​ഴു​ത്തു​കാ​രൻ ഇങ്ങനെ എഴുതി: “മനുഷ്യന്‌ ആവശ്യ​മാ​യി​രി​ക്കുന്ന സാധനങ്ങൾ ചുരു​ക്ക​മാണ്‌, എന്നാൽ അവന്റെ ആഗ്രഹ​ങ്ങ​ളാ​കട്ടെ അനന്തവും.” ഈ ജ്ഞാന​മൊ​ഴി ശ്രദ്ധി​ക്കുക: “ഇഹലോ​ക​ത്തി​ലേക്കു നാം ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല; ഇവി​ടെ​നി​ന്നു യാതൊ​ന്നും കൊണ്ടു​പോ​കു​വാൻ കഴിയു​ന്ന​തു​മല്ല. ഉണ്മാനും ഉടുപ്പാ​നും ഉണ്ടെങ്കിൽ മതി എന്നു നാം വിചാ​രിക്ക. . . . ദ്രവ്യാ​ഗ്രഹം സകലവിധ ദോഷ​ത്തി​ന്നും മൂലമ​ല്ലോ. ഇതു ചിലർ കാംക്ഷി​ച്ചി​ട്ടു . . . ബഹുദുഃ​ഖ​ങ്ങൾക്കു അധീന​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.

7.”അധ്വാ​ന​ശീ​ല​മു​ണ്ടെ​ങ്കിൽ പല സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാ​നാ​കും. ഈ ഉപദേശം ശ്രദ്ധി​ക്കുക: “മടിയാ, ഉറുമ്പി​ന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി​പ​ഠിക്ക. . . . കുറേ​ക്കൂ​ടെ ഉറക്കം; കുറേ​ക്കൂ​ടെ നിദ്ര; കുറേ​ക്കൂ​ടെ കൈ​കെ​ട്ടി​ക്കി​ടക്ക. അങ്ങനെ നിന്റെ ദാരി​ദ്ര്യം വഴി​പോ​ക്ക​നെ​പ്പോ​ലെ​യും നിന്റെ ബുദ്ധി​മു​ട്ടു ആയുധ​പാ​ണി​യെ​പ്പോ​ലെ​യും വരും.” ശ്രദ്ധാ​പൂർവ​മായ ആസൂ​ത്ര​ണ​വും പ്രാ​യോ​ഗി​ക​മായ ഒരു ബജറ്റും ഉണ്ടായി​രി​ക്കു​ന്നതു സഹായ​ക​മാ​യേ​ക്കും: “നിങ്ങളിൽ ആരെങ്കി​ലും ഒരു ഗോപു​രം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കു​ന്നി​ല്ല​യോ?”
8.എന്നാൽ നമ്മു​ടേ​ത​ല്ലാത്ത കുറ്റം​കൊണ്ട്‌ ദാരി​ദ്ര്യം അനുഭ​വി​ക്കേണ്ടി വരു​ന്നെ​ങ്കി​ലോ? 
ഉദാഹ​ര​ണ​ത്തിന്‌,
 കഠിനാ​ധ്വാ​നം ചെയ്യാൻ നാം ഒരുക്ക​മാ​ണെ​ങ്കി​ലും സാമ്പത്തി​ക​ത്ത​കർച്ച​യു​ടെഫലമായി നമുക്കു തൊഴിൽ നഷ്ടപ്പെ​ട്ടേ​ക്കാം. അല്ലെങ്കിൽ ഒരു ദരിദ്ര രാജ്യ​ത്താ​യി​രി​ക്കാം നാം ജീവി​ക്കു​ന്നത്‌. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ നമ്മെ സഹായി​ക്കാൻ എന്തിനു കഴിയും? 
“ധനം പരിരക്‌ഷ നല്‌കു​ന്ന​തു​പോ​ലെ ജ്ഞാനവും പരിരക്ഷ നൽകുന്നു. ജ്ഞാ​നി​യു​ടെ ജീവൻ രക്‌ഷി​ക്കും എന്നതി​ലാണ്‌, ജ്ഞാ​ന​ത്തി​ന്റെ വൈശി​ഷ്‌ട്യം.” കൂടാതെ, ഈ ബുദ്ധി​യു​പ​ദേശം പരിചി​ന്തി​ക്കുക: “ജോലി​യിൽ വിദഗ്‌ധ​നായ ഒരുവനെ നോക്കൂ. അവനു രാജസ​ന്നി​ധി​യിൽ സ്ഥാനം ലഭിക്കും.” ഒരു ജോലി കണ്ടെത്താൻ സഹായ​ക​മായ വൈദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ക്കാൻ നമുക്കു കഴിയു​മോ?
9.ഇനി, വൈരു​ദ്ധ്യ​മെന്നു തോന്നു​ന്ന​തെ​ങ്കി​ലും ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​ട്ടുള്ള ഒരു ബുദ്ധിയു​പ​ദേശം പരിചി​ന്തി​ക്കുക.
 “കൊടു​പ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; . . . , നിങ്ങൾ അളക്കുന്ന അളവി​നാൽ നിങ്ങൾക്കും അളന്നു​കി​ട്ടും.” തിരിച്ച്‌ എന്തെങ്കി​ലും ലഭിക്കു​മെന്ന പ്രതീ​ക്ഷ​യോ​ടെ മറ്റുള്ള​വർക്ക്‌ കൊടു​ക്കുക എന്നല്ല അതിനർഥം. 
പിന്നെ​യോ, ഉദാര​മ​ന​സ്‌കത നട്ടുവ​ളർത്താ
 ബുദ്ധി​യു​പ​ദേ​ശ​മാണ്‌ നമുക്ക്‌ അതിലൂ​ടെ ലഭിക്കു​ന്നത്‌:

