നിങ്ങൾക്കും ഇണയ്‌ക്കും ഒരു കാര്യംപോലും ശാന്തമായിരുന്ന് സംസാരിക്കാൻ പറ്റുന്നില്ലേ? കുഴിബോംബുകൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ നടക്കുന്നതുപോലെ, എന്തു പറഞ്ഞാലും അതൊരു പൊട്ടിത്തെറിയിൽ അവസാനിക്കുമെന്ന ഭീതിയിലും ഉത്‌കണ്‌ഠയിലും ആണോ നിങ്ങൾ?
അങ്ങനെയെങ്കിൽ നിരാശപ്പെടരുത്. കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ ആദ്യംതന്നെ നിങ്ങളുടെ ഇടയിൽ ഇത്രയേറെ വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം നിങ്ങൾ കണ്ടെത്തണം.
എന്തുകൊണ്ട് അതു സംഭവിക്കുന്നു?
തെറ്റിദ്ധാരണകൾ.
ജൂഹി* എന്നു പേരുള്ള ഒരു വീട്ടമ്മ പറയുന്നു: “ചിലപ്പോൾ ഞാൻ ഭർത്താവിനോട് ഓരോന്നു പറയുമ്പോൾ, ഉദ്ദേശിച്ചത് ഒന്നും പറഞ്ഞത് വേറൊന്നും ആയിപ്പോകും. മറ്റു ചിലപ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞെന്ന് ഞാൻ വിചാരിക്കും, പക്ഷേ ശരിക്കും പറഞ്ഞിട്ടുണ്ടാവില്ല. പറയണമെന്നു വിചാരിച്ചതേ ഉണ്ടാവൂ. ഒരുപക്ഷേ ഞാൻ സ്വപ്‌നം കണ്ടതാകും!”
അഭിപ്രായവ്യത്യാസങ്ങൾ.
എത്രയൊക്കെ പൊരുത്തമുള്ള ദമ്പതികളാണു നിങ്ങളെങ്കിലും ചില കാര്യങ്ങളിൽ നിങ്ങൾ രണ്ടാളുടെയും കാഴ്‌ചപ്പാടുകൾ വിഭിന്നമായിരിക്കും. എന്തുകൊണ്ടാണത്? സർവസമാനതയുള്ള രണ്ടാളുകൾ ഇല്ല എന്നതു തന്നെ. ദാമ്പത്യത്തിന് വൈവിധ്യം പകരാനും ദാമ്പത്യത്തെ സമ്മർദപൂരിതമാക്കാനും പോന്ന ഒരു വസ്‌തുതയാണിത്. എന്നാൽ മിക്ക ദാമ്പത്യബന്ധങ്ങളിലും ഇത് സമ്മർദം ഉണ്ടാക്കുകയാണ് ചെയ്യാറ്.
കണ്ടു വളർന്ന മാതൃകകൾ.
രേവതി എന്നു പേരുള്ള ഒരു വീട്ടമ്മ പറയുന്നു: “എന്റെ അച്ഛനമ്മമാർ സ്ഥിരം വഴക്കടിക്കുകയും അന്യോന്യം അവമതിക്കുകയും ചെയ്യുമായിരുന്നു. എന്റെ കല്യാണം കഴിഞ്ഞപ്പോൾ, അമ്മയുടെ അതേ ശൈലിയിൽ ഞാനും ഭർത്താവിനോടു സംസാരിക്കാൻ തുടങ്ങി. ആദരവോടെ സംസാരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ടായിരുന്നില്ല.”
മറഞ്ഞിരിക്കുന്ന കാരണങ്ങൾ.
പൊട്ടിത്തെറിക്കു തിരികൊളുത്തിയ സംഗതിയായിരിക്കില്ല മിക്കപ്പോഴും വഴക്കിന്റെ യഥാർഥ കാരണം. ദൃഷ്ടാന്തത്തിന്, “നീ/നിങ്ങൾ എന്നും വൈകിയേ എത്തൂ” എന്നു പറഞ്ഞുതുടങ്ങുന്ന ഒരു വാദപ്രതിവാദം കൃത്യനിഷ്‌ഠയുടെ പേരിലായിരിക്കില്ല. പിന്നെയോ ഇണയുടെ പരിഗണനയില്ലാത്ത പെരുമാറ്റത്തിൽ ആൾ അമർഷംപൂണ്ട് പ്രതികരിക്കുന്നതാവാം.
കാരണം എന്തുതന്നെയായാലും കൂടെക്കൂടെയുള്ള വാക്കേറ്റം നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. നിങ്ങളുടെ ബന്ധം വിവാഹമോചനത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയുമാകാം അത്. അങ്ങനെയെങ്കിൽ വാക്കുതർക്കങ്ങൾ അവസാനിപ്പിക്കാൻ എന്തു ചെയ്യാനാകും?
ഇങ്ങനെ ചെയ്‌തുനോക്കാം
വാക്‌പോരിനു തടയിടാനുള്ള അടിസ്ഥാനസംഗതി അതിന് ഇന്ധനംപകരുന്ന യഥാർഥകാരണം തിരിച്ചറിയുക എന്നതാണ്. സ്ഥിതിഗതികൾ ഒന്നു ശാന്തമാകുമ്പോൾ നിങ്ങൾ രണ്ടു പേരും കൂടി പിൻവരുന്ന നുറുങ്ങുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ:
1. രണ്ടുപേരും ഓരോ പേപ്പറെടുത്ത് അടുത്തിടെ ഉണ്ടായ ഒരു വഴക്ക് എന്തിന്റെ പേരിലായിരുന്നുവെന്ന് എഴുതുക.
ഉദാഹരണത്തിന് ഭർത്താവ് ഇങ്ങനെ എഴുതിയേക്കാം: “ഒരു ദിവസം മുഴുവൻ നീ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയി. ഭർത്താവായ എന്നോട് വിളിച്ചുപറഞ്ഞതുപോലുമില്ല.” ഭാര്യയാകട്ടെ ഇങ്ങനെയും: “ഞാൻ കൂട്ടുകാരികളുമായി സമയം ചെലവിട്ടതിന്റെ ദേഷ്യമാണ് നിങ്ങൾക്ക്.”
