മുഴുവനും വായിക്കുക

ഐക്യം: മതത്തിന്റെ അടിത്തറ

സനാതന ധർമ്മത്തെ ബഹുമാനിക്കുന്നവരുടെ ഐക്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട അവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്...

''നമ്മൾ ജാതിയുടെയും ആരാധനയുടെയും പേരുപറഞ്ഞ് പരസ്പരം ശത്രുക്കളായി ജീവിക്കുകയാണ് ചെയ്യുന്നത്

പണ്ടുകാലങ്ങളിൽ വര്‍ണവിവേചനത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും അവര്‍ണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടും അവരുടെ അഭിമാനത്തെ ചവിട്ടിമെതിച്ചുകൊണ്ടുമുള്ള നയങ്ങളാണ് ഉയര്‍ന്ന വിഭാഗം എന്ന് പണ്ട്സ്വയം അഹങ്കരിക്കുന്നവര്‍ സ്വീകരിക്കുന്നത്. ജാതിയുടെ പേരില്‍ മതിലുകള്‍ തീര്‍ത്തും ക്ഷേത്രങ്ങളിലെ കാര്‍മികത്വങ്ങളില്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വര്‍ണാശ്രമ വ്യവസ്ഥ അതിന്റെ സ്വന്തം ശൈലിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. സമത്വം എന്ന ഉന്നതമായ ആശയവും അതിന്റെ പ്രായോഗിക മാതൃകകളും മറ്റു സംഘടനകളിലും മതങ്ങളിലും കാണുമ്പോൾ  മര്‍ദിതരായ ജനവിഭാഗം അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും മാന്യമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെകുറിച്ച് ബോധവാന്മാരാവുകയും ചെയ്യുന്നു.  

 നമ്മൾ ദൈവത്തിൻറെ അനുഗ്രഹത്തോടെ  സഹോദരങ്ങളായി മാറണം

. അഗ്നികുണ്ഡത്തിൻ അരികിലെത്തിയിരിക്കുന്നു... അതില്‍ വീണുപോകാതിരിക്കാന്‍ ദൈവത്തെ ഭയപ്പെട്ടു പരസ്പരം സ്നേഹിച്ച് ജീവിക്കാം...

 

5000  വര്‍ഷത്തോളമായി ഭിന്നിപ്പിലും ശത്രുതയിലുമായി കഴിഞ്ഞ് കുടിയിരുന്നു നമ്മൾ.  ഭാരതീയ സനാതന ധർമ്മ ഗ്രന്ഥങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാത്തതാണ് പലരും പല രീതിയിൽ ജീവിച്ചത്... സനാതന ആചാര അനുഷ്ഠാനങ്ങൾ ആരാധനക്രമങ്ങൾ ജനങ്ങളെ  (ആദിവാസികളെയും നാടോടികളെ പോലും) പഠിപ്പിക്കുകയും ചെയ്താൽ ആ നീണ്ടകാല പകയും വിദ്വേഷവും പോലും തുടച്ചുനീക്കപ്പെടും. ഐക്യത്തെ കേവല സാമൂഹിക ശാക്തീകരണത്തിനുള്ള ഉപാധിയായല്ല നമ്മൾ പരിചയപ്പെടുത്തേണ്ടത്. മറിച്ച് വിശ്വാസികള്‍ കണിശമായി പാലിക്കേണ്ട ദൈവിക കല്‍പന എന്ന നിലയ്ക്കാണ്. വിശ്വാസികളോരോരുത്തരോടുമാണ് ഇതിലെ കല്‍പന വിരല്‍ ചൂണ്ടുന്നത്; സമൂഹത്തിലെ പണ്ഡിതന്മാര്‍, സാധാരണക്കാര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഐക്യത്തിന് പരിശ്രമിക്കണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സ്വാഭാവികമായും ആരാധനയുടെ വ്യത്യസ്തതയും, ആദര്‍ശവ്യതിയാനങ്ങളും തുടര്‍ന്ന് നടക്കുന്ന സംവാദങ്ങളും സനാതന ധർമ്മകൾക്കിടയിൽ ഭിന്നതക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഏതൊരു ആദര്‍ശ പ്രവര്‍ത്തനവും നടത്തുമ്പോഴും ഐക്യത്തിനും സാഹോദര്യത്തിനുമുള്ള ദൈവികകല്‍പന ഹൃദയത്തിലുണ്ടായിരിക്കേണ്ടതുണ്ട്

.സംഭോജനം സംകഥനംസം പ്രശ്നോതി സമാഗമ

ഏതാനി ജ്ഞാതികാര്യാണി
ന വിരോധഃ കദാചന
=
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, നല്ല വർത്തമാനങ്ങൾ പറയുക, നല്ല പ്രശ്നവിചാരങ്ങൾ ഉണ്ടാകുക, ഒരുമിച്ചുള്ള കൂടിച്ചേരലുകൾ ഉണ്ടാകുക ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും പരസ്പര വിരോധം ഉണ്ടാകില്ല
[ഇവിടെ സുഖ-ദുഃഖങ്ങളിൽ ഒപ്പം നിൽക്കുക എന്നുകൂടി അർത്ഥം കല്പിക്കേണ്ടതുണ്ട്.  
സ്നേഹസംഭാഷണങ്ങളിലൂടെ
ആശയവിനിമയം ചെയ്ത്  പരസ്പര വിരോധമില്ലാതെ
 കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ]