 “ഔദാ​ര്യ​മാ​നസൻ പുഷ്ടി പ്രാപി​ക്കും; തണുപ്പി​ക്കു​ന്ന​വന്നു തണുപ്പു കിട്ടും.” ആളുകളെ അവരുടെ ആവശ്യ​ത്തിൽ സഹായി​ക്കു​മ്പോൾ നാം കൊടു​ക്ക​ലി​ന്റേ​തായ മനോ​ഭാ​വത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അത്‌ ഒടുവിൽ നമുക്കു​തന്നെ പ്രയോ​ജനം ചെയ്‌തേ​ക്കാം.
_________________________


10.മാനുഷ ബന്ധങ്ങൾ: 
_______________
ജ്ഞാനി​യായ ഒരു രാജാവ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി: “ഒരു മനുഷ്യ​ന്റെ എല്ലാ പ്രയത്‌ന​വും, പ്രവർത്ത​ന​സാ​മർഥ്യ​മൊ​ക്കെ​യും അയല്‌ക്കാ​ര​നോ​ടുള്ള അയാളു​ടെ അസൂയ​യിൽനിന്ന്‌  ഉണ്ടാകു​ന്നു എന്ന്‌ അപ്പോൾ ഞാൻ കണ്ടു. ഇതും വ്യർഥം; കാറ്റിനെ പിടി​ക്കാ​നുള്ള ശ്രമം.” ബുദ്ധി​ശൂ​ന്യ​മായ വിധത്തിൽ പ്രവർത്തി​ക്കാൻ മത്സരം പലരെ​യും പ്രേരി​പ്പി​ച്ചി​ട്ടുണ്ട്‌. തൊട്ട​ടുത്ത വീട്ടിലെ വ്യക്തി 32 ഇഞ്ചിന്റെ ടെലി​വി​ഷൻ സെറ്റ്‌ വാങ്ങി​യ​താ​യി കണ്ടാൽ, തങ്ങളുടെ 27 ഇഞ്ചിന്റെ സെറ്റിന്‌ യാതൊ​രു കുഴപ്പ​വു​മി​ല്ലെ​ങ്കി​ലും പിറ്റേ ദിവസം​തന്നെ പോയി 36 ഇഞ്ചിന്റെ ഒരെണ്ണം വാങ്ങി​ക്കൊ​ണ്ടു​വ​രുന്ന കൂട്ടരുണ്ട്‌. അത്തരത്തി​ലുള്ള മത്സരം വ്യർഥ​മാണ്‌. കാറ്റിനെ പിടി​ക്കാ​നുള്ള ശ്രമം പോ​ലെ​യാ​ണത്‌—കാര്യ​മി​ല്ലാത്ത കാര്യ​ങ്ങൾക്കു വേണ്ടി​യുള്ള ഒരുതരം പരക്കം​പാ​ച്ചിൽ. നിങ്ങൾ ഇതി​നോ​ടു യോജി​ക്കു​ക​യി​ല്ലേ?
11.നമുക്കു നീരസം തോന്നി​യേ​ക്കാ​വുന്ന വിധത്തിൽ മറ്റുള്ളവർ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കി​ലോ? 

