തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...

 .....….....ലൈം​ഗി​ക​പീ​ഡനം—                  ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—
ഭാഗം 1:.          
   മുൻക​രു​ത​ലു​കൾ
എന്താണ്‌ ലൈം​ഗി​ക​പീ​ഡ​നം?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

എന്താണ്‌ ലൈം​ഗി​ക​പീ​ഡ​നം?
ഈ പദത്തിന്‌ പ്രദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ അർഥവ്യ​ത്യാ​സം കണ്ടേക്കാ​മെ​ങ്കി​ലും ഒരു വ്യക്തി ആഗ്രഹി​ക്കാ​ത്ത ലൈം​ഗി​ക​സ​മ്പർക്ക​ത്തെ​യാണ്‌ ഇത്‌ പൊതു​വെ അർഥമാ​ക്കു​ന്നത്‌. ഇതിൽ ഒരുപക്ഷേ, ബലപ്ര​യോ​ഗ​വും ഉൾപ്പെ​ട്ടേ​ക്കാം. കുട്ടി​ക​ളെ​യോ കൗമാ​ര​പ്രാ​യ​ക്കാ​രെ​യോ ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌, അടുത്ത ബന്ധുക്ക​ളോ​ടു​ള്ള ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം, ബലാത്സം​ഗം എന്നിവ​യ്‌ക്കു പുറമെ വിശ്വ​സി​ക്കാ​വു​ന്ന ആളുക​ളിൽനി​ന്നു​ള്ള—ഡോക്‌ടർമാർ, അധ്യാ​പ​കർ, മതാചാ​ര്യ​ന്മാർ പോ​ലെ​യു​ള്ള​വ​രു​ടെ—ദുഷ്‌പെ​രു​മാ​റ്റ​വും ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം. നടന്ന സംഭവം പുറം​ലോ​കം അറിയ​രു​തെ​ന്നും അക്രമി​കൾ ഭീഷണി​പ്പെ​ടു​ത്താ​റുണ്ട്‌.



പുരുഷന്മാരും സ്ത്രീകളും എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള ഹൈന്ദവ വീക്ഷണം എന്താണ്?
 ഹിന്ദുക്കളുടെ ഉചിതമായ പെരുമാറ്റം എന്താണ് ?, 
എന്താണ് അല്ലാത്തത് .?.
 എന്നിവയെ പറ്റി  പഠിക്കേണ്ടതുണ്ട്..

 , 
മനുഷ്യന്റെ  ആധികളെയോ അവനിൽ സ്ഥാനം പിടിച്ചിട്ടുള്ള തിന്മകളെയോ നശിപ്പിക്കാൻ സയൻസിനു  ആവില്ല .അതായതു പ്ലൂട്ടോണിയത്തെ രൂപ്പപ്പെടുത്താൻ അതിനു കഴിയും എന്നാൽ മനുഷ്യ ഹൃദയത്തിലെ തിന്മകളെ രൂപ്പപ്പെടുത്താൻ അതിനാവില്ല .എന്ന് പറഞ്ഞ സ്വാമി രംഗനാഥാനന്ദയുടെ വാക്കുകൾ ഇവിടെ സ്മരണീയം .ബാഹ്യ പ്രകൃതിയെ നിയന്ത്രിക്കാൻ സയൻസും ആന്തര പ്രകൃതിയെ ,അന്തക്കരണത്തെ നിയന്ത്രിക്കാൻ വൈദിക  ധർമ്മത്തിന്റെ  ഒത്താശയും ആവശ്യം ആണ് .അതുകൊണ്ട് ആധുനിക മനുഷ്യൻ വൈദിക ധർമ്മത്തിന്റെ വെളിച്ചത്തിലേയ്ക്കു നീങ്ങി നില്ക്കാൻ തയ്യാർ ആവണം .

വൈദിക സനാതന ധർമ്മം അനുസരിച്ചു  ധർമം അർഥം കാമം മോക്ഷം എന്നിവയെ പുരുഷാര്ഥ ചതുഷ്ടയങ്ങൾ എന്ന് പറയുന്നു .
ജീവിതത്തിലെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കാമം. ധാർമ്മികമായ ജീവിതത്തെയാണ് ധർമ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അർത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.