 ഗുണകാംക്ഷാപരമായ ഇത്തരം സമീപനങ്ങളാണ് ഒരു പ്രബോധകനെ നയിക്കേണ്ടത്. സമീപകാലത്ത് സനാതന ധർമ്മത്തെ ബഹുമാനിക്കുന്നവരുടെ മഹത്തായ വിജയങ്ങളെ നിര്‍ണയിച്ച പ്രധാനമായ ഘടകങ്ങളിലൊന്നായ ഐക്യബോധത്തെ തിരിച്ചറിഞ്ഞ  ശത്രുക്കള്‍ സനാതന ധർമികളെ അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐക്യപ്പെടാതിരിക്കാനുമുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തതായി ചില സംഭവങ്ങൾ പഠിപ്പിക്കുന്നു.


 അടിസ്ഥാന വിഷയങ്ങളില്‍ യോജിച്ചുകൊണ്ടുള്ള തർക്കശൈലിയാണ് പൂര്‍വികര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സമകാലിക ലോകത്ത് അത് പോലീസ് കേസുകളിലേക്ക്ക്ക്നീങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഹൈന്ദവരെ വംശീയമായി ഉന്‍മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുകയും ചെയ്യുന്നുണ്ട്.


''വ്യക്തമായ സനാതന ധർമ്മ ഗ്രന്ഥങ്ങൾ പഠിച്ചതിനുശേഷവും  പല കക്ഷികളായി  ഭിന്നിച്ചവരെപ്പോലെ അടുത്ത തലമുറ ആവരുത്. 


ഐക്യത്തിനുള്ള സനാതന ധർമ നിയമങ്ങൾ  ലംഘിച്ച് കക്ഷിത്വത്തിന് വേണ്ടി മല്‍സരിച്ച്, ഹൈന്ദവരുടെ പൊതുവായ കാഴ്ചപ്പാടിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് ദൈവം പോലും പൊറുക്കില്ല എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. നിരീശ്വരവാദികളിൽ  നിന്ന് സമൂഹത്തിന് നേരിടുന്ന മര്‍ദനങ്ങളും മറ്റിതര വിപത്തുകളും ഹൈന്ദവ ധർമ്മ ധിക്കാരത്താല്‍ നമുക്ക് നേരിടേണ്ടിവരുന്നതാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ മാത്രമാണ്  .

എങ്ങനെ പരീക്ഷണഘട്ടങ്ങള്‍ മറികടക്കാം എന്ന ചിന്തയും അതിനുള്ള പ്രായോഗിക നടപടിയും നമുക്കുള്ളില്‍ തെളിയുക.

കൂട്ടനേതൃത്തിന്റെയും പങ്കാളിത്തത്തിന്റെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ഏകപക്ഷീയമായ കല്‍പനകള്‍ കൊടുക്കുകയല്ല, അനുയായിയെ കേള്‍ക്കുകയും അവനോടൊന്നിച്ച് തീരുമാനിക്കുകയും, തീരുമാനം നേതാവും നീതനും ഒരുമിച്ചു നടപ്പില്‍വരുത്തുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ പ്രവര്‍ത്തനരീതി. അച്ചടക്കവും അനുസരണവും അനുയായിയെ പഠിപ്പിക്കണം. പക്ഷെ, അച്ചടക്കത്തിന്റെയും അനുസരണയുടെയും പേരില്‍ ചിന്താ സ്വാതന്ത്യ്രം നിഷേധിക്കാവതല്ല. സ്വാതന്ത്യ്രമില്ലാത്തവന് സംഭാവനകളര്‍പ്പിക്കാനാവില്ല. സ്വാതതന്ത്യ്രമില്ലെന്ന് തോന്നിയാല്‍ ബുദ്ധിയുള്ള അനുയായി ഉള്‍വലിയും. വിഡ്ഢിയായ അനുയായി, നേതാവിന് തലയാട്ടിക്കൊണ്ടിരിക്കും. ആ തലയാട്ടലിനെ അച്ചടക്കമായി അനുഭവിച്ച് സായൂജ്യമടയുന്ന നേതാവ് സംഘടനയെ നശിപ്പിക്കും. ഏകശിലാ ചിന്തയല്ല, ചിന്താവൈവിധ്യങ്ങളെ മാറ്റുരച്ച് രൂപപ്പെട്ടുവരുന്ന കടഞ്ഞെടുത്ത ചിന്തയാണ് നമുക്കാവശ്യം. നേതാക്കളെക്കുറിച്ച് പരദൂഷണം പറയുന്ന അനുയായികളല്ല, അവരുടെ മുഖത്തുനോക്കി നിരൂപണം നടത്തുന്ന അനുയായികളാണ് നല്ല നേതാക്കളെ സൃഷ്ടിക്കുന്നത്.
ഐക്യം ആത്മീയതയിൽ :-
മറ്റു മതസ്ഥർ ചെയ്യുന്നതുപോലെ ഇന്ത്യയിൽ മുഴുവനും ഒരേ പ്രാർത്ഥന ,ഒരുമിച്ചുള്ള പ്രാർത്ഥന /ധ്യാനം, ഒരേ സമയത്തുള്ള പ്രാർത്ഥന, കുടുംബത്തിലും ആരാധനാലയത്തിലും ഒരുമിച്ചുള്ള ഭക്ഷണം, ഒരേ പാത്രത്തിൽ ഉള്ള ഭക്ഷണം, ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഒരേ കളർ ഉള്ള വസ്ത്രങ്ങൾ, ഒരേ ദിനചര്യകൾ (താന്ത്രികം ,വൈദികം , യോഗ, ആയുർവേദം ,കാമശാസ്ത്രം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട്)  ശക്തമായ ഐക്യത ഉണ്ടാക്കുവാൻ മുഴുവൻ നേതാക്കളും പരിശ്രമിക്കണം ...
ഇത് എല്ലാവരുടെയും അപേക്ഷയാണ്... കാരണം