ഈ ഉപദേശം ഓർക്കുക: “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാക​രു​തു; മൂഢന്മാ​രു​ടെ മാർവ്വിൽ അല്ലോ നീരസം വസിക്കു​ന്നതു.” കോപം പ്രകടി​പ്പി​ക്കു​ന്നത്‌ നീതീ​ക​രി​ക്കാൻ കഴിയുന്ന സാഹച​ര്യ​ങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും ഒരു പുരാതന എഴുത്തു​കാ​രന്റെ ഈ വാക്കുകൾ മനസ്സിൽ പിടി​ക്കു​ന്നതു നന്നായി​രി​ക്കും: “കോപി​ക്കാം; എന്നാൽ, പാപം ചെയ്യരുത്‌. നിങ്ങളു​ടെ കോപം സൂര്യൻ അസ്‌ത​മി​ക്കു​ന്നതു വരെ നീണ്ടു​പോ​കാ​തി​രി​ക്കട്ടെ.” അങ്ങനെ​യെ​ങ്കിൽ കടുത്ത ദേഷ്യം വരുന്ന ഒരു സാഹച​ര്യ​ത്തിൽ എന്തു ചെയ്യും?
 “വിവേ​ക​ബു​ദ്ധി​യാൽ [“ഉൾക്കാ​ഴ്‌ച​യാൽ,” ] മനുഷ്യ​ന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കു​ന്നതു അവന്നു ഭൂഷണം.” അതേ, ഉൾക്കാഴ്‌ച ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. നമുക്ക്‌ നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘എന്തു​കൊ​ണ്ടാ​യി​രി​ക്കാം അയാൾ അങ്ങനെ ചെയ്‌തത്‌? 
മറ്റേ​തെ​ങ്കി​ലും ഘടകങ്ങൾ ആയിരി​ക്കു​മോ അപ്രകാ​രം പ്രവർത്തി​ക്കാൻ അയാളെ പ്രേരി​പ്പി​ച്ചത്‌?’
 ഉൾക്കാ​ഴ്‌ച​യ്‌ക്കു പുറമേ, കോപത്തെ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന മറ്റു ചില ഗുണങ്ങ​ളു​മുണ്ട്‌.
 “മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു​കൊ​ണ്ടു അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ [“പരാതി​ക്കു കാരണമുണ്ടായാൽ, ] തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ; . . . എല്ലാ​റ്റി​ന്നും മീതെ സമ്പൂർണ്ണ​ത​യു​ടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” അതേ, സ്‌നേഹം മാനു​ഷ​ബ​ന്ധ​ങ്ങ​ളി​ലെ പല ചുളി​വു​ക​ളും നിവർക്കും.
12.സമാധാ​ന​പൂർണ​മായ ബന്ധങ്ങൾ നിലനി​റു​ത്തു​ന്ന​തിന്‌ വിലങ്ങു​ത​ടി​യാ​യേ​ക്കാ​വുന്ന ഒരു “ചെറിയ അവയവം” ഉണ്ട്‌—നാവ്‌. ഈ വാക്കുകൾ എത്ര സത്യമാണ്‌: “നാവി​നെ​യോ മനുഷ്യർക്കാർക്കും മരുക്കാ​വതല്ല; അതു അടങ്ങാത്ത ദോഷം; മരണക​ര​മായ വിഷം നിറഞ്ഞതു.” പിൻവ​രുന്ന ബുദ്ധി​യു​പ​ദേശം തീർച്ച​യാ​യും ശ്രദ്ധേ​യ​മാണ്‌: “ഏതു മനുഷ്യ​നും കേൾപ്പാൻ വേഗത​യും പറവാൻ താമസ​വും കോപ​ത്തി​ന്നു താമസ​വു​മു​ള്ളവൻ ആയിരി​ക്കട്ടെ.” എന്നിരു​ന്നാ​ലും, താത്‌കാ​ലിക സമാധാ​നം സൃഷ്ടി​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി ചെറിയ നുണകൾ പറയു​ന്ന​തിന്‌ നാം നാവിനെ ഉപയോ​ഗി​ക്ക​രുത്‌. “നിങ്ങളു​ടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരി​ക്കട്ടെ; ഇതിൽ അധിക​മാ​യതു ദുഷ്ടനിൽനി​ന്നു വരുന്നു.