2. ഇനി ഒരു തുറന്ന മനസ്സോടെ പിൻവരുന്ന കാര്യങ്ങൾ വിലയിരുത്തുക: അത്ര ഗൗരവമുള്ള കാര്യമായിരുന്നോ അത്? വിട്ടുകളയാൻ പറ്റുമായിരുന്നോ? ചില സാഹചര്യങ്ങളിൽ, ‘ഞങ്ങൾക്കിടയിൽ വിയോജിപ്പുകളുണ്ടാകാം’ എന്ന വസ്‌തുതയോടു രണ്ടു പേരും യോജിക്കുകയേ വേണ്ടൂ. എന്നിട്ട് സ്‌നേഹത്താൽ അതങ്ങ് ക്ഷമിച്ചുകളയുക. അങ്ങനെയായാൽ കുടുംബത്തിൽ സമാധാനം പുലരും.
അതൊരു നിസ്സാരകാര്യമായിരുന്നു എന്നു രണ്ടു പേർക്കും ബോധ്യമായാൽ പരസ്‌പരം ക്ഷമചോദിച്ച് ആ അധ്യായം അതോടെ അവസാനിപ്പിക്കുക.
എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് നിങ്ങളിൽ ഒരാൾക്കോ രണ്ടു പേർക്കുമോ തോന്നുകയാണെന്നിരിക്കട്ടെ. എങ്കിൽ അടുത്ത പടി സ്വീകരിക്കുക:
3. വാക്കേറ്റത്തിന്റെ സമയത്ത് നിങ്ങൾക്കു തോന്നിയ മനോവികാരം കടലാസിൽ എഴുതുക. ഇണയും അങ്ങനെതന്നെ ചെയ്യട്ടെ. ഉദാഹരണത്തിന് ഭർത്താവ് ഇങ്ങനെ എഴുതിയേക്കാം: “എന്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നീ ഇഷ്ടപ്പെടുന്നത് ഫ്രണ്ട്സി നൊപ്പമായിരിക്കുന്നതാണെന്ന് എനിക്ക് തോന്നി.” ഭാര്യ ഇങ്ങനെയും: “നിങ്ങൾ എന്നെ ഒരു കുട്ടിയെപ്പോലെ കരുതുന്നതായിട്ടാണ് എനിക്ക് തോന്നിയത്. എങ്ങോട്ടു പോയാലും അച്ഛനോട് അനുവാദം ചോദിക്കേണ്ടിവരുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ.”
4. ഇനി കടലാസുകൾ പരസ്‌പരം കൈമാറി മറ്റേയാൾ എഴുതിയതു വായിക്കുക. വാക്‌പയറ്റിന്റെ സമയത്ത് നിങ്ങളുടെ ഇണയുടെ ഉള്ളിൽ മറഞ്ഞിരുന്ന വികാരങ്ങൾ എന്തായിരുന്നു? ഉൾപ്പെട്ടിരുന്ന പ്രശ്‌നം വാഗ്‌യുദ്ധം കൂടാതെ പരിഹരിക്കാൻ ഓരോരുത്തർക്കും എന്തു ചെയ്യാനാകുമായിരുന്നു എന്ന് ഒരുമിച്ചിരുന്നു സംസാരിക്കുക.
5. ഈ പടികൾ പരീക്ഷിച്ചു നോക്കിയതിലൂടെ നിങ്ങൾ എന്തു പഠിച്ചു എന്നു ചർച്ച ചെയ്യുക. ആ കണ്ടെത്തലുകൾ ഭാവിയിൽ നിങ്ങൾക്കിടയിലെ വാക്കുതർക്കങ്ങൾ ഒഴിവാക്കാനോ പരിഹരിക്കാനോ എങ്ങനെ ഉപയോഗിക്കാം? ◼
വാഗ്വാദം പതിവാണെങ്കിൽ. . .
മറഞ്ഞിരിക്കുന്ന കാരണങ്ങൾ കണ്ടെത്തുക: വാഗ്വാദം ഉടലെടുത്ത സമയത്ത് വാസ്‌തവത്തിൽ മറ്റേയാളിൽനിന്ന് നിങ്ങൾക്ക് എന്തായിരുന്നു വേണ്ടിയിരുന്നത്? മറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാം?
വർഷങ്ങൾ കടന്നുപോകുമ്പോൾ ദമ്പതികൾക്കിടയിലെ സ്നേഹവാത്സല്യം കുറഞ്ഞുവരുന്നതായി കാണുന്നു. നിങ്ങളുടെ വിവാഹജീവിതവും ഇങ്ങനെയാണെങ്കിൽ നിങ്ങൾ അതിൽ ആശങ്കപ്പെടണോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ശക്തമായ വിവാഹബന്ധത്തിനു സ്നേഹപ്രകടനങ്ങൾ അത്യാവശ്യമാണ്.
നല്ല ആരോഗ്യവും കരുത്തും നിലനിറുത്താൻ ക്രമമായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെ വിവാഹജീവിതത്തെ കരുത്തുറ്റതാക്കാൻ ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്ഥിരമായ സ്നേഹപ്രകടനങ്ങൾ ആവശ്യമാണ്.
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഭാര്യയുടെ പ്രിയതമനായിരിക്കണം ഭർത്താവ്, ഭർത്താന്റെ പ്രിയതമയായിരിക്കണം ഭാര്യ.
യഥാർഥസ്നേഹം സ്വാർഥമല്ല. അതു മറ്റുള്ളവരുടെ സന്തോഷത്തിനായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. സ്നേഹപ്രകടനങ്ങൾ കാണിക്കാൻ തോന്നുന്ന സമയങ്ങളിൽ മാത്രം അതു ചെയ്യുന്നതിനു പകരം തന്റെ ഇണയ്‌ക്കു സ്നേഹവാത്സല്യങ്ങൾ കിട്ടണമെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ യഥാർഥസ്നേഹമുള്ള ഇണ ശ്രദ്ധിക്കും.