ഇന്ത്യയിലെ ചില യുദ്ധത്തിലെ പരാജയത്തിന്റെ കാരണവും ഭിന്നതതന്നെയാണ്. അഥവാ നേതൃകല്‍പന അനുസരിക്കുന്നതിലുള്ള വീഴ്ചയാണ്. ഐഹികമായ താല്‍പര്യങ്ങളാണ് പലപ്പോഴും ഭിന്നതയിലേക്കും തുടര്‍ന്ന് പരാജയത്തിലേക്കും അധഃപധനത്തിലേക്കും മനുഷ്യരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ഭിന്നതയ്‌ക്കെതിരെയും നാം ജാഗരൂകരാകേണ്ടതുണ്ട്.  


ഭിന്നതയും അനൈക്യവും എത്രമാത്രം ഭീകരമായ പ്രത്യാഘാതങ്ങളാണ് സമുദായത്തിന് ഏല്‍പിക്കുന്നത് എന്നതിന് സമകാലിക ലോകത്ത് ഏറെ അനുഭവം നമുക്കു മുന്നിലുണ്ട്.

*സംഹതി ശ്രേയസീ പുംസാം* *സ്വകുലൈരല്പകൈരപി* 
 *തുഷേണാപി പരിത്യക്താ:* 
 *ന പ്രരോഹന്തി തണ്ഡുലാഃ* 
=
സ്വന്തം കുലത്തിലുള്ളവര്‍ ശക്തികുറഞ്ഞവരാണെങ്കിലും ഒന്നിച്ചുനിന്നാല്‍ ശ്രേയസ്കരമാണ്. ഉമി വേര്‍പ്പെട്ടുപോയാല്‍ നെല്ലിന് മുളയ്ക്കാനുള്ള ശക്തി ഇല്ലാതായിത്തീരുന്നു.
[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
 സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം. അതു​കൊണ്ട് ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്. നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ കൂട്ടായ്മയിൽ സമാധാ​ന​വും ഐക്യ​വും വളരും.
എല്ലാവരും ഒരേസമയംസനാതന ധർമ്മ മാര്‍ഗം വ്യക്തമായി പഠിച്ചുകഴിഞ്ഞു  അതില്‍ നിന്ന് വഴിമാറിപ്പോകുന്നത്.. ഭിന്നതയിലേക്കും അനൈക്യത്തിലേക്കും നയിക്കുന്നു:

അനൈക്യം ധൈര്യവും ശക്തിയും ചോര്‍ത്തിക്കളയുന്നു..



അങ്കണവേദീവസുധാ
കുല്യാ ജലധി: സ്ഥലീ ച പാതാളം
വത്മീകശ്ച സുമേരു: കൃതപ്രതി തിജ്ഞസ്യ ധീരസ്യ
=
ധൈര്യശാലിയായ വ്യക്തിക്ക് ഭൂമി / ലോകം ഒരു കളിസ്ഥലം പോലെയാണ്. വലിയ സമുദ്രങ്ങൾ ചെറിയ ജലാശയങ്ങൾ പോലെയും, പാതാളം ഒരു ഉദ്യാനം പോലെയും ശക്തമായ സുമേരു പർവ്വതം ഒരു ചെറിയ മൺപുറ്റു പോലെയും ആണ്.  [ജീവിതത്തിൽ നേരിടേണ്ടിവരുന്നഅതികഠിനമായ പ്രശ്നങ്ങളെപ്പോലും ലളിതമായി തരണം ചെയ്യുന്നതിനുള്ള മനോധൈര്യമുള്ളവരാണ് ധീരൻമാർ]

...................................
ചലന്തി ഗിരയ: കാമം 
യുഗാന്തപവനാഹതാ:  
 കൃച്ഛ്രേ f പി ന ചലത്യേവ  
  ധീരാണാം നിശ്ചലം മന:
=
യുഗാവസാനത്തിലെ [പ്രളയകാലത്തെ] ശക്തമായ കാറ്റിൽ പർവ്വതങ്ങൾ ഇളകിയെന്നു വരാം. എന്നാൽ ഏത് വിഷമ ഘട്ടത്തിലും ധീരന്മാരുടെ മനസ്സ് ഇളകില്ല.   [സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]

ധൈര്യവും നിർഭയത്വവും പുരുഷത്വത്തിന്റെ അടയാളങ്ങളാണ്, പല ജോലികളിലും ഈ ഗുണങ്ങൾ വിജയത്തിലേക്കുള്ള പാലമായി വർത്തിക്കുന്നു.   ധൈര്യo കൂടാതെ ഒരു നേട്ടവും പുരോഗതിയും പുരോഗതിയും കൈവരിക്കാനാവില്ല. സാമൂഹികവും ബൗദ്ധികവുമായ എല്ലാ വിപ്ലവങ്ങൾക്കും ഈ ഗുണങ്ങൾ ആവശ്യമാണ്.