13.”മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ നിലനി​റു​ത്താൻ നമുക്ക്‌ എങ്ങനെ സാധി​ക്കും? 
ഈ തത്ത്വം ശ്രദ്ധി​ക്കുക: “ഓരോ​രു​ത്തൻ സ്വന്തഗു​ണമല്ല മററു​ള്ള​വന്റെ ഗുണവും കൂടെ നോ​ക്കേണം.” അപ്രകാ​രം ചെയ്യു​ന്ന​പക്ഷം നാം, സുവർണ​നി​യമം എന്നു പലരും വിളി​ക്കുന്ന ഈ വാക്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.
14.”സമ്മർദം: 
സമ്മർദ​പൂ​രി​ത​മായ ഈ ലോക​ത്തിൽ വൈകാ​രിക സമനില പാലി​ക്കാൻ നമുക്ക്‌ എങ്ങനെ സാധി​ക്കും? 
“സന്തുഷ്ട​മായ ഹൃദയം മുഖത്തെ പ്രസന്ന​മാ​ക്കു​ന്നു; ഹൃദയ​വ്യഥ ഉന്‌മേഷം കെടു​ത്തി​ക്ക​ള​യു​ന്നു.” നമുക്കു ശരി​യെന്നുമറ്റുള്ളവർ ചെയ്യാതെ വരു​മ്പോൾ നമ്മുടെ ‘ഹൃദയ​സ​ന്തോ​ഷം’ എളുപ്പ​ത്തിൽ നഷ്ടമാ​യേ​ക്കാം. എന്നാൽ, ഈ വാക്കുകൾ മനസ്സിൽ പിടി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും: “അതിനീ​തി​മാ​നാ​യി​രി​ക്ക​രു​തു; അതിജ്ഞാ​നി​യാ​യി​രി​ക്ക​യും അരുതു; നിന്നെ നീ എന്തിന്നു നശിപ്പി​ക്കു​ന്നു?
” ഇനിയും, ജീവിത ഉത്‌ക​ണ്‌ഠകൾ നമ്മെ നിരന്തരം ഭാര​പ്പെ​ടു​ത്തി​യേ​ക്കാം. അങ്ങനെ വരു​മ്പോൾ എന്തു ചെയ്യും?
 നമുക്ക്‌ ഈ വാക്കുകൾ ഓർത്തി​രി​ക്കാം: “മനോ​വ്യ​സനം [“ഉത്‌കണ്‌ഠ,” ] ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു.” ‘നല്ല വാക്ക്‌’ അഥവാ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ആശ്വാ​സ​ദാ​യ​ക​മായ സംഗതി​കൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കാൻ നമുക്കു സാധി​ക്കും. വ്യസനം ഉളവാ​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും ക്രിയാ​ത്മ​ക​മായ ഒരു മനോ​ഭാ​വ​ത്തിന്‌ നമ്മു​ടെ​മേൽ നല്ല ഫലം ഉളവാ​ക്കാൻ കഴിയും:
 “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു.” മറ്റുള്ളവർ നമ്മെ കുറിച്ചു കരുതു​ന്നി​ല്ലെന്ന ചിന്തയാൽ വിഷാദം അനുഭ​വി​ക്കു​മ്പോൾ നമുക്ക്‌ ഈ സൂത്ര​വാ​ക്യം പ്രയോ​ഗി​ക്കാൻ സാധി​ക്കും: 
“സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌.” ക്രിയാ​ത്മ​ക​മായ മനോ​ഭാ​വം ഉണ്ടെങ്കിൽ ഓരോ ദിവസ​വും നാം അഭിമു​ഖീ​ക​രി​ക്കുന്ന സമ്മർദ​ങ്ങളെ തരണം ചെയ്യാൻ നമുക്കു സാധി​ക്കും.