സാധാരണയായി ഭാര്യമാർ ഭർത്താക്കന്മാരെക്കാൾ സ്നേഹപ്രകടനങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഭർത്താവ് ഭാര്യയെ ഒരുപാടു സ്നേഹിക്കുന്നുണ്ടാകും. എന്നാൽ സ്നേഹപ്രകടനങ്ങൾ രാവിലെയും രാത്രിയുമോ അല്ലെങ്കിൽ ലൈംഗികബന്ധത്തിനു മുമ്പോ മാത്രമായി ഒതുക്കിനിറുത്തിയാൽ ‘ഭർത്താവ് ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്ന് ഒരു ഭാര്യക്കു തോന്നിയേക്കാം. അതുകൊണ്ട്, ദിവസവും കൂടെക്കൂടെ സ്‌നേഹം കാണിക്കുന്നതു നല്ലതായിരിക്കും.നിങ്ങൾക്കു ചെയ്യാനാകുന്നത്വാക്കുകളിലൂടെ സ്നേഹിക്കുക. “ഐ ലൗവ് യൂ” എന്നു പറഞ്ഞുകൊണ്ടോ “പൊന്നേ,” “മുത്തേ,” “ചക്കരേ” എന്നൊക്കെ വിളിച്ചുകൊണ്ടോ ഇണയോടുള്ള സ്‌നേഹം കാണിക്കാം.: “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!” .
“ഐ ലൗവ് യൂ” എന്നു പറയുമ്പോൾ കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ കൈ കോർത്ത് പിടിക്കുകയോ ചെയ്യുന്നെങ്കിൽ പറയുന്നതിന്റെ ആത്മാർഥത ഇണയ്‌ക്കു മനസ്സിലാകും.
ഒരു മൃദുസ്പർശമോ സ്നേഹത്തോടെയുള്ള ഒരു നോട്ടമോ ഇടയ്ക്കൊക്കെ സമ്മാനം കൊടുക്കുന്നതോ ഒക്കെ യഥാർഥസ്നേഹത്തിന്റെ തെളിവാണ്.
ഭാര്യക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനുമാകും. ബാഗ് വാങ്ങി പിടിക്കുന്നതോ വാതിൽ തുറന്നുകൊടുക്കുന്നതോ പാത്രം കഴുകുന്നതോ തുണി അലക്കുന്നതോ ഒരു നേരത്തെ ഭക്ഷണമുണ്ടാക്കുന്നതോ പോലെ എന്തെങ്കിലും ചെയ്യാനാകുമോ? പല ഭാര്യമാർക്കും ഇതു വെറുമൊരു കൈസഹായം മാത്രമല്ല, സ്നേഹപ്രകടനങ്ങളാണ്!
പ്രണയകാലത്ത് ഉണ്ടായിരുന്ന അതേ സ്‌നേഹം ഇപ്പോഴും ഇണയോടു കാണിക്കുക.ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുക. ഇണയോടൊപ്പം തനിച്ചായിരിക്കാൻ സമയം കണ്ടെത്തുമ്പോൾ ഇണയ്‌ക്ക് എന്തു തോന്നും?
തന്നോടൊപ്പമായിരിക്കാൻ തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് ഇഷ്ടമാണെന്നു മനസ്സിലാകും. അതു നിങ്ങളുടെ വിവാഹബന്ധം ശക്തമാക്കുകയും ചെയ്യും. എന്നാൽ കുട്ടികളുണ്ടെങ്കിലോ ദിവസവും മറ്റു പല കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലോ ഒരുമിച്ചായിരിക്കുന്നതു ബുദ്ധിമുട്ടായേക്കാം. അതുകൊണ്ട്, നടക്കാൻ പോകുന്നതുപോലെ, ഒരുമിച്ചായിരിക്കാൻ പറ്റുന്ന എന്തെങ്കിലും അവർക്കു ചെയ്യാവുന്നതാണ്.
കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—
ചെയ്യാനാകുന്നത്:
തിരക്കുപിടിച്ച ജീവിതത്തിലും ചില ദമ്പതിമാർ സ്ഥിരമായി ചില വൈകുന്നേരങ്ങളോ വാരാന്തങ്ങളോ കാമുകീകാമുകന്മാരെപ്പോലെ ചെലവഴിക്കാറുണ്ട്.ഇണയെ അറിയുക. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്നേഹപ്രകടനങ്ങൾഎത്രത്തോളം പരസ്‌പരം ആഗ്രഹിക്കുന്നെന്ന് നിങ്ങൾക്കു സംസാരിക്കാവുന്നതാണ്. എന്നിട്ട് അതനുസരിച്ച് പ്രവർത്തിക്കുക. ശക്തമായ വിവാഹബന്ധത്തിനു സ്നേഹപ്രകടനങ്ങൾ അത്യാവശ്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
‘എന്നെ ഇങ്ങനെയൊക്കെ സ്നേഹിക്കണം’ എന്ന് ആവശ്യപ്പെടുന്നതിനു മുമ്പ് ‘ഇണയ്‌ക്ക് എന്നോടു കൂടുതൽ സ്‌നേഹം തോന്നാൻ എനിക്ക് എന്തു ചെയ്യാം’ എന്നു ചിന്തിക്കുക.“പതിയെപ്പതിയെ എന്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് മാത്രം ചിന്തിക്കുന്നതു നിറുത്താൻ ഞാൻ പഠിച്ചു. ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എന്റെ ഭർത്താവ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടു ഞാൻ ഇപ്പോൾ നന്ദി കാണിക്കാൻ തുടങ്ങി. എത്രത്തോളം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നോ അത്രത്തോളം അദ്ദേഹം എന്നെയും സ്നേഹിക്കുമെന്നു ഞാൻ മനസ്സിലാക്കി.”—ഡെബ്ര, ഭർത്താവ് ഡഗ്ലസ്സിനോടൊപ്പം.“ഞങ്ങൾ ഇരുവരും പരസ്‌പരം എന്താണു വേണ്ടതെന്നു മനസ്സിൽപ്പിടിക്കാറുണ്ട്. ഉദാഹരണത്തിന്, എനിക്കുവേണ്ടി ഭർത്താവ് ചെയ്തുതരുന്ന സഹായങ്ങൾക്കു ഞാൻ നന്ദി കാണിക്കുന്നതു ഭർത്താവിന് ഇഷ്ടമാണ്. ഇതിലൂടെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് ചിന്തയുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലാകും. എനിക്ക് എങ്ങനെയുണ്ടെന്ന് അദ്ദേഹം എന്നോടു ചോദിക്കുന്നത് എനിക്കു വലിയ കാര്യമാണ്. അതിലൂടെ അദ്ദേഹത്തിന് എന്നെക്കുറിച്ച് ചിന്തയുണ്ടെന്ന് എനിക്കും മനസ്സിലാകും.”—ഫ്ലേവിയ,
ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ
ക്രോണിക് ഫറ്റീഗ് സിൻഡ്രോം എന്ന അസുഖമാണെനിക്ക്. ഈ രോഗം പിടിപെട്ടതോടെ എനിക്ക് ജോലിക്കു പോകാൻ കഴിയാതായി. ഭർത്താവിന്റെമാത്രം വരുമാനംകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. അദ്ദേഹമാണെങ്കിൽ ചെലവുകളെപ്പറ്റി എന്നെ അറിയിക്കുന്നതേയില്ല. എന്തിനാണ് അദ്ദേഹം എന്നിൽനിന്ന് ഇതൊക്കെ മറച്ചുവെക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമായിരിക്കണം. ഞാൻ അത് അറിഞ്ഞാൽ വിഷമിക്കുമോ എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാകും.—നയന.*
ശുഭാപ്‌തി വിശ്വാസം വെച്ചുപുലർത്തുക
“പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുത്.” അതുകൊണ്ട് ഈ രോഗം ബാധിച്ചില്ലായിരുന്നെങ്കിൽ ജീവിതം എത്ര സന്തോഷപ്രദമായിരുന്നേനെ എന്ന് ചിന്തിക്കാതിരിക്കുക. ഇന്നത്തെ ഈ ലോകത്തിൽ സന്തോഷങ്ങൾക്കെല്ലാം ഒരു പരിധിയുണ്ടെന്ന് ഓർക്കുക. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തെ ഉൾക്കൊള്ളാനും അത് മെച്ചമാക്കാനും ശ്രമിക്കുക. ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്കിരുവർക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അന്യോന്യം സംസാരിക്കുക. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ, അത്
ചെറിയതോതിലാണെങ്കിൽപ്പോലും, സന്തോഷിക്കുക. വരാൻപോകുന്ന നല്ല കാര്യങ്ങൾക്കായി പ്രതീക്ഷയോടിരിക്കുക. എത്തിച്ചേരാൻ കഴിയുന്ന ന്യായമായ ലക്ഷ്യങ്ങൾ വെക്കുക...
വിവാഹജീവിതത്തിൽ പല വെല്ലുവിളികളും ഉണ്ടായേക്കാം. ദമ്പതികളിലൊരാൾ മാറാരോഗിയാകുകയും മറ്റേയാൾ നല്ല ആരോഗ്യത്തോടിരിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളികൾ കൂടുതൽ രൂക്ഷമായേക്കാം.* രോഗിയായ ഇണയെ പരിചരിക്കേണ്ട അവസ്ഥയിലുള്ള ഒരാളാണോ നിങ്ങൾ? ആണെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലുയർന്നിട്ടുണ്ടോ?
‘എന്റെ ഭാര്യയുടെ/ഭർത്താവിന്റെ രോഗം ഇനിയും മൂർച്ഛിക്കുകയാണെങ്കിൽ ഞാൻ എന്തു ചെയ്യും?
ഭാര്യയുടെ/ഭർത്താവിന്റെ പരിചരണം, വീട്ടിലെ പണികൾ, എന്റെ ജോലി ഇതെല്ലാംകൂടെ എനിക്കെത്രനാൾ മുന്നോട്ടുകൊണ്ടുപോകാനാകും?
ഇനി നിങ്ങൾക്കുതന്നെയാണ് രോഗമുള്ളതെങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചുവിഷമിക്കുന്നുണ്ടാകാം: ‘ഉത്തരവാദിത്വങ്ങൾ വേണ്ടവിധം നിർവഹിക്കാൻ കഴിയാത്ത എനിക്ക് എന്ത് ആത്മാഭിമാനം തോന്നാനാണ്? എനിക്ക് ഈ അസുഖം വന്നതിൽ എന്റെ ഭാര്യക്ക്/ഭർത്താവിന് അമർഷമുണ്ടോ? ഞങ്ങളുടെ ദാമ്പത്യത്തിലെ സന്തോഷം അണഞ്ഞുപോയോ?’
ദുഃഖകരമെന്നു പറയട്ടെ, ഭാര്യയോ ഭർത്താവോ രോഗിയായിത്തീരുമ്പോൾ ദാമ്പത്യത്തിൽ അതു സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളെ അതിജീവിക്കാൻ ചിലർക്കായിട്ടില്ല. എന്നാൽ നിങ്ങളുടെ കുടുംബജീവിതവും അതുപോലെ പരാജയപ്പെടണമെന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ പല ദമ്പതികൾക്കും പിടിച്ചുനിൽക്കാനായിട്ടുണ്ട്. എന്തിന്, സന്തുഷ്ടജീവിതം നയിക്കാൻപോലും കഴിഞ്ഞിട്ടുണ്ട്. തേജസ്ന്റെയും ടീന യുടെയും കാര്യമെടുക്കാം. നട്ടെല്ലിനു പരിക്കേറ്റതുനിമിത്തം ചെറിയ കാര്യങ്ങൾ ചെയ്യാൻപോലും തേജസിന് പരസഹായം വേണം. ടീന പറയുന്നു: “എല്ലാറ്റിനും അദ്ദേഹത്തിന് എന്റെ സഹായം വേണം. അദ്ദേഹത്തെ ശുശ്രൂഷിച്ച് എന്റെ തോളുകൾക്കും കൈക്കുമെല്ലാം വല്ലാത്ത വേദനയാണ്. ഞാനും തീരെ സുഖമില്ലാത്ത ആളാണ്; മിക്കവാറും ദിവസങ്ങളിൽ എനിക്കും ഡോക്‌ടറെ കാണണം. ഒരാളെ സ്ഥിരം പരിചരിക്കേണ്ടിവരുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.” ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും, “ഞങ്ങളുടെ ബന്ധം ഒന്നിനൊന്ന് ശക്തിപ്പെട്ടിട്ടേയുള്ളൂ” എന്നാണ് ടീന പറയുന്നത്.