ഭയവും ഭീരുവും ഉള്ള ആളുകൾ തണുത്ത സീസണിൽ പക്ഷികൾ പിൻവാങ്ങുന്നത് പോലെ കോണുകളിൽ ഒളിക്കുന്നു. 

എതിരാളികളെ ഭയന്ന് അവർ ഒരു ജോലിയും ഏറ്റെടുക്കുന്നില്ല. അത്തരം ആളുകൾക്ക് പ്രശസ്തി നേടാനോ ജീവിതത്തിൽ ഒരു മാറ്റവും വരുത്താനോ കഴിയില്ല. പരമാവധി അവർക്ക് അവരുടെ യഥാർത്ഥ അവസ്ഥയിൽ തുടരാനാകും.

 ഭിന്നത ധീരതയെ ഇല്ലായ്മ ചെയ്യുന്നു. വിശ്വാസികളുടെ ശക്തി ഐക്യമാണ്. ആ ശക്തിയെ സനാതന ധര്‍മ നിഷേധികള്‍ ഭയക്കുന്നു. ഹൈന്ദവ ധര്‍മനിഷേധികളുടെ നിര്‍ഭയത്വം സനാതന ധർമ്മവിശ്വാസികളുടെ ഭിന്നതയിലാണ് നിലകൊള്ളുന്നത്. എന്നാല്‍ സാമൂഹ്യജീവിയായ മനുഷ്യന് പലവിധ കാരണങ്ങളാല്‍ ഭിന്നത എന്ന ദുരന്തത്തിന് ഇരയാകേണ്ടി വരുന്നു. ഐക്യപ്പെട്ടിരിക്കുക എന്നത് നിസ്സാരമായ ഒരു സംഗതിയല്ല. അതിന് വിശ്വാസത്തിന്റെ തീക്ഷ്ണതയും അസാമാന്യമായ ക്ഷമയും ആവശ്യമാണ്. വിശ്വാസികള്‍ ക്ഷമ, സഹനം എന്നീ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഐക്യപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും ആത്മീയ നേതാക്കൾ നമ്മോട് ആവശ്യപ്പെടുന്നു. .

'' നിങ്ങള്‍ ഭിന്നിച്ചുപോകരുത്. ഭിന്നിച്ചു പോയാൽ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. 

സാമുദായിക ഐക്യത്തിന് സൗഹൃദം വളരെയധികം പ്രയോജനപ്പെടും...

..................................
 *ആഢ്യോ വാപി ദരിദ്രോ വാ* 
*ദുഃഖിത:സുഖിതോfപി വാ* 
 *നിർദ്ദോഷശ്ച സദോഷശ്ച* 
 *വയസ്യ: പരമാ ഗതി:* 
=
ശ്രേഷ്ഠനോ, സമ്പന്നനോ ദുഃഖിക്കുന്നവനോ, സുഖിപ്പിക്കുന്നവനോ കുറ്റമുള്ളവനോ കുറ്റമറ്റവനോ ആരുമാകട്ടെ, സുഹൃത്ത് മാത്രമാണ് പരമമായ ഗതി - യഥാർത്ഥ സഹായി.
[സമ്പാ:മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]

......................................
*യ: കശ്ചിദപ്യസംബദ്ധോ* 
 *മിത്ര ഭാവേന വർത്തതേ*
 *സ ഏവ ബന്ധു സ്തൻമിത്രം* 
*സാഗതിസ്തത്പരായണം*
=
ആരാണോ കുടുംബപരമായ യാതൊരു ബന്ധങ്ങളും ഇല്ലാതെ തന്നെ മിത്ര ഭാവത്തിൽ പ്രവർത്തിക്കുന്നുവോ അദ്ദേഹം തന്നെയാണ് യഥാർത്ഥ ബന്ധുവും സുഹൃത്തും. അദ്ദേഹം തന്നെയാണ് ഗതിയും ആശ്രയ സ്ഥാനവും .
[സമ്പാ:മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]

.......................................
*യഥാപൂർവ്വം ഗജ: സ്നാത്വാ* 
 *ഗൃഹ്യ ഹസ്തേന വൈ രജ:* 
*ദൂഷയത്യാത്മനോദേഹം* 
 *തഥാനാരേഷു സൗഹൃദം* 
=
കുളികഴിഞ്ഞതിനു ശേഷം ആന തുമ്പിക്കൈ കൊണ്ട് ശരീരത്തിലേക്ക് പൊടി വാരിയിട്ട് വൃത്തികേടാക്കുന്നു. അതുപോലെ ദുർജ്ജനങ്ങളുമായുള്ള സുഹൃദ് ബന്ധം ദോഷമായിത്തീരുന്നു.
[സമ്പാ:മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
.......