അശ്ലീലം എങ്ങനെ ഒഴിവാ​ക്കാം?

 അത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കു​മോ?
 നിങ്ങൾ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന ആളാ​ണെ​ങ്കിൽ ഇന്നല്ലെ​ങ്കിൽ നാളെ ഏതെങ്കി​ലും തരത്തി​ലു​ള്ള അശ്ലീല​വു​മാ​യി ഏറ്റുമു​ട്ടേ​ണ്ടി​വ​ന്നേ​ക്കാം. “നിങ്ങൾ അത്‌ പരതി​ന​ട​ക്കേണ്ട ആവശ്യ​മൊ​ന്നു​മി​ല്ല, അതു നിങ്ങളെ തേടി എത്തി​ക്കൊ​ള്ളും” എന്ന്‌ 17-കാരനായ ഹെയ്‌ലി പറയുന്നു.

 അശ്ലീലം ഒഴിവാ​ക്കു​മെന്ന്‌ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്ന​വ​രെ​പ്പോ​ലും അതിന്‌ പ്രലോ​ഭി​പ്പി​ക്കാ​നാ​കും. “എന്റെ ജാഗ്രത ഞാൻ ഒരിക്ക​ലും കൈ​വെ​ടി​യി​ല്ല എന്നു ഞാൻ എന്നോ​ടു​ത​ന്നെ പറഞ്ഞു. പക്ഷെ ഞാൻ കൈവി​ട്ടു” എന്ന്‌ 18-കാരനായ ഗ്രെഗ്‌ പറയുന്നു. “ഇത്‌ എന്നെ ഒരിക്ക​ലും ബാധി​ക്കി​ല്ലെന്ന്‌ ആർക്കും പറയാൻ കഴിയില്ല.”

 ഇന്ന്‌ അശ്ലീലം എവി​ടെ​യും സുലഭ​മാണ്‌. സെക്‌സ്റ്റി​ങ്ങി​ന്റെ വരവോ​ടെ പല കൗമാ​ര​ക്കാ​രും അവരു​ടെ​ത​ന്നെ അശ്ലീല​ചി​ത്ര​ങ്ങൾ എടുത്ത്‌ വിതരണം ചെയ്യാ​നും തുടങ്ങി​യി​രി​ക്കു​ന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മാതാ​പി​താ​ക്ക​ളോ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ നിങ്ങളു​ടെ പ്രായ​ത്തിൽ അനുഭ​വി​ച്ച​തി​നെ​ക്കാൾ കൂടുതൽ വെല്ലു​വി​ളി​ക​ളാണ്‌ നിങ്ങൾ നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഇതാണ്‌ ചോദ്യം, അശ്ലീലം ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കു​മോ?—