ഇതുപോലുള്ള സാഹചര്യങ്ങളിൽ എങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയും? സംതൃപ്‌ത ജീവിതം നയിക്കുന്ന ദമ്പതികളെക്കുറിച്ചു പറഞ്ഞാൽ, അവരിലൊരാൾക്കു പിടിപെടുന്ന രോഗത്തെ ഇരുവരും ചേർന്നായിരിക്കും നേരിടുക. കാരണം ഒരാൾ രോഗിയാകുമ്പോൾ അത് മറ്റേ വ്യക്തിയെയും ബാധിക്കും, വ്യത്യസ്‌ത രീതിയിലായിരിക്കുമെന്നേയുള്ളൂ.
ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മാറാരോഗിയാകുമ്പോൾ ആ വെല്ലുവിളിയെ ഇരുവരും ചേർന്നു നേരിടേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇങ്ങനെയൊരവസ്ഥയിലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ദമ്പതികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആ സാഹചര്യത്തെ ഉൾക്കൊള്ളാനും അതിനെ പ്രായോഗികമായി നേരിടാനും കഴിയുന്നുവെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം ദമ്പതികൾ കൈക്കൊള്ളുന്ന പ്രായോഗിക നടപടികളിൽ പലതും ബൈബിളിൽ കാണുന്ന കാലാതീതമായ ജ്ഞാനത്തിൽ വേരൂന്നിയതാണ്. പിൻവരുന്ന മൂന്നുനിർദേശങ്ങൾ കാണുക.
പരസ്‌പരം പരിഗണന കാണിക്കുക
, “വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേൽപ്പിക്കും.” വിലമതിപ്പിന്റേതായ വാക്കുകൾ പറഞ്ഞുകൊണ്ട് നിങ്ങൾ ജീവിതപങ്കാളിയെ “എഴുന്നേൽപ്പി”ക്കാറുണ്ടോ?
പരസ്‌പരം പ്രായോഗിക സഹായം നൽകാനുള്ള വഴികൾ നിങ്ങൾ അന്വേഷിക്കാറുണ്ടോ? മുരളിയുടെ ഭാര്യ ഒരുവശം തളർന്ന അവസ്ഥയിലാണ്. അദ്ദേഹം പറയുന്നു: “എപ്പോഴും അവളുടെ കാര്യത്തിൽ എനിക്കൊരു ശ്രദ്ധയുണ്ട്. എനിക്കു ദാഹിക്കുമ്പോൾ അവൾക്കും ദാഹിക്കുന്നുണ്ടായിരിക്കുമെന്നാണ് ഞാൻ കരുതുക. എനിക്ക് പുറത്തുപോയി പ്രകൃതിഭംഗി ആസ്വദിക്കണമെന്നു തോന്നുമ്പോൾ എന്നോടൊപ്പം വരുന്നുണ്ടോയെന്ന് ഞാൻ അവളോടു ചോദിക്കും. വേദനയെല്ലാം ഞങ്ങളൊരുമിച്ചു പങ്കിടുന്നു.”
ഇനി, നിങ്ങൾക്കാണ് രോഗമുള്ളതെങ്കിൽ ആരോഗ്യത്തിന് കോട്ടം വരാത്ത രീതിയിൽ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? അത് നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുമെന്നു മാത്രമല്ല, നിങ്ങളെ പരിചരിക്കാനുള്ള ഇണയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുകയും ചെയ്യും.
‘എന്റെ ഭാര്യയെ/ഭർത്താവിനെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം.’ എന്ന് വെറുതെയങ്ങു ചിന്തിക്കുന്നതിനുപകരം എന്താണ് അവർ ആഗ്രഹിക്കുന്നത് എന്ന് അവരോടു ചോദിച്ചറിയരുതോ? നേരത്തെകണ്ട നയന ഭർത്താവിനോട്, കുടുംബച്ചെലവുകൾ തന്നിൽനിന്നു മറച്ചുപിടിക്കുന്നത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചു. ഇപ്പോൾ അവളുടെ ഭർത്താവ് ഇക്കാര്യങ്ങളെല്ലാം അവളോടു തുറന്നുപറയുന്നുണ്ട്.
പരീക്ഷിച്ചുനോക്കുക: നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം അൽപ്പം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ഇണയ്‌ക്കു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ ചിന്തിക്കുന്ന ചില കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കാൻ ഇണയോടും പറയുക. അവ പരസ്‌പരം കൈമാറുക. പ്രായോഗികമാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള ഒന്നോ രണ്ടോ കാര്യങ്ങൾ നിങ്ങൾക്കിരുവർക്കും ആ ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കാം
സമനില പാലിക്കുക
“എല്ലാറ്റിന്നും ഒരു സമയമുണ്ട്” ദമ്പതികളിലൊരാൾ രോഗിയായിത്തീരുമ്പോൾ കുടുംബത്തിന്റെ ചര്യകളെ അതു സാരമായി ബാധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഒരുപരിധിവരെ എങ്ങനെ കാര്യങ്ങൾ സമനിലയോടെ ചെയ്യാൻ കഴിയും?