ജാതി മത ഭേദം ഇല്ലാതെ  ഓരോ മനുഷ്യനും ഈ നാല് ലക്ഷ്യങ്ങൾക്ക് വേണ്ടി  നാല് ആശ്രമങ്ങളിലൂടെ കടന്നു പോകണം . ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധർമ്മം, അർത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തിൽ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയിൽ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരിൽ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളിൽ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരുടെ ധർമ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തിൽ പഠനം, ഗാർഹസ്ഥ്യത്തിൽ കുടുംബ ജീവിതം, വാനപ്രസ്ഥത്തിൽ വിശ്രമ ജീവിതം , പിന്നെ സന്ന്യാസത്തിൽ ആത്മാന്വേഷണം.




നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?
പുരാണങ്ങളിലും മറ്റും.. സ്ത്രീകൾക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ നിരവധി നടന്നതായി നമുക്ക് കാണാം...

കാമം പരമം ആണെന്ന് വിശ്വസിക്കുന്ന മതമോ , പാപം  ആണ് എന്ന് വിശ്വസിക്കുന്ന മതമോ  അല്ല ഇവിടെ പ്രസകത്വം ആകുന്നത് - കാമത്തിന് ജീവിതത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ അർഹമായ സ്ഥാനം കൊടുക്കുന്ന ധർമ്മം ആണ്  ഇവിടെ  അനുകരണീയം . വൈദിക ധർമ്മം എന്നത് ധാർമ്മിക മൂല്യങ്ങളുടെ നിത്യവും ഉള്ള ധാരണം ആണ് .അതെല്ലാം വല്ലപ്പോൾ എങ്കിലും ഉള്ള വ്രതാനുഷ്‍ഠനം ആക്കിയത് മനുഷ്യർക്കിടയിൽ ഉള്ള ആരോഗ്യകരമായ ബന്ധങ്ങൾ ക്ഷയിപ്പിച്ചു .  വർധിച്ചു വരുന്ന ലൈംഗിക പീഡനങ്ങൾ വൈദിക ധർമ്മത്തിന്റെ പ്രസക്തി വിളിച്ചോതുന്നു .
ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ പോലുള്ള പരിച​യ​മു​ള്ള​വ​രിൽനി​ന്നാണ്‌ നേരി​ടേ​ണ്ടി​വ​രു​ന്നത്‌. “ബലാത്സം​ഗ​കേ​സു​ക​ളിൽ മൂന്നിൽ രണ്ടെണ്ണ​ത്തി​ലും ഇരയായ വ്യക്തി​യു​ടെ ചതിയന്മാരായ പരിച​യ​ക്കാ​രാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.    അല്ലാതെ, എവി​ടെ​യെ​ങ്കി​ലും പതുങ്ങി​യി​രുന്ന്‌ ഇരയു​ടെ​മേൽ ചാടി​വീ​ഴു​ന്ന ഒരു അപരി​ചി​തൻ ആയിരി​ക്കി​ല്ല”         എന്ന്‌ ലൈം​ഗി​ക വിഷയങ്ങൾ കുട്ടി​ക​ളോ​ടു എങ്ങനെ സംസാ​രി​ക്കാം? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു.  ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്ക്‌ ലിംഗ​ഭേ​ദ​മി​ല്ല. . 

ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം വർധി​ച്ചു​വ​രു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല. “കലിയുഗ അന്ത്യകാ​ലത്ത്‌” ജീവി​ക്കു​ന്ന​വർ “സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” “ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഠു​ര​ന്മാ​രും” ആയിരി​ക്കു​മെന്ന്‌  മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.  ഇത്തരം സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾ ഉള്ളവരാണ്‌ മറ്റുള്ള​വ​രെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യു​ന്നത്‌.

