പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഴുവനും വായിക്കുക

ഇമേജ്
ഐക്യം: മതത്തിന്റെ അടിത്തറ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നവരുടെ ഐക്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട അവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്... ''നമ്മൾ ജാതിയുടെയും ആരാധനയുടെയും പേരുപറഞ്ഞ് പരസ്പരം ശത്രുക്കളായി ജീവിക്കുകയാണ് ചെയ്യുന്നത് പണ്ടുകാലങ്ങളിൽ വര്‍ണവിവേചനത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും അവര്‍ണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടും അവരുടെ അഭിമാനത്തെ ചവിട്ടിമെതിച്ചുകൊണ്ടുമുള്ള നയങ്ങളാണ് ഉയര്‍ന്ന വിഭാഗം എന്ന് പണ്ട്സ്വയം അഹങ്കരിക്കുന്നവര്‍ സ്വീകരിക്കുന്നത്. ജാതിയുടെ പേരില്‍ മതിലുകള്‍ തീര്‍ത്തും ക്ഷേത്രങ്ങളിലെ കാര്‍മികത്വങ്ങളില്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വര്‍ണാശ്രമ വ്യവസ്ഥ അതിന്റെ സ്വന്തം ശൈലിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. സമത്വം എന്ന ഉന്നതമായ ആശയവും അതിന്റെ പ്രായോഗിക മാതൃകകളും മറ്റു സംഘടനകളിലും മതങ്ങളിലും കാണുമ്പോൾ  മര്‍ദിതരായ ജനവിഭാഗം അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും മാന്യമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെകുറിച്ച് ബോധവാന്മാരാവുകയും ചെയ്യുന്നു.    നമ്മൾ ദൈവത്തിൻറെ അനുഗ്രഹത്തോടെ  സഹോദരങ്ങളായി മാറണം . അഗ്നികുണ്ഡത്തിൻ അരികിലെത്തിയി...