*ശുചിത്വം ത്യാഗിതാ ശൌര്യം*   
 *സാമാന്യം സുഖദുഃഖയോഃ*   *ദാക്ഷിണ്യം ചാനുവൃത്തിശ്ച*  *സത്യതാ ച സുഹൃദ് ഗുണാഃ*
=
ശുചിത്വം, ത്യാഗമനോഭാവം, ശൗര്യം, സുഖദുഃഖങ്ങളിൽ ഒന്നു പോലെ പങ്കു കൊള്ളുക, സരളത്വം, പ്രീതി, സത്യസന്ധത എന്നിവയാണ് ഒരു സുഹൃത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ.
....
സുഹൃദാമർത്ഥ കൃച്ഛ്റേഷു  യുക്തം ബുദ്ധിമതാ സദാ  സമർത്ഥേനോപസംദേഷ്ടു  ശാശ്വതീം ഭൂതി മിച്ഛതാ
=
സുഹൃത്തുക്കളുടെ അഭ്യുദയത്തെ കാംക്ഷിക്കുന്ന ഒരാൾ, അവർക്ക് കർത്തവ്യങ്ങളിലും അകർത്തവ്യങ്ങളിലും സംശയമുണ്ടാവുമ്പോൾ അഭിപ്രായങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും അവരെ സഹായിക്കണം
[പ്രതിസന്ധികളെ തരണം ചെയ്യാൻ നേർവഴി ഉപദേശിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്]
(സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി)
.........  
*വനാനി ദഹതോ വഹ്‌നേ:* 
 *സഖാ ഭവതി മാരുത:* 
 *സ ഏവ ദീപ നാശായ* 
 *കൃശോകസ്യാപി സൗഹൃദം*
=
കാടിനെ ദഹിപ്പിക്കുന്ന അഗ്നിക്ക് കാറ്റ് ഒരു തുണയായി ഭവിക്കുന്നു. എന്നാൽ, അതേ കാറ്റു തന്നെ വിളക്കിലെ ദീപനാളത്തെ കെടുത്തുകയും ചെയ്യുന്നു. ദുർബലനുമായി സൗഹൃദത്തിന് ആർക്കാണ് താല്പര്യമുള്ളത്...?
[ഒരാൾക്ക് ശക്തിയോ /അധികാരമോ സമ്പത്തോ ഇല്ലെങ്കിൽ അയാൾക്ക് സുഹൃത്തുക്കളോ സഹായികളോ അപൂർവമായിരിക്കും]
*

സർവ്വഥാ സുകരം മിത്രം
ദൃഷ്കരം പരിപാലനം
അനിത്യത്വാത് തു ചിത്താനാം
പ്രീതിരൽപേfപി ഭിദ്യതേ
=
മൈത്രിയുണ്ടാക്കാൻ എളുപ്പമാണ്. എന്നാലത് പാലിക്കാൻ കഠിനവും. കാരണം മനസ്സിന്റെ ചാഞ്ചല്യം മൂലം ചെറിയ ഒരു സംസാരം കൊണ്ടു പോലും സ്നേഹ ബന്ധത്തിൽ മാറ്റമുണ്ടാവും.
[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
*
..............................
*യസ്തു സർവ്വമഭിപ്രേക്ഷ്യ* 
*പൂർവ്വമേവാഭിഭാഷതേ*
*സ്മിതപൂർവ്വാഭിഭാഷീ ച*
 *തസ്യ ലോക: പ്രസീദതി*
=
എല്ലാവരോടും ആദ്യം അങ്ങോട്ട് സംസാരിക്കുകയും, സകലരോടും ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നവരിൽ സർവ്വരും പ്രസന്നരാകുന്നു.
[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
*
- - - - - - - - - - - - - - - - - - - -
 *യഥാ പുഷ്കര പത്രേഷു*  *പതിതാ സ്തോയ ബിന്ദവ:*  *ന ശേഷമഭിഗച്ഛന്തി* 
 *തഥാനാര്യേഷു സൗഹൃദം* 
=
താമരയിലയിൽ വീണ വെള്ളത്തുള്ളികൾ അതിൽ പറ്റിപിടിക്കാറില്ല. അതുപോലെയാണ് ചീത്ത ആളുകളുമായുള്ള സൗഹൃദം. അത് നിലവിൽക്കുകയില്ല.
[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
*

 *മാർദ്ദവം സർവ്വഭൂതാനാം* 
 *അനസൂയാ ക്ഷമാധൃതി:* 
 *ആയുഷ്യാണി ബുധാ: പ്രാഹു:* 
 *മിത്രാണാം ചാവിമാനനാ* 
=
സർവ്വജീവികളോടും മൃദുത്വം അസൂയ ഇല്ലാതിരിക്കൽ,
ക്ഷമ, ധൈര്യം, സുഹൃത്തുക്കളെ അപമാനിക്കാതിരിക്കൽ, തുടങ്ങിയ ഗുണങ്ങളെല്ലാം ആയുസ്സ് വർദ്ധിപ്പിക്കും എന്നാണ് അറിവുള്ളവർ പറയുന്നത്.

