ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...(രണ്ടാം ഭാഗം)

ഹിരണ്യ മാസിക സ്പെഷ്യൽ പതിപ്പ്

ഗുരൂ പ്രേമം ,ശൃംഗാ​രം ,  വെറു​മൊ​രു കളി ത​മാ​ശ​യാ​ണോ?

ഗുരു:-

ശൃംഗാ​രം എന്നു പറഞ്ഞാൽ എതിർലിം​ഗ​ത്തി​ലു​ള്ള ഒരാ​ളോ​ടു​ള്ള പ്രണയം വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും പ്രകടി​പ്പി​ക്കു​ന്ന​ താണ്.


  • ഗുരുഎന്തിനാണ്ചിലർ ശൃംഗ​രി​ക്കു​ന്നത്‌?

 ചിലർ ശൃംഗ​രി​ക്കു​ന്നത്‌ അവരുടെ ആത്മാഭി​മാ​നം വർധി​പ്പി​ക്കാ​നാണ്‌.

 ഒരു ചെറു​പ്പ​ക്കാ​രി പറയുന്നു: “മറ്റുള്ള​വ​രോട്‌ ശൃംഗ​രി​ച്ചു​കൊണ്ട്‌ അവരുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്ന​തിൽ വിജയി​ക്കു​മ്പോൾ അതു വീണ്ടും​വീ​ണ്ടും ചെയ്യാൻ നിങ്ങൾക്ക്‌ ആഗ്രഹം തോന്നും.” എന്നാൽ സ്ത്രീകൾ പുരുഷന്മാരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെയായാല്‍ ഹൃദയത്തില്‍ രോഗമുള്ളവർക്ക് കൊതിക്കാനിടയാവും. അതുകൊണ്ട് മാന്യമായി സംസാരിക്കുക അതുപോലെപുരുഷന്മാരോട്കൂ ടുതല്‍ ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.  ചില സ്ത്രീകളുടെ ചിരി പുരുഷന്മാരെ കുഴപ്പത്തിലകപ്പെടുത്താനിടയാക്കും..

   ഗുരു  എന്താണു പ്രണയം?

നിങ്ങൾക്കും എതിർലിം​ഗ​ത്തിൽപ്പെട്ട ആ വ്യക്തി​ക്കും തമ്മിൽ ആകർഷണം തോന്നു​ന്നു. നിങ്ങൾക്ക്‌ ഒരാ​ളോട്‌ പ്രേമം തോന്നു​ക​യും അയാൾക്കും അതു​പോ​ലു​ള്ള താത്‌പ​ര്യം നിങ്ങ​ളോ​ടു തോന്നു​ക​യും ചെയ്യു​ന്നെ​ങ്കിൽ അതിനെ പ്രണയ​മെന്ന്‌ വിശേ​ഷി​പ്പി​ക്കാം.

പ്രണയം പല തരമുണ്ട്. രണ്ടുപേർ ഒരിക്കലും പിരിയാതെ ജീവിതാന്ത്യംവരെ സുഖദുഃഖങ്ങൾ പങ്കിടുമെന്ന് ശപഥം ചെയ്ത് വാക്കു പാലിക്കുന്ന പ്രണയം. ഇതു ചുരുക്കം.

 യൗവനാരംഭത്തിൽ പലർക്കും തോന്നുന്ന വികാരം യഥാർത്ഥ പ്രണയമാകണമെന്നില്ല.

 ചില പുരുഷന്മാര്‍ക്ക് ചില സ്ത്രീകളെയും, ചില സ്ത്രീകള്‍ക്ക് ചില പുരുഷന്മാരെയും കൗതുകമായി തോന്നുമ്പോള്‍ ലൈംഗികാസക്തിയോടെയുള്ള നോട്ടങ്ങള്‍ ഉണ്ടാകാനിടയാകും.

അത് പിന്നെ ഒരു ദൗര്‍ബല്യമാവുക, കുടുംബ ജീവിതത്തെത്തന്നെ അപകടപ്പെടുത്തുംവിധം വികസിക്കുക, അത്തരം സംഗമങ്ങളും സങ്കലനങ്ങളും ആളുകള്‍ അതുമിതും പറയാന്‍ ഹേതുവാകുക മുതലായവ പ്രണയത്തിൻറെ ഉദാഹരണമായി ഉണ്ടാവാനിടയുണ്ട്.

മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്

ശൃംഗ​രി​ക്കു​ന്നത്‌  സത്‌പേര്‌ നഷ്ടപ്പെ​ടു​ത്തുമോ? 

“ശൃംഗ​രി​ക്കു​ന്ന ഒരാളെ പക്വത​യി​ല്ലാ​ത്ത, ​ നമ്മളിൽനിന്ന്‌ എന്തെങ്കി​ലും കിട്ടാൻവേ​ണ്ടി​യാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.”—എന്ന് ഒരു ചെറുപ്പക്കാരി പറയുന്നു...

 “സ്‌നേഹം . . . സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നി​ല്ല.”—

 ചിന്തി​ക്കാൻ: ശൃംഗ​രി​ക്കു​ന്ന ഒരാളാ​ണെന്ന ലേബൽ നിങ്ങൾക്കു വീഴാൻ ഇടയാ​ക്കു​ന്ന വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ഏതൊ​ക്കെ​യാണ്‌?


ശൃംഗ​രി​ക്കു​ന്നത്‌ മറ്റെയാ​ളെ വിഷമി​പ്പി​ക്കുക്കുമോ  .

ശൃംഗ​രി​ക്കു​ന്ന ഒരാളു​ടെ കൂടെ​യാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല. അങ്ങനെ ഒരാൾ എന്നോടു മിണ്ടു​ന്നത്‌ ഞാൻ ഒരു പെണ്ണാ​യ​തു​കൊണ്ട്‌ മാത്ര​മാണ്‌, അല്ലാതെ എന്നോ​ടു​ള്ള താത്‌പ​ര്യം​കൊ​ണ്ടൊ​ന്നു​മല്ല. ഒരു രസത്തി​നു​വേ​ണ്ടി മാത്ര​മാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.”—വേറൊരു ചെറുപ്പക്കാരി പറയുന്നു..

 തനിക്ക്‌ എന്തു നേട്ടമു​ണ്ടെ​ന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—

ശൃംഗ​രി​ക്കാൻ വരുന്ന​യാൾ വിവാഹം കഴിക്കാൻ കൊള്ളാത്ത ആളാണ്‌. അയാ​ളെ​പ്പ​റ്റി കൂടുതൽ അറിയേണ്ട ആവശ്യം​പോ​ലു​മി​ല്ല. വെറുതേ അഭിന​യി​ക്കു​ന്ന ഒരാളെ എനിക്ക്‌ എങ്ങനെ ശരിക്കും മനസ്സി​ലാ​ക്കാ​നും വിശ്വ​സി​ക്കാ​നും കഴിയും?”—എന്ന്ഒരു ചെറുപ്പക്കാരി പറയുന്നു.

  “തനിസ്വ​രൂ​പം മറച്ചു​വെ​ക്കു​ന്ന​വ​രെ ഞാൻ ഒഴിവാ​ക്കു​ന്നു.”—

 ചിന്തി​ക്കാൻ: ശൃംഗ​രി​ക്കു​ന്ന ഒരാളെ ഏതുത​ര​ത്തി​ലു​ള്ള ആൾക്കാ​യി​രി​ക്കും ഇഷ്ടപ്പെ​ടു​ക? നിങ്ങൾ ശൃംഗ​രി​ക്കു​ന്ന ഒരാളാ​ണെ​ങ്കിൽ അങ്ങനെ ഒരാളാ​യി​രി​ക്കും നിങ്ങളെ ഇഷ്ടപ്പെ​ടു​ന്നത്‌. അങ്ങനെ ഒരാളു​മാ​യി പ്രണയ​ത്തി​ലാ​കാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

നിങ്ങൾ ശൃംഗ​രി​ക്കു​ന്ന ഒരാളാ​ണോ? എങ്കിൽ മറ്റുള്ള​വ​രെ നിങ്ങൾ തീർച്ച​യാ​യും മുറി​പ്പെ​ടു​ത്തും. അവർ നിങ്ങ​ളെ​പ്പ​റ്റി മറ്റുള്ള​വ​രോ​ടു പറയും. എത്ര​ത്തോ​ളം നിങ്ങൾ ശൃംഗ​രി​ക്കു​ന്നോ അത്ര​ത്തോ​ളം നിങ്ങളു​ടെ സത്‌പേ​രി​നു കളങ്കം വരും. അതു കഴുകി​ക്ക​ള​യാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.”—.