രോഗത്തെക്കുറിച്ചുള്ള ചിന്തയിൽനിന്ന് അൽപ്പനേരമൊന്ന് പുറത്തുകടക്കാൻ ഇടയ്‌ക്കിടെ ചില നേരമ്പോക്കുകളാകാം. രോഗം കുടുംബജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതിനുമുമ്പ് നിങ്ങളിരുവരും ചേർന്ന് ആസ്വദിച്ചിട്ടുള്ള ചില കാര്യങ്ങളിലേർപ്പെടാൻ ഇപ്പോഴും കഴിഞ്ഞേക്കുമോ? ഇല്ലെങ്കിൽ, പുതിയ ചില കാര്യങ്ങൾ പരീക്ഷിച്ചുനോക്കാനാകുമോ? ഭാര്യക്ക്/ഭർത്താവിന് എന്തെങ്കിലും വായിച്ചുകൊടുക്കുക, പുതിയൊരു ഭാഷ പഠിക്കുക അങ്ങനെ ചെറുതും വലുതുമായ പല കാര്യങ്ങളും ചെയ്യാനായേക്കും. രോഗം സൃഷ്ടിച്ചിരിക്കുന്ന പരിമിതികൾക്കിടയിലും, ഒരുമിച്ചു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരുമിച്ചുതന്നെ ചെയ്യുന്നത് നിങ്ങളുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കും, കുടുംബജീവിതത്തിന്റെ സന്തോഷം വർധിപ്പിക്കുകയും ചെയ്യും.
ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം, മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു” ഒറ്റപ്പെട്ടിരിക്കുന്നത് മാനസികമായി ഒരു വ്യക്തിക്കു ദോഷംചെയ്യുമെന്ന കാര്യം ഇതിൽനിന്നു വ്യക്തമല്ലേ?
എന്നാൽ മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുന്നെങ്കിൽ അത് നിങ്ങളുടെ മനസ്സിന് ഉന്മേഷം നൽകും. ശരിയായ കാഴ്‌ചപ്പാട് നിലനിറുത്താനും അതു നിങ്ങളെ സഹായിക്കും. അതുകൊണ്ട് നിങ്ങളെ സന്ദർശിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുക.
പരിചരണമേകുന്ന വ്യക്തിക്കായിരിക്കാം ചിലപ്പോൾ സമനിലയോടെ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാകുന്നത്. കഴിയുന്നതിലേറെ ഭാരം ഒറ്റയ്‌ക്കു വഹിക്കാൻ ശ്രമിച്ച് അവർ തളർന്നുപോയേക്കാം. സ്വന്തം ആരോഗ്യംതന്നെ അവർ അപകടപ്പെടുത്തിയെന്നും വരാം.
ഒടുവിൽ, ജീവിതപങ്കാളിയെ പരിചരിക്കുന്നതിൽ ഇനിയൊരടിപോലും മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥയിൽ അവർ എത്തിച്ചേരും. അതുകൊണ്ട്, രോഗിയായ ഇണയെ ശുശ്രൂഷിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ അവഗണിക്കാതിരിക്കുക. മാനസിക ഉന്മേഷം വീണ്ടെടുക്കുന്നതിനായി സമയം നീക്കിവെക്കുക.* ഉള്ളിലെ ഉത്‌കണ്‌ഠകളും വേദനകളും സ്വന്തം ലിംഗവർഗത്തിൽപ്പെട്ട ഒരു ആത്മാർഥ സുഹൃത്തിനോട് തുറന്നുപറയുന്നത് ചിലരെ സഹായിച്ചിട്ടുണ്ട്.
പരീക്ഷിച്ചുനോക്കുക: രോഗിയായ ഇണയെ പരിചരിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എഴുതിവെക്കുക. അവയെ തരണംചെയ്യാൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചും എഴുതുക. എന്നാൽ അവയെ തലനാരിഴ കീറി പരിശോധിക്കേണ്ടതില്ല. പകരം, സാഹചര്യം മെച്ചപ്പെടുത്താൻ, ഏറ്റവും എളുപ്പമുള്ള ഒരു മാർഗം ഏതാണെന്നുവെച്ചാൽ അത് ചെയ്യുക.
ദമ്പതികളിലൊരാൾ വിട്ടുമാറാത്ത രോഗത്തിന്റെ പിടിയിലമരുമ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്നാൽ അപകടങ്ങൾമൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളോ വിഷാദരോഗംപോലുള്ള വൈകാരിക പ്രശ്‌നങ്ങളോ നേരിടുന്നവർക്കും ഈ ലേഖനം ഉപകരിക്കും.
സാധിക്കുമെങ്കിൽ ദിവസത്തിൽ കുറച്ചുനേരം ഇണയെ പരിചരിക്കാൻ ഒരു ഹോംനഴ്‌സിനെയോ മറ്റോ നിറുത്തുക.
നിങ്ങളോടുതന്നെ ചോദിക്കുക . . .
ഞാനും എന്റെ ഭാര്യയും/ഭർത്താവും ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടത് എന്താണ്?
▪ അന്യോന്യം ചെയ്യാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തുറന്നുപറയണം
_______________________________
വിവാഹമോചനം മക്കളെ എങ്ങനെ ബാധിക്കും?
വിവാഹമോചനം കുട്ടികളുടെ ജീവിതം തകർത്തുകളയുന്നെന്നു ഗവേഷണങ്ങൾ കാണിക്കുന്നു. വിവാഹമോചിതരുടെ മക്കൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ:കോപം, ഉത്‌കണ്‌ഠ, വിഷാദംദോഷം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റംപഠിക്കാൻ മടുപ്പുതോന്നൽ, പഠനം നിറുത്തൽ പെട്ടെന്നു രോഗങ്ങൾ വരാനുള്ള സാധ്യതഇതിനു പുറമേ, വിവാഹമോചനത്തിനു തങ്ങളാണു കാരണക്കാരെന്നോ തങ്ങൾക്ക് അതു തടയാൻ കഴിഞ്ഞില്ലല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ട് പല കുട്ടികളും സ്വയം കുറ്റപ്പെടുത്തുന്നു.
വിവാഹമോചനം നേടിയവരുടെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവർ പ്രായപൂർത്തിയായതിനു ശേഷവും തുടർന്നേക്കാം. മിക്കപ്പോഴും അവർക്ക് ആത്മാഭിമാനം കുറയുന്നു, മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവരും വിവാഹമോചനം ചെയ്യാൻ സാധ്യതയുണ്ട്.ചുരുക്കിപ്പറഞ്ഞാൽ: വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടികൾക്കു നല്ലതെന്നു കരുതുന്നു. എന്നാൽ അതു സത്യമല്ലെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ശിശുപരിപാലനരംഗത്തെ ഒരു വിദഗ്ധയായ പെനലോപ് ലിച്ച് പറയുന്നു: “വിവാഹമോചനം കുട്ടികളുടെ ജീവിതം താറുമാറാക്കുന്നു.”