............................
*വ്യസനേ മിത്രപരീക്ഷാ* *ശൂരപരീക്ഷാ രണാങ്ഗണേ ഭവതി* 
 *വിനയേ ഭൃത്യപരീക്ഷാ* *ദാനപരീക്ഷാ ച ദുർഭിക്ഷേ* 
= വ്യസനിക്കുമ്പോൾ / വിഷമഘട്ടത്തിലാണ് യഥാർത്ഥ സൗഹൃദം പരീക്ഷിക്കപ്പെടുന്നത്. 
ഒരു  യോദ്ധാവിന്റെ വീരത്വം യുദ്ധസമയത്ത് പരീക്ഷിക്കപ്പെടുന്നു. 
യജമാനനോടുള്ള ഉദാരമായ മനോഭാവത്തിലാണ് സേവകന്റെ പരീക്ഷണം. 
വരൾച്ചയുടെ സമയത്ത് ദാതാവിന്റെ പ്രവർത്തനം പരീക്ഷിക്കപ്പെടുന്നു.
[ദുഷ്‌കരമായ സമയങ്ങളിൽ  നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നവരാണ്,
ആത്മാർത്ഥതയുള്ളവർ]
(സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി)
ഭിന്നതകൊണ്ട് ഉണ്ടാകുന്ന കാര്യങ്ങളാണ് ഭീരുത്വം, ബലഹീനത, വീര്യം നഷ്ടപ്പെടല്‍ തുടങ്ങിയവ. 

വിജയത്തിന്റെയും സൗഭാഗ്യങ്ങളുടെയും നിതാനമായ ഐക്യം സമ്പത്ത് കൊണ്ടോ സ്ഥാനമാനങ്ങള്‍ കൊണ്ടോ നേടിയെടുക്കാന്‍ സാധ്യമല്ല. ആയതിനാല്‍ ഹൈന്ദവ ഐക്യത്തിന് വേണ്ടി, ആ മഹത്തായ അനുഗ്രഹത്തിന് വേണ്ടി വിശ്വാസികള്‍ ഓരോരുത്തരും  ദൈവത്തോട് പ്രാർത്ഥിക്കേണ്ടതുണ്ട് . ഏറ്റവും വലിയ സമ്പത്ത് ആയുധങ്ങളും ആള്‍ബലവുമല്ല മറിച്ച് ഐക്യമാണ് 

ഐക്യം തകര്‍ക്കുന്നവര്‍ കപടന്മാര്‍


പേരുകൊണ്ട് ഹൈന്ദവരായും എന്നാല്‍ ഹൈന്ദവ വിശ്വാസികളോടും ശക്തമായ വെറുപ്പ് വെച്ചുപുലര്‍ത്തുന്നവരുമാണ് കപടന്മാര്‍. ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഹിന്ദുക്കൾക്കെതിരെ കരുക്കള്‍ നീക്കും. ഹിന്ദുവിനെ തകര്‍ക്കാന്‍ വിശ്വാസികളുടെ ഐക്യം തകര്‍ക്കുന്നതിലൂടെ മാത്രമെ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞവരാണവര്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


സനാതന ധർമ്മവിശ്വാസികളുടെ ഐക്യം തകര്‍ക്കുക എന്നതാണ് കപടവിശ്വാസികളുടെ വഞ്ചനകളിലൊന്ന്. ഹൈന്ദവ സമൂഹത്തിനുള്ളില്‍ ഹൈന്ദവ വേഷത്തിനും ഭാവത്തിലും ശത്രുക്കളുടെ അച്ചാരം വാങ്ങുന്ന കപടവിശ്വാസികള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള ആക്രമണങ്ങളെക്കാള്‍ ആഘാതമുണ്ടാക്കുന്നവയാണ് കപട വിശ്വാസികളില്‍ നിന്നുള്ള പ്രഹരങ്ങള്‍. 


സനാതന ധർമ്മ വിശ്വാസികളുടെ സംഘബലവും ഐക്യവും തകര്‍ത്തുകൊണ്ടല്ലാതെ അക്രമകാരികളായ സ്വേഛാധിപതികള്‍ക്ക് അധികാരത്തില്‍ വരാന്‍ സാധിക്കില്ല. 

കക്ഷികളായി പിരിഞ്ഞവര്‍ തങ്ങളുണ്ടാക്കിയ മഹാഅപരാധം പലപ്പോഴും തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല തങ്ങള്‍ മാത്രമാണ് നേര്‍മാര്‍ഗത്തിലെന്ന് ധരിച്ചുവെക്കുകയും ചെയ്യുന്നു:

''അതായത്, തങ്ങളുടെ വിശ്വാസികളെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ''

പരസ്പരം പിണങ്ങിനില്‍ക്കുന്ന സനാതന വിശ്വാസികള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുവാനും അവര്‍ക്കിടയില്‍ നീതിപരമായ സമീപനം സ്വീകരിക്കാനും നേതാക്കൾ നമ്മോടാവശ്യപ്പെടുന്നു. 

.

സനാതന വിശ്വാസികള്‍ സഹോദരങ്ങള്‍ തന്നെ. അതിനാല്‍ നിങ്ങളുടെ രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും വന്ന സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രജ്ഞിപ്പുണ്ടാക്കുക. 

ഭിന്നിപ്പിനുള്ള കാരണം വേദജ്ഞാനമില്ലാത്തതോ മാര്‍ഗദര്‍ശനം ലഭിക്കാത്തതോ അല്ല. അത് ഒരു പൈശാചിക പ്രേരണയാലുണ്ടാകുന്നത് തന്നെയാണ്.


മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ എല്ലാം തന്നെ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള, നീതിക്കും നന്മക്കും വേണ്ടി നിലകൊള്ളുന്ന ഒരു ഐക്യത്തിന് വേണ്ടിയാണ് വിശ്വാസികള്‍ പരിശ്രമിക്കേണ്ടതെന്ന് ആവശ്യപ്പെടുന്നു. വിശ്വാസികളുടെ ഐക്യത്തിന് പ്രചോദനം കേവലമായ ഭൗതികതാല്‍പര്യങ്ങളാകരുത്. പൂർവികരുടെ കല്‍പന നിറവേറ്റുക എന്ന മഹത്തായ കാര്യമാണ് ഐക്യത്തിന്റെ പരിശ്രമത്തിലൂടെ നാം ചെയ്യുന്നത് എന്ന ബോധ്യം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമാണ് ഐക്യവും അതോടൊപ്പം പൂർവികരുടെ തൃപ്തിയും സമാധാനവും നമുക്ക് ലഭിക്കുക.


ഹൈന്ദവ വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും  തടസ്സം സൃഷ്ടിക്കുവാനും വിശ്വാസികളെ ഉന്മൂലനം ചെയ്യുവാനും പദ്ധതിയിടുന്ന ധിക്കാരികള്‍ വിശ്വാസികള്‍ക്കെതിരെ കൃത്യമായ ഐക്യം ഉണ്ടാക്കിയെടുക്കുന്നുവെന്നതില്‍ സംശയമില്ല. 

ബഹുമാനപ്പെട്ട സഹോദരീസഹോദരന്മാരേ,  വ്യക്തികൾക്കിടയിലോ സംഘടനകൾക്കിടയിലോ ഉള്ള ബന്ധത്തിൽ ധാർമ്മികവും മാനസികവുമായ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി പെരുമാറ്റ ചട്ടങ്ങളുടെ  ലംഘനമോ ആണ്    വഞ്ചന. 

പലപ്പോഴും വിശ്വാസവഞ്ചന എന്നത് ഒരു എതിർ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന പ്രവൃത്തിയാണ്,  മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന ഒരാളെ പൊതുവെ രാജ്യദ്രോഹി അല്ലെങ്കിൽ വഞ്ചകൻ എന്ന് വിളിക്കുന്നു.

 .അവനെ വിശ്വസിക്കുമ്പോൾ അവൻ വഞ്ചിക്കുന്നു; അവൻ സംസാരിക്കുമ്പോൾ കള്ളം പറയുന്നു; അവൻ വാഗ്ദത്തം ചെയ്യുമ്പോൾ അത് ലംഘിക്കുന്നു; തർക്കിക്കുമ്പോൾ അവൻ പരദൂഷണം പറയുന്നു.

എന്നാലും പ്രസ്തുത ഐക്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വിഭാഗവും കാപട്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും പരസ്പരം വൈരാഗ്യം പുലര്‍ത്തുന്നവരുമാണ്.

 

അതുകൊണ്ട് തന്നെ അത്തരം കൂട്ടായ്മകളെ ഭയന്നുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ ഐക്യശ്രമങ്ങളില്‍ നിന്ന് പിന്തിരിയേണ്ടതില്ല. സനാതന ധർമ്മ നിഷേധികളുടെ കൂട്ടായ്മകള്‍ അത്യന്തികമായി നിഷ്ഫലമാണ് എന്ന് യാഥാര്‍ഥ്യം സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നതിന് വേണ്ടി കാത്തുനിൽക്കുക..

*വേദ സന്ദേശം മനപ്പാഠം പഠിക്കുക*


11. സഹൃദയം സാമനസ്യമവിദ്വേഷം കൃണോമി വഃ

-അഥര്‍വ്വവേദം 3/30/1


സഹൃദയത്വം, ഐക്യം, സ്നേഹം എന്നിവ സൃഷ്ടിക്കൂ.


ഈ മൂന്നൂ സല്‍ഗുണങ്ങളുടെയും പരിപോഷണം മുഖേനയാണ് ആത്മീയോല്‍ക്കര്‍ഷം സാദ്ധ്യമാകുന്നത്.


12. സങ്ഗച്ഛധ്വം സം വദധ്വം സം വോ മനാംസി 

ജാനതാം        -ഋഗ്വേദം 10/191/2


ഒരുമിച്ചു മുമ്പോട്ട് പോകൂ, ഒരുമിച്ച് പറയൂ, ഹൃദയത്തില്‍ ഒരുമ പുലര്‍ത്തൂ.


സ്വാര്‍ത്ഥത്തിനും അഹങ്കാരത്തിനും വശംവദരായി കൂട്ടത്തെ വിട്ടു സ്വന്തം കാര്യം മാത്രം സാധിക്കാന്‍ പോകരുത്.


13. സമാനോ മന്ത്രഃ സമിതിഃ സമാനി  -ഋഗ്വേദം 10/191/3


ഒരേ വിചാരം അംഗീകരിക്കൂ, ഒരേ സമിതിയില്‍ സംഘടിച്ചു കഴിയൂ.


വിചാരൈക്യവും സംഘടനയുംമൂലം അതില്‍നിന്നും 

പ്രചണ്ഡമായ ശക്തി ഉത്ഭവിക്കുന്നു.