“ശൃംഗ​രി​ക്കു​ന്നത്‌ നിങ്ങളു​ടെ സത്‌പേര്‌ നഷ്ടപ്പെ​ടു​ത്തും. ശൃംഗ​രി​ക്കു​ന്ന വ്യക്തി ആത്മാർഥ​ത​യി​ല്ലാ​ത്ത, വിശ്വ​സി​ക്കാൻ കൊള്ളാത്ത ഒരാളാണ്‌. അയാളെ ഞാൻ ഒരിക്ക​ലും എന്റെ അടുത്ത സുഹൃ​ത്താ​ക്കി​ല്ല.”—.

കൗമാരം ഉപദേശത്തെ സ്വാഭാവികമായും വെറുക്കുന്നു.

പാഠപുസ്തകങ്ങൾക്കു പുറമേ മറ്റൊന്നും വായിക്കാത്തവരേറെയാണ്. 

നല്ല ജീവിതമൂല്യങ്ങൾ പകരുന്ന സദ്ഗ്രന്ഥങ്ങൾ വായിക്കാൻ കുട്ടികൾക്കു സാഹചര്യം ഒരുക്കണം. 

ക്ഷുദ്രഫലിതങ്ങൾ കൈമാറുന്ന വാട്സാപ്പിനപ്പുറം മറ്റൊരു ലോകമുണ്ടെന്ന് അറിയാത്തവരാണ് യുവജനങ്ങളിലെ  ഭൂരിപക്ഷവും. ഏത് അടവും പ്രയോഗിച്ച് സഹപാഠികളെ പിൻതള്ളി ഒന്നാം റാങ്കിലെത്താൻ പ്രേരിപ്പിക്കുന്ന രക്ഷിതാക്കൾ, കുട്ടികളിൽ സ്നേഹം, കാരുണ്യം, സഹകരണം, പരോപകാരം തുടങ്ങിയവയെക്കുറിച്ചും അനുകൂലഭാവങ്ങൾ വളർത്തണം. എല്ലാം എനിക്കു മാത്രം എന്ന ചിന്ത ഒഴിവാക്കാം. എന്റെ കുട്ടി തെറ്റൊന്നും ചെയ്യില്ലെന്നു കണ്ണടച്ചു വിശ്വസിച്ചാൽ പോരാ.

 വേഷത്തിലും അലങ്കാരത്തിലും മര്യാദ പുലർത്തണം. 

. അന്യ മതക്കാരായ ചിലര്‍ തന്റെ ഭാര്യയെ അന്യപുരുഷന്മാര്‍ കാണുന്നത് പോലും ഭയക്കുന്നു. അഥവാ ഭാര്യ അന്യപുരുഷന്മാരെ കാണുന്നത് ഭയക്കുന്നു.
   
.   ചിലർ സ്ത്രീകളുമായി ഇടപഴകുന്നതിലും അവരുമായി സംസാരിക്കുന്നതിലും മര്യാദയും മാന്യതയും കാത്തുസൂക്ഷിക്കുന്നവരായിരിക്കും .ആത്മീയപരവും മാനസികവും ചിന്താപരവും സാമൂഹികവുമായ പക്വത ഉള്ളവർ . എന്നാൽ ദുഷ്ടലാക്കോടെ താൽക്കാലിക ലാഭത്തിനോ നൈമിഷികസുഖത്തിനോ പ്രണയം നടിച്ച് കുടുക്കുന്നവരും, ചതിക്കുന്നവരും,ക്രിമിനൽ ബുദ്ധിയുള്ളവർ ആണ്

പ്രണയ ബന്ധത്തിലെ പാപ ചുഴികൾ എന്തെല്ലാമാണ്..?
ഒന്നാമതായി പ്രണയം എന്നാൽ
 താത്‌കാലികഭ്രമമല്ലെന്നും ശാശ്വതബന്ധത്തിന്റെ തുടക്കമാണെന്നും വിശ്വസിച്ചു നീങ്ങുന്ന ശുദ്ധാത്മാക്കളിൽ  ചതി തിരിച്ചറിയുമ്പോൾ,  നൈരാശ്യത്തിന് അടിപ്പെട്ട്  ആത്മഹത്യയിലേക്കു നീങ്ങുന്നു.
രണ്ടാമതായി എന്നെയല്ലാ‌തെ മറ്റാരെയും ശ്രദ്ധിച്ചുപോകരുതെന്ന് വാശിയുള്ള സ്വാർത്ഥമതികൾ സംശയം വന്നാൽ അക്രമികളോ കൊലപാതകികളോ ആകുന്നു.