വിവാഹമോചനം ചെയ്‌താൽ കുട്ടികളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകുമോ?‘അതെ’ എന്നാണു ചിലരുടെ ഉത്തരം. എന്നാൽ മാതാപിതാക്കളുടെ ആവശ്യങ്ങളല്ല കുട്ടികളുടെ ആവശ്യങ്ങളെന്ന് ഓർക്കുക. വിവാഹമോചനം തേടുന്നവർ പുതിയൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്.
എന്നാൽ കുട്ടികളാകട്ടെ, ജീവിതത്തിന് അങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളുടെ കൂടെയായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.ആയിരക്കണക്കിനു വിവാഹമോചനങ്ങളെക്കുറിച്ച് പരിശോധിച്ച ശേഷം വിവാഹമോചനത്തിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നു: “തങ്ങൾ സന്തുഷ്ടരാണെന്നു കുട്ടികൾ പറയില്ലഎന്നതാണ് യാഥാർഥ്യം.” പകരം, “അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ എന്റെ സ്വാതന്ത്ര്യവും സന്തോഷവും എല്ലാം അവസാനിച്ചു” എന്ന് അവർ തുറന്നുപറയും. അവർ ഈ ലോകത്തെ കാണുന്നത്, “വിശ്വസിക്കാൻ കൊള്ളാത്തതും അപകടംപിടിച്ചതും ആയ ഒരു സ്ഥലമായിട്ടാണ്. കാരണം, അവരുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ബന്ധംപോലും നിലനിൽക്കുന്നതായി അവർ കാണുന്നില്ലല്ലോ.”ചുരുക്കിപ്പറഞ്ഞാൽ: മാതാപിതാക്കൾ വിവാഹമോചനം ചെയ്യുമ്പോൾ അതു കുട്ടികളെ സന്തോഷിപ്പിക്കുന്നില്ല.വിവാഹമോചിതർ മക്കളെ വളർത്തുന്ന ഉത്തരവാദിത്വം പങ്കിട്ടുചെയ്താൽ കുഴപ്പമുണ്ടോ?
മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നത് ഒരുമിച്ചാണ്. എന്നാൽ വിവാഹമോചനം നേടിയ ചിലർ മക്കളെ വളർത്താനുള്ള ഉത്തരവാദിത്വങ്ങൾ രണ്ടിടത്തുനിന്നുകൊണ്ട് പങ്കിട്ടുചെയ്യാൻ തീരുമാനിച്ചേക്കാം. എന്നാൽ അത് എളുപ്പമല്ല. ഗവേഷകരുടെ അഭിപ്രായത്തിൽ ഇങ്ങനെ ചെയ്യുന്നതിൽ ചില പ്രശ്നങ്ങളുണ്ട്:കുട്ടികളോടൊപ്പം കുറച്ച് സമയം മാത്രമേ ചെലവഴിക്കാൻ കഴിയുന്നുള്ളൂരണ്ടുപേരും പഠിപ്പിക്കുന്നതു വ്യത്യസ്‌ത നിലവാരങ്ങളായിരിക്കുംകുറ്റബോധംമൂലമോ ധാരാളം കാര്യങ്ങൾ ഒറ്റയ്‌ക്കു ചെയ്‌ത് തളരുന്നതുകൊണ്ടോ കുട്ടികളെ അവരുടെ ഇഷ്ടത്തിനുവിടുന്നുഅങ്ങനെയുള്ള ഒരു കുട്ടി മാതാപിതാക്കളെ അനുസരിക്കാൻ മടികാണിച്ചേക്കാം. വിവാഹപ്രതിജ്ഞയ്ക്കുചേർച്ചയിൽ മാതാപിതാക്കൾ ഒരുമിച്ച് ജീവിക്കാത്തതുകൊണ്ട് അവർ ആശ്രയയോഗ്യരല്ല, വാക്കു പാലിക്കുന്നില്ല. ‘അപ്പോൾപ്പിന്നെ അവർ പറയുന്നതു ഞാൻ എന്തിനു കേൾക്കണം?’
എന്നു കുട്ടി ന്യായീകരിച്ചേക്കാം.ചുരുക്കിപ്പറഞ്ഞാൽ: മക്കളെ വളർത്തുന്ന ഉത്തരവാദിത്വം പങ്കിട്ടുചെയ്യുന്നതു വിവാഹമോചിതരായ മാതാപിതാക്കൾക്കു ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യം മക്കൾക്ക് അതിലേറെ പ്രയാസകരമാണ്
വിവാഹമോചനമല്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മറ്റ് ഏതെങ്കിലും മാർഗമുണ്ടോ?
വിവാഹമോചനം ചെയ്‌ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ പെടാപ്പാടുപെടുന്നതിനെക്കാൾ എത്രയോ എളുപ്പമാണ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നത്. വിവാഹം കോടതിയിൽ (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു: “വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ട് എന്നുവെച്ച് ആ ബന്ധം എന്നും ഒരു പരാജയമാകണമെന്നില്ല. . . . ദമ്പതികൾ ഒരുമിച്ചുനിന്നാൽ എത്ര കയ്പേറിയ വിവാഹബന്ധവും കാലം കഴിയുമ്പോൾ മധുരമുള്ളതായിത്തീരും.” എല്ലാ വശങ്ങളും കണക്കിലെടുത്താൽ മാതാപിതാക്കൾ ഒരുമിച്ചുനിൽക്കുമ്പോൾ കുട്ടികളാണ് ഏറ്റവും സന്തോഷിക്കുന്നതും വിജയം കണ്ടെത്തുന്നതും.ഇതിന്റെ അർഥം ഒരിക്കലും വിവാഹമോചനം ചെയ്യരുത് എന്നല്ല. ലൈംഗിക അധാർമികതയുടെ അടിസ്ഥാനത്തിൽ വിവാഹമോചനം ചെയ്യാൻ അനുവദിക്കുന്നു. ഭാര്യാഭർത്താക്കന്മാർ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പരിഗണിച്ചുവേണം തീരുമാനമെടുക്കാൻ. അതിൽ വിവാഹമോചനം കുട്ടികളെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കുന്നതും ഉൾപ്പെടും.ബന്ധം വഷളായിരിക്കുമ്പോൾ ഒന്നും ചെയ്യാതെ അതു താനേ ശരിയായിക്കൊള്ളുമെന്നു കരുതരുത്.