 ഉത്തരം ആകും എന്നാണ്‌. പക്ഷെ നിങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നെ​ങ്കിൽ മാത്രം. അതിന്‌ ആദ്യം അശ്ലീലം മോശ​മാ​ണെന്ന കാര്യ​ത്തിൽ നിങ്ങൾക്കു​ത​ന്നെ ഒരു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം.
 നമുക്ക്‌ ഇപ്പോൾ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള അഞ്ചു തെറ്റി​ദ്ധാ​ര​ണ​ക​ളും വസ്‌തു​ത​ക​ളും നോക്കാം.പുകവലി ശ്വാസ​കോ​ശ​ത്തെ ബാധി​ക്കു​ന്ന​തു​പോ​ലെ അശ്ലീലം നിങ്ങളു​ടെ മനസ്സിനെ ബാധി​ക്കും. 
അതു നിങ്ങളെ മലിന​മാ​ക്കും. രണ്ടു വ്യക്തികൾ തമ്മിൽ ശക്തവും നീണ്ടു​നിൽക്കു​ന്ന​തും ആയ ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തി​നാ​യി ദൈവം സൃഷ്ടിച്ച ഒന്നിനെ അതു നിസ്സാ​ര​മാ​ക്കു​ന്നു.  കാല​ക്ര​മേണ ശരി​തെ​റ്റു​ക​ളോ​ടു​ള്ള പ്രതി​ക​ര​ണ​ശേ​ഷി നഷ്ടപ്പെ​ടാൻ അത്‌ ഇടയാ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പതിവാ​യി അശ്ലീലം വീക്ഷി​ക്കു​ന്ന പുരു​ഷ​ന്മാർക്ക്‌ സ്‌ത്രീ​കൾക്ക്‌ എതി​രെ​യു​ള്ള ആക്രമ​ണ​ങ്ങ​ളോട്‌ ഒരുതരം മരവിച്ച അല്ലെങ്കിൽ തണുത്ത പ്രതി​ക​ര​ണ​മാ​യി​രി​ക്കു​മു​ള്ള​തെന്ന്‌ ചില വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.
അശ്ലീലത്തിന്റെ ദാരുണമായ ഭവിഷ്യത്തുകളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുന്നതിലൂടെ ഈ തിന്മയെ വെറുക്കാൻ പഠിക്കാൻ ഒരു വ്യക്തിക്കു കഴിയും. അശ്ലീലം വീക്ഷിക്കുന്ന ചില ആളുകൾ “വിഷാദം, അന്തർമുഖത്വം, ഛിദ്രബന്ധങ്ങൾ” തുടങ്ങി നിരവധി തിക്തഫലങ്ങൾ അനുഭവിക്കുന്നതായി യൂട്ടാ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. അതിലുപരിയായി, മുകളിൽ വിശദീകരിച്ചതുപോലെ, അശ്ലീലം വീക്ഷിക്കുന്നത്‌ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. ഏറ്റവും ശോചനീയമായ പരിണിതഫലമാണത്‌. അതെ, അത്‌ മനുഷ്യരെ സ്രഷ്ടാവിൽനിന്ന്‌ അകറ്റുന്നു..ഇത്തരത്തി​ലു​ള്ള ദുഷ്‌പെ​രു​മാ​റ്റം ചോദ്യം​ചെ​യ്യാ​നും തടയാ​നും ഉള്ള അവകാശം നിങ്ങൾക്കു​ണ്ടെന്ന്‌ അറിഞ്ഞി​രി​ക്കു​ക. വ്യക്തമാ​യൊ​രു താക്കീത്‌ കൊടു​ക്കാ​ത്ത​പ​ക്ഷം ആളുകൾ സാധാ​ര​ണ​യാ​യി ഇത്തരം കാര്യ​ങ്ങ​ളിൽനിന്ന്‌ പിന്മാ​റാ​റി​ല്ല. അതു​കൊണ്ട്‌ ‘എനിക്ക്‌ ഇത്‌ ഇഷ്ടമല്ല’ എന്നു തീർത്തു​പ​റ​യാൻ ധൈര്യം കാണി​ക്കു​ക. അത്‌ വില​പ്പോ​യി​ല്ലെ​ങ്കിൽ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന ആരോ​ടെ​ങ്കി​ലും ഇതെക്കു​റിച്ച്‌ പറയുക.”


ടാനിഷ

“ലൈം​ഗി​ക​ച്ചു​വ​യു​ള്ള തമാശകൾ കേട്ട്‌ ചിരി​ക്കു​ക​യോ അത്തരം തമാശകൾ പറയു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ക​യോ ചെയ്യാ​തി​രി​ക്കു​ക. നിങ്ങൾ അങ്ങനെ ചെയ്യു​ക​യോ എതിർലിം​ഗ​ത്തി​ലു​ള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ആഗ്രഹി​ക്കു​ന്ന​വ​രെ ചുറ്റി​പ്പ​റ്റി നടക്കു​ക​യോ ചെയ്‌താൽ നിങ്ങളും അത്തരത്തി​ലു​ള്ള ആളാ​ണെന്ന്‌ മറ്റുള്ളവർ കണക്കു​കൂ​ട്ടി​യേ​ക്കാം.”ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തിന്‌ ഇരയാ​യാൽ എനിക്ക്‌ എന്ത്‌ ചെയ്യാ​നാ​കും?
 ലൈം​ഗി​ക അതി​ക്ര​മം എന്താ​ണെ​ന്നും അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണം എന്നും അറിയാ​മെ​ങ്കിൽ നിങ്ങൾക്ക്‌ അതിനെ തടയാൻ കഴിയും. മൂന്ന്‌ സന്ദർഭ​ങ്ങ​ളെ​ക്കു​റി​ച്ചും അതി​നോട്‌ പ്രതി​ക​രി​ക്കാ​വു​ന്ന വിധ​ത്തെ​ക്കു​റി​ച്ചും നോക്കാം.