 നല്ലതെല്ലാം എനിക്കുമാത്രം എന്ന ചിന്തയും അസൂയയും ആകാം യുവമനസ്സുകളെ ഇതിലേക്കു നയിക്കുന്നത്.

 ആഗ്രഹിക്കുന്നതെല്ലാം അതേപടി കിട്ടിയ ആരെങ്കിലുമുണ്ടോ?
 ആശിക്കുന്നവർ നൈരാശ്യത്തിനും തയാറെടുത്തിരിക്കണം. ക്ഷുദ്രകാരണങ്ങൾ ചൈതന്യമുള്ള യൗവനത്തെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൂടാ. 
ഇന്ത്യയില്‍ ലോകത്തെങ്ങും
 സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും  വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുവതികളെ ഉപയോഗിച്ച് പല കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യിക്കുന്നത് അടുത്ത കാലങ്ങളിൽ കാണാൻ ഇടയാകുന്നുണ്ട്.. ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനവ് എല്ലാ പരിധികളും ഭേദിക്കുന്ന രീതിയിലാണ്. 
പുറത്തുവരുന്ന കേസുകള്‍ മൊത്തം സംഭവങ്ങളുടെ ഇരുപത് ശതമാനമേ വരികയുള്ളൂവെന്നും ഇതില്‍തന്നെ മുപ്പതു ശതമാനമേ കോടതിയിലെത്തുന്നുള്ളൂവെന്നും പറയപ്പെടുന്നു.പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും 2017 മുതല്‍ 2020 വരെ കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായി. 10 കൊലപാതകങ്ങളും 340 ആത്മഹത്യകളും. ഞെട്ടിക്കുന്ന കണക്ക്. ശിക്ഷിക്കപ്പെടുന്നതാകട്ടെ ഒരു ശതമാനം മാത്രവും. ബാക്കിയെല്ലാം രാജിയായി പോവുകയോ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീപീഡനങ്ങള്‍ തടയുന്നതിനാവശ്യമായ നിയമനടപടികള്‍ പരിഷ്‌കരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വര്‍മ കമീഷന്‍ ഇന്ത്യയിലെ വിവിധ സംഘടനകളോടും സാംസ്‌കാരിക കൂട്ടായ്മകളോടും ആവശ്യപ്പെട്ടത്. . വിവാഹത്തിലൂടെ മാത്രം ലൈംഗിക ബന്ധം അനുവദിക്കുക, വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ശിക്ഷാര്‍ഹമാക്കുക, യുവതലമുറക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുക, വിവാഹം പ്രയാസരഹിതമാക്കുക, പത്ര-ദൃശ്യ മാധ്യമങ്ങളിലെ അശ്ലീലത തടയുക, മദ്യം നിരോധിക്കുക, മയക്കുമരുന്ന് കേസുകളിൽ വിദേശരാജ്യങ്ങളിൽ നൽകുന്ന ശിക്ഷ നൽകുക മാനഭംഗകേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തുക,  ക്രിമിനല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക,  കുറ്റകരമാക്കുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങള്‍ നമ്മൾ ആവശ്യപ്പെടേണ്ടതുണ്ട്...   

പ്രണയി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം എന്താണ്‌?

മാന്യ​മാ​യ ഒരു ഉദ്ദേശ്യ​മാണ്‌ അതിനു​ള്ളത്‌. വിവാ​ഹി​തർ ആകണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ഒരു സ്‌ത്രീ​യെ​യും പുരു​ഷ​നെ​യും അതു സഹായി​ക്കു​ന്നു.എന്നാൽ നിങ്ങളു​ടെ കൂട്ടു​കാർക്ക്‌ ഒരുപക്ഷേ ഇതൊക്കെ വെറു​മൊ​രു നേരം​പോ​ക്കാ​യി​രി​ക്കാം.

 വിവാ​ഹം​ക​ഴി​ക്കു​ക എന്ന ഉദ്ദേശ്യം ലവലേ​ശ​മി​ല്ലാ​തെ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാളു​മാ​യി കെയർ കൊടുത്തു കറങ്ങു​ന്നത്‌ അവർക്ക്‌ ഇഷ്ടമാണ്‌. 