ഇരയാ​കു​ന്ന വ്യക്തി​യു​ടെ പിഴവല്ല ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്കു കാരണം. ലൈം​ഗി​കാ​തി​ക്ര​മങ്ങൾ ചെയ്യു​ന്ന​വ​രെ ഒരുവി​ധ​ത്തി​ലും ന്യായീ​ക​രി​ക്കാ​നാ​വില്ല. ഇതിന്റെ പൂർണ​മാ​യ ഉത്തരവാ​ദി​ത്വം അക്രമി​ക്കു മാത്ര​മാണ്‌. എന്നിരു​ന്നാ​ലും, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കാൻ ചില പടികൾ നിങ്ങൾക്കു സ്വീക​രി​ക്കാ​നാ​കും.

ഈ ഡിജിറ്റൽ യുഗത്തിൽ വ്യക്തിപരമായ മൂല്യങ്ങൾ മനുഷ്യരിൽ വളർത്തി എടുത്തെങ്കിലും മാത്രമേ നല്ലൊരു സമൂഹം രൂപപ്പെടൂ .ആരുടെ മുൻപിലും ശരിയും തെറ്റും ചൂണ്ടിക്കാണിക്കാനും വേണ്ട എന്നും വേണം എന്നും പറയാനും ഉള്ള ആർജ്ജവം കുട്ടികളിൽ വളർത്തി എടുക്കണം .അതിനു ആദ്യം എതിർക്കുന്നതും തർക്കിക്കുന്നതും  പാപം ആണ് എന്നുള്ള തെറ്റിദ്ധാരണ സമൂഹത്തിൽ നിന്നും നീങ്ങണം .

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌.    
     
ഒരുങ്ങി​യി​രി​ക്കു​ക. ആരെങ്കി​ലും അതായത്‌, ഒരു ബന്ധുവോ നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശി​ക്കു​ന്ന വ്യക്തി​യോ ലൈം​ഗി​ക​ബ​ന്ധ​ത്തിന്‌ സമ്മർദം ചെലു​ത്തി​യാൽ എന്തു ചെയ്യാ​നാ​കു​മെന്ന്‌ മുന്നമേ ചിന്തിച്ച്‌ ഒരുങ്ങി​യി​രി​ക്കു​ക. തരപ്പടി​ക്കാ​രിൽനിന്ന്‌ സമ്മർദം ഉണ്ടാ​യേ​ക്കാൻ സാധ്യ​ത​യു​ള്ള സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യെ​ന്നും അത്‌ കൈകാ​ര്യം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെ​ന്നും പരിശീ​ലി​ച്ചു​നോ​ക്കുക എന്നാണ്‌ ഒരു യുവതിയുടെ അഭി​പ്രാ​യം. “ഇങ്ങനെ പരിശീ​ലി​ക്കു​ന്നത്‌ ഒരു നിസ്സാ​ര​കാ​ര്യ​മാ​ണെന്ന്‌ തോന്നി​യേ​ക്കാ​മെ​ങ്കി​ലും സമാന​മാ​യ സാഹച​ര്യ​ങ്ങൾ യഥാർഥ​ജീ​വി​ത​ത്തിൽ ഉണ്ടാകു​മ്പോൾ അതിന്‌ ഇരയാ​കാ​നു​ള്ള സാധ്യത വളരെ കുറവാ​യി​രി​ക്കും.എങ്ങനെ നടക്കു​ന്നു​വെ​ന്ന​തി​നു സൂക്ഷ്‌മ​ശ്രദ്ധ നൽകു​വിൻ; ഭോഷ​ന്മാ​രാ​യി​ട്ടല്ല, ജ്ഞാനി​ക​ളാ​യി​ട്ടു​ത​ന്നെ നടക്കു​വിൻ. ഇത്‌ ദുഷ്‌കാ​ല​മാണ്‌.’—

സ്വയം ചോദി​ക്കു​ക: ‘അരുതാത്ത രീതി​യിൽ ഒരാൾ എന്നെ സ്‌പർശി​ച്ചാൽ ഞാൻ എന്തു ചെയ്യണം?’