*സനാതന ധർമ്മം പറയുന്നത് –* *ഭർത്താവ് ധൈര്യവും ഉത്തരവാദിത്വബോധവും സഹിതം, ഭാര്യയെ അമ്മ കുഞ്ഞിനെ* *സംരക്ഷിക്കുന്നതുപോലെ കരുതണം.* *അങ്ങനെ ചെയ്യാത്ത ഭർത്താവ് അധർമ്മി, കുടുംബനാശകൻ, പാപഭാജൻ എന്ന് തന്നെ ഗ്രന്ഥങ്ങൾ പറയുന്നു.* ഉത്തരവാദിത്വ ബോധമില്ലാത്തവർ പറയുന്നു.. 👉 ഞാൻ എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരെ..? ഋഗ്വേദം 3.53.4 സ്ത്രീകൾ സംരക്ഷിക്കപ്പെടണം; അവർ സമൂഹത്തിന്റെ മാതാക്കൾ, സഹധർമ്മിണികൾ, ദേവതാസദൃശർ ആണ്. അഥർവ്വവേദം 6.89.1 ഭർത്താവ് ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കരുത്; അവൾക്കു വേണ്ടി ജീവിതം സമർപ്പിക്കണം. ഋഗ്വേദം 10.85 (വിവാഹ സൂക്തം) ഭർത്താവും ഭാര്യയും ഒരുമിച്ച് യജ്ഞം നടത്തണം, ഒരുമിച്ച് ധർമ്മം പാലിക്കണം, ഒരുമിച്ച് സന്തോഷിക്കണം എന്നു പറയുന്നു. അഥർവ്വവേദം 14.2.71 ഭാര്യയെ “സഖി” (സുഹൃത്ത്), “സഹധർമ്മിണി” (ധർമ്മത്തിൽ പങ്കാളി), “ഗൃഹലക്ഷ്മി” (ഗൃഹത്തിന്റെ ശോഭ) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. 👉🏼 സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യമുണ്ടോ..? മഹാഭാരതം ആനുശാസനിക പർവ്വം “സ്ത്രീയെ ആദരിക്കുന്നിടത്ത് ദേവന്മാർ സന്തോഷിക്കുന്നു; സ്ത്രീയെ അപമാനിക്കുന്നിടത്ത് കർമ്മഫലമില്ല” എന്ന് ഭീഷ്മൻ പറഞ്ഞു. ശാന്തി പർവ്വം “ഭാര്...
🌹🌻അല്ലാഹു = ഈശ്വരൻ = ദൈവം മതം സ്ഥാപിക്കുന്നില്ല... മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്...eg : ഇബ്രാഹിം നബിയിലൂടെ ഇസ്ലാം ധർമം, യേശുകൃസ്ത്തുവിലൂടെ ക്രിസ്ത്യൻ ...
*എല്ലാവർക്കും രാജാവാകാം പക്ഷേ* *കുറച്ചു കാര്യങ്ങൾ* *അറിയാനും,* *ആചരിക്കാനും ഉണ്ട്* എന്തൊക്കെയാണ് അത്..? 👑🫅👑🫅👑🫅👑🫅👑🫅 സഹോദരങ്ങളേ, ക്ഷത്രിയൻ രാജാവാകുന്നത് ഗുണ്ടായിസവും, കൊള്ളയും , മോഷണവും, പിടിച്ചുപറിയും കൊണ്ടല്ല. അവൻ്റെ ധാർമ്മിക ശക്തി, ധൈര്യം, സാമ്പത്തിക വിജ്ഞാനം, ജനങ്ങളുടെ വിശ്വാസം — ഇവ ചേർന്നാലേ അവൻ രാജാവാകൂ. ചിലർ കരുതും — ധൈര്യം കാണിക്കണം, കരുത്ത് വേണം, ചിലപ്പോൾ ഗുണ്ടായിസവും കൊള്ളയും ചെയ്‌താൽ അധികാരം പിടിച്ചെടുക്കാം. പക്ഷേ, ചരിത്രവും ശാസ്ത്രഗ്രന്ഥങ്ങളും നമ്മോട് പറയുന്നത് വെറും ശക്തിയോ കുതന്ത്രമോ രാജാവിനെ രാജാവാക്കില്ല എന്നാണ്. അവനെ ധർമ്മം, ധൈര്യം, വിജ്ഞാനം, ജനങ്ങളുടെ വിശ്വാസം — ഇവയുടെ കൂട്ടായ്മയാണ് രാജാവാക്കുന്നത്. അധർമ്മം = താൽക്കാലിക അധികാരം. ധർമ്മം = ശാശ്വത രാജ്യം. അതുകൊണ്ട് തന്നെ, നമ്മിൽ ഓരോരുത്തരും ജീവിതത്തിൽ ധർമ്മം പിടിച്ചു നിന്നാൽ, നമ്മൾ എല്ലാവരും നമ്മുടെ മേഖലയിലെ രാജാക്കന്മാരും നേതാക്കളും ആകാം. പുരാതനകാലത്ത്: ക്ഷത്രിയൻ = ജന്മത്തിൽ മാത്രം. ഗീതയിൽ: ക്ഷത്രിയൻ = ഗുണവും പ്രവൃത്തിയും (ധൈര്യം, നേതൃത്വം, യുദ്ധം). ഇന്നത്തെകാലത്ത്: ഏതു ജാതിക്കാരനും സൈനിക–നേതൃത്വ പരിശ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