ചിലരാ​ക​ട്ടെ തങ്ങൾ ഏതോ വലിയ കാര്യം സാധി​ച്ച​താ​യോ തങ്ങളുടെ ആത്മാഭി​മാ​നം വർധി​പ്പി​ക്കു​ന്ന​തിന്‌ മറ്റുള്ള​വ​രു​ടെ മുമ്പിൽ ആളാകാ​നു​ള്ള ഒരു കാര്യ​മാ​യോ ഒക്കെ അതിനെ വീക്ഷി​ക്കു​ന്നു.

ഇത്തരത്തി​ലു​ള്ള ബന്ധങ്ങൾക്ക്‌ മിക്ക​പ്പോ​ഴും ആയുസ്സില്ല. “ഒരിക്ക​ലും പിരി​യി​ല്ലെന്ന്‌ മറ്റുള്ളവർ കരുതി​യേ​ക്കാ​വു​ന്ന പല പ്രണയ​ബ​ന്ധ​ങ്ങൾപോ​ലും രണ്ട്‌ ആഴ്‌ച​പോ​ലും ആയുസ്സി​ല്ലാ​തെ തകരുന്നു” എന്ന്‌ ഒരു ചെറു​പ്പ​ക്കാ​രി പറയുന്നു. ഇതിലൂ​ടെ “ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ താത്‌കാ​ലി​ക​മാ​ണെന്ന ധാരണ​യാണ്‌ അവർക്കു ലഭിക്കു​ന്നത്‌.

 ഇത്‌, നീണ്ടു​നിൽക്കു​ന്ന വിവാ​ഹ​ബ​ന്ധ​ത്തി​ലേ​ക്കല്ല പകരം എത്രയും പെട്ടെന്ന്‌ വിവാ​ഹ​മോ​ചി​ത​രാ​കാ​നാണ്‌ അവരെ ഒരുക്കു​ന്നത്‌” എന്ന്‌ അവൾ പറയുന്നു.നമ്മുടെ സമൂഹത്തിലിന്ന് പ്രണയബന്ധങ്ങള്‍ വളരെയേറെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അവരിലേറെപ്പേരും വിവാഹിതരാവാറുള്ളത് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പൂര്‍ണ ഇഷ്ടത്തോടെയും സംതൃപ്തിയോടെയുമല്ല. പലതും മാതാപിതാക്കള്‍ നിര്‍ബന്ധിതരായി സമ്മതിച്ചു കൊടുക്കുന്നവയാണ്. അവരെ ധിക്കരിച്ച് വിവാഹിതരാവുന്നവരും വളരെയൊന്നും വിരളമല്ല.ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. നവദമ്പതികളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും രക്ഷിതാക്കളുടെ സഹായ സഹകരണം അനിവാര്യമാണ്. അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നത് പോലും വീട്ടുകാരും കുടുംബക്കാരുമാണ്. ദമ്പതികളിലിരുവര്‍ക്കും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനോ പരാതി പറയാനോ പരസ്പരമല്ലാതെ മറ്റാരും ഇല്ലാതാവുന്നു.പറയാനോ പരസ്പരമല്ലാതെ മറ്റാരും ഇല്ലാതാവുന്നു. മാതാപിതാക്കളോടും മറ്റും ചെയ്യുന്ന ധിക്കാരത്തിന്റെ മനഃപ്രയാസം ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വേട്ടയാടിത്തുടങ്ങുകയും ചെയ്യുന്നു. ഇതൊക്കെയും പ്രണയ ബന്ധത്തിലൂടെ വിവാഹിതരാവുന്നവരുടെ ദാമ്പത്യബന്ധത്തെ ദുര്‍ബലമാക്കുന്നു.

നിങ്ങൾ ആരോ​ടെ​ങ്കി​ലും പ്രേമ​പൂർവം ഇടപെ​ടു​ന്നെ​ങ്കിൽ ആ വ്യക്തി​യു​ടെ വികാ​ര​ങ്ങ​ളെ ഇളക്കു​ക​യാ​ണെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌, മാന്യ​വും പവി​ത്ര​വും ആയ ലക്ഷ്യ​ത്തോ​ടെ​യാണ്‌ നിങ്ങൾ അതിനു തുനി​യു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്തു​ക.