 സാഹചര്യം:
“ജോലി​സ്ഥ​ലത്ത്‌ ആയിരി​ക്കു​മ്പോൾ എന്നെക്കാൾ പ്രായം കൂടിയ ആളുകൾ ഞാനൊ​രു സുന്ദരി​യാ​ണെ​ന്നും അവർക്ക്‌ ഇപ്പോൾ 30 വയസ്സ്‌ കുറവാ​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു എന്നും പതിവാ​യി പറയു​മാ​യി​രു​ന്നു. അതിൽ ഒരാൾ എന്റെ പുറകെ വന്ന്‌ എന്റെ മുടി മണത്തു​പോ​ലും നോക്കി​യി​ട്ടുണ്ട്‌” എന്ന്‌ 20 വയസ്സുള്ള തബീഥ പറയുന്നു.

 തബീഥ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഞാൻ അത്‌ അവഗണി​ക്കു​ക​യോ സഹിച്ചു​നിൽക്കു​ക​യോ ചെയ്‌താൽ അയാൾ അതു നിറു​ത്തി​യേ​ക്കും.’

 ആ ചിന്ത ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ങ്ങൾക്ക്‌ ഇരയാ​കു​ന്ന​വർ അത്‌ അവഗണി​ച്ചാൽ പലപ്പോ​ഴും അത്‌ തുടരു​ക​യോ വർധി​ക്കു​ക​യോ ചെയ്യും എന്നാണ്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം.


 ഇങ്ങനെ ചെയ്‌തു​നോ​ക്കൂ: അയാളു​ടെ സംഭാ​ഷ​ണ​വും പെരു​മാ​റ്റ​വും നിങ്ങൾ ഒരുത​ര​ത്തി​ലും അംഗീ​ക​രി​ക്കു​ന്നി​ല്ലെന്ന്‌ ശാന്തമാ​യി എന്നാൽ വ്യക്തമാ​യി പറയുക. “ആരെങ്കി​ലും എന്നെ അരുതാ​ത്ത​വി​ധം സ്‌പർശി​ച്ചാൽ മേലാൽ എന്നെ തൊട​രുത്‌ എന്നു പറയു​മ്പോൾത്ത​ന്നെ അയാൾ പിൻമാ​റി​യേ​ക്കും” എന്ന്‌ 20 വയസ്സുള്ള ടാറിൻ പറയുന്നു. എന്നാൽ ചിലർ അവിടം​കൊ​ണ്ടും നിറു​ത്തു​ന്നി​ല്ലെ​ങ്കിൽ പറഞ്ഞകാ​ര്യ​ത്തിൽ ഉറച്ചു​നിൽക്കു​ക, വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കു​ക. ഉയർന്ന ധാർമി​ക​നി​ല​വാ​ര​ത്തോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ വരു​മ്പോൾ ‘പക്വത​യോ​ടെ​യും ഉത്തമ ബോധ്യ​ത്തോ​ടെ​യും’ പ്രവർത്തി​ക്കാ​നാണ്‌ വിദഗ്ധർ പറയുന്നത്..എന്നാൽ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ ഉപദ്ര​വി​ക്കു​മെന്ന്‌ അയാൾ പറയു​ന്നെ​ങ്കി​ലോ? അതാണ്‌ സാഹച​ര്യ​മെ​ങ്കിൽ അയാളെ എതിർക്കു​ന്ന​തി​നു പകരം എത്രയും പെട്ടെന്ന്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടു​ക, ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന മുതിർന്ന വ്യക്തി​യു​ടെ സഹായം തേടുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