പുറത്തു​ക​ട​ക്കാ​നു​ള്ള വഴി കണ്ടു​വെ​ക്കു​ക. “ആരു​ടെ​യെ​ങ്കി​ലും ഒപ്പമാ​യി​രി​ക്കു​ന്നത്‌ അത്ര പന്തിയ​ല്ലെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ, അക്കാര്യം നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യോ സുഹൃ​ത്തു​ക്ക​ളെ​യോ അറിയി​ക്കു​ന്ന​തിന്‌ ചില കോഡു വാക്കുകൾ ഉണ്ടായി​രി​ക്കു​ന്നത്‌ നല്ലതാണ്‌. അങ്ങനെ​യാ​കു​മ്പോൾ നിങ്ങളു​ടെ ഒപ്പമുള്ള ആൾ അറിയാ​തെ​ത​ന്നെ നിങ്ങളു​ടെ വിഷമാ​വസ്ഥ വേണ്ട​പ്പെ​ട്ട​വ​രെ അറിയി​ക്കാ​നും അവർക്ക്‌ അപ്പോൾ എന്തെങ്കി​ലും ഒഴിക​ഴിവ്‌ പറഞ്ഞു​കൊണ്ട്‌ ആ സാഹച​ര്യ​ത്തിൽനി​ന്നു നിങ്ങളെ വിടു​വി​ക്കാ​നും കഴിയും” എന്ന്‌ മുമ്പ്‌ പരാമർശി​ച്ച റെയിൻ എന്ന സംഘടന പറയുന്നു. ഇത്തരം ആപത്‌ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളിൽ ചെന്നു​പെ​ടാ​തി​രി​ക്കു​ന്ന​താണ്‌ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നു​ള്ള ഏറ്റവും നല്ല മാർഗം.

 “വിവേ​ക​മു​ള്ള​വൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു

നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘അത്തരം സാഹച​ര്യ​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കാൻ എന്താണ്‌ ഞാൻ ആസൂ​ത്ര​ണം ചെയ്‌തി​രി​ക്കു​ന്നത്‌?’

അതിർവ​ര​മ്പു​കൾ വെക്കുക, പറ്റിനിൽക്കു​ക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ക​യാ​ണെ​ങ്കിൽ എന്തെല്ലാ​മാണ്‌ ഉചിത​മ​ല്ലാ​ത്ത നടത്തയിൽ ഉൾപ്പെ​ടു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ ഇരുവ​രും ചർച്ച ചെയ്യണം. ഇത്തരം അതിർവ​ര​മ്പു​കൾ വെക്കു​ന്ന​തിൽ വലിയ കാര്യ​മൊ​ന്നു​മി​ല്ല എന്നാണ്‌ നിങ്ങളു​ടെ പങ്കാളി ചിന്തി​ക്കു​ന്ന​തെ​ങ്കിൽ, നിങ്ങളു​ടെ മൂല്യ​ങ്ങ​ളെ വിലമ​തി​ക്കു​ന്ന മറ്റൊരു പങ്കാളി​യെ കണ്ടെത്താ​നു​ള്ള സമയമാ​യി എന്നതിന്റെ സൂചന​യാണ്‌ അത്‌.
ലൈംഗിക പീഡനം പോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നമ്മുടെ കമ്മ്യൂണിറ്റിയിലെ സാമൂഹിക സേവനങ്ങൾക്കായി ഒരു സംവിധാനം വികസിപ്പിക്കുന്ന ഒരു കമ്മിറ്റി സ്ഥാപിക്കുക

As Hindu we must help our brothers and sisters. If they are oppressed, we must help them out of the oppression. If they are the oppressor, we must stop them from oppressing. This principle must be applied to sexual crimes as well.
 
നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ഞാൻ വിലമ​തി​ക്കു​ന്ന മൂല്യങ്ങൾ എന്തൊ​ക്കെ​യാണ്‌?    മാന്യ​ത​യു​ടെ അതിർവ​ര​മ്പു​കൾ ലംഘി​ക്കു​ന്ന പെരു​മാ​റ്റ​ങ്ങൾ എന്തെല്ലാം?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