ചിന്തിച്ചു നോക്കുക: ഒന്ന്‌ എടുത്തു​നോ​ക്കി ഓമനി​ച്ച​ശേ​ഷം വലി​ച്ചെ​റി​ഞ്ഞു​ക​ള​യു​ന്ന ഒരു കളിപ്പാ​വ​യെ​പ്പോ​ലെ, നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ പന്താടുന്ന ഒരാളെ നിങ്ങൾ ഇഷ്ടപ്പെ​ടു​മോ? ഇല്ല അല്ലേ? എങ്കിൽ മറ്റുള്ള​വ​രോ​ടും അങ്ങനെ ചെയ്യാ​തി​രി​ക്കു​ക! 

വിദ്യാലയങ്ങളിലോ ജോലിസ്ഥലത്തോ ബസ്സിലോ ട്രെയ്‌നിലോ തെരുവിലോ അങ്ങാടിയിലോ വെച്ചു കണ്ടുമുട്ടുന്ന സ്ത്രീ-പുരുഷന്മാര്‍ പലപ്പോഴും പ്രണയ ബന്ധത്തിലേര്‍പ്പെടാറുള്ളത് പരസ്പരം പഠിച്ചറിഞ്ഞും ശരിയായി അന്യോന്യം മനസ്സിലാക്കിയുമല്ല. നോട്ടത്തിലോ സംസാരത്തിലോ ശരീര സൗന്ദര്യത്തിലോ മധുരവാക്കുകളിലോ സ്‌നേഹപ്രകടനങ്ങളിലോആകൃഷ്ടരായാണ്. ഇങ്ങനെ പരസ്പരം അടുക്കുന്ന പ്രണയികള്‍ തങ്ങളുടെ പങ്കാളികളുടെ മുമ്പില്‍ തങ്ങളുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഏറ്റവും മികച്ച വശമേ വെളിപ്പെടുത്തുകയുള്ളൂ. കാമുകന്‍ തന്റെ പ്രേമഭാജനത്തിന് പ്രിയപ്പെട്ടതേ പറയുകയുള്ളൂ. അനിഷ്ടകരമായതൊന്നും ചെയ്യുകയോ പറയുകയോ ഇല്ല. കാമുകിയുടെ സമീപനവും അവ്വിധം തന്നെയായിരിക്കും.അതിനാല്‍ പ്രണയ കാലത്ത് ഇരുവര്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളൊക്കെയും ഏറെ ആഹ്ലാദകരവും സംതൃപ്തവുമായിരിക്കും. എന്നാല്‍ വിവാഹിതരായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതോടെ യഥാര്‍ഥ പ്രകൃതം പ്രകടമാകാന്‍ തുടങ്ങുന്നു. സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ജീവിതരീതികളിലെയും വൈരുധ്യങ്ങളും വൈകൃതങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടാന്‍ തുടങ്ങുന്നുദാമ്പത്യ ബന്ധത്തില്‍ വിള്ളലുകളുണ്ടാവുകയും ബന്ധം ബന്ധനമായി തോന്നുകയും ചെയ്യുന്നു. അതോടെ പല ബന്ധങ്ങളും തകരുന്നു. അല്ലാത്തവ തട്ടിമുട്ടിയും ഒത്തും ഒപ്പിച്ചും യാന്ത്രികമായും നിര്‍വികാരമായും മുന്നോട്ടു പോകുന്നു. ഈയിടെ ദീര്‍ഘകാലത്തെ പ്രണയ ശേഷം വിവാഹിതരായി ഏറെ കഴിയും മുമ്പെ പിണക്കമാരംഭിച്ച ഒരു സഹോദരി പറഞ്ഞത് ''പ്രണയ കാലത്ത് അയാള്‍നല്ല ഒരു ഫ്രന്റ് ആണെന്നാണ് ഞാന്‍ കരുതിയത്. ഒരേകാധിപതിയായ ഭര്‍ത്താവാണെന്നു ബോധ്യമായത് വിവാഹശേഷമാണ്.''


പ്രണയ കാലത്ത് പങ്കാളിയുടെ നന്മകള്‍ മാത്രമേ ശ്രദ്ധിക്കുകയും കാണുകയുമുള്ളൂ. മറുവശം തീര്‍ത്തും അവഗണിക്കുന്നു. മറ്റുള്ളവര്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ പോലും ഗൗനിക്കുകയോ ഗൗരവത്തിലെടുക്കുകയോ ഇല്ല. എന്നല്ല, കാമുകൻ തൻറെ കാമുകിയെക്കുറിച്ചും കാമുകിക്ക് മറിച്ചും എന്തെങ