14. സമാനേന വോ ഹവിഷാ ജുഹോമി 

  -ഋഗ്വേദം 10/191/3


ഒരേ യജ്ഞത്തില്‍ സകലരും ഹോമം ചെയ്യൂ.


ഐക്യവും അടുപ്പവും സൃഷ്ടിക്കുകയാണ് യജ്ഞത്തിന്‍റെ ഉദ്ദേശം.


15. സമാനി പ്രപാ സഹ വോfന്ന ഭാഗഃ 

-അഥര്‍വ്വവേദം 3/30/6


എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കൂ.


സഹകരണവും സഹഭോജനവും മുഖേന സ്നേഹഭാവം വര്‍ദ്ധിക്കുന്നു.

*വേദ സന്ദേശം*


16. വ്രജം കൃണുധ്വം സഹി വോ നൃപാണഃ  

-അഥര്‍വ്വവേദം 19/58/4


സംഘടിക്കൂ, അതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടും.


സംഘടനയാണ് ആത്മരക്ഷയ്ക്കുള്ള സര്‍വ്വോപരിയായ ശസ്ത്രം.


17. സഹഭക്ഷാഃ സ്യാമ           -അഥര്‍വ്വവേദം 6/47/1


ഒത്തുചര്‍ന്നു ഭക്ഷണം കഴിക്കൂ.


വെവ്വേറേ അടുപ്പും അടുക്കളയും അധമത്തിന്‍റെ 

അടയാളമാണ്.


18. സഖായാവിവ സചാവഹൈ  -അഥര്‍വ്വവേദം 6/42/1


പരസ്പരം മിത്രങ്ങളെപ്പോലെ കഴിയൂ.


സഹചരന്മാരോട് ആത്മാര്‍ത്ഥതയോടെ പെരുമാറുക.


19. യുവാകു ഹി ശചീനാം യുവാകു സുമതീനാം 

-ഋഗ്വേദം 1/17/4


ശക്തികള്‍ സംഘടിപ്പിക്കൂ, സദ് വിചാരങ്ങള്‍ സംഘടിപ്പിക്കൂ.


സംഘടനയേക്കാള്‍ കവിഞ്ഞ ശക്തിയുള്ള ഒരു ഉപായവും ഈ ലോകത്തില്‍ ഇല്ല.


ഐക്യത്തിലേക്ക് മടങ്ങുക

സഹോദരന്മാരേ, ഹൈന്ദവ സമൂഹം ഓരോ മറ്റു ഹൈന്ദവരോടുള്ള വികാരത്തിന്റെ പരിശുദ്ധി, സ്‌നേഹം, ആത്മാർത്ഥത,  കാത്തുസൂക്ഷിക്കേണ്ടതാണ്...

 ഐക്യത്തിനുവേണ്ടിയുള്ള മനസ്സ് ഓരോ വിശ്വാസിയും ഉണ്ടാക്കിയെടുക്കേണ്ടതാണ്. മറ്റുള്ളവരെ ഐക്യത്തിലേക്ക് പ്രേരിപ്പിക്കേണ്ടതുമാണ്. ഐക്യം തകര്‍ക്കുന്ന കപട വിശ്വാസികളുടെ കുതന്ത്രങ്ങളെ കരുതിയിരക്കേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രാമാണികമായി തീര്‍ക്കുവാന്‍ ശ്രമിക്കണം. തീരാത്തവയുണ്ടെങ്കിലും പൊതുവായ വിഷയങ്ങളില്‍ ഐക്യപ്പെടുവാന്‍ വിമുഖത കാട്ടാതിരിക്കുക.

അനൈക്യത്തില്‍ നിന്ന് മുതലെടുക്കുന്ന  കുറുക്കന്മാരെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്

ഐക്യത്തിനു വേണ്ടി ഒരു പുസ്തകം നിർമ്മിച്ചു സൗജന്യമായി നൽകിയാൽ എല്ലാവരും അനുസരിക്കുമോ...?

അനുസരിക്കും ...അതിനുവേണ്ടി എല്ലാ ഹിന്ദുക്കളെയും യൗവനത്തിൽ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യിപ്പിക്കണം... ദൈവ ഭയം ഉള്ളവർ അനുസരിക്കും...

എന്റെ വിശ്വാസത്തിനും രാജ്യത്തിനും  വേണ്ടി എന്റെ ജീവനും സമ്പത്തും സമയവും ബഹുമാനവും ത്യജിക്കാൻ ഞാൻ എപ്പോഴും തയ്യാറാണെന്ന് ഞാൻ ആത്മാർത്ഥമായി  പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ  തന്റെയും ഹൈന്ദവരുടെയും കാര്യങ്ങളുടെ മേൽനോട്ടം ഹൈന്ദവ നേതാക്കൾക്ക് വിട്ടുകൊടുക്കുകയും (ഇവയിലൊന്നിലും തന്റെ അധികാരത്തെ എതിർക്കില്ലെന്നും)  കാര്യങ്ങൾ) യോജിച്ചതോ വിയോജിക്കുന്നതോ ആയ എല്ലാ ചുമതലകളും  അനുസരിക്കും. എന്ന് പതിജ്ഞ ചെയ്യുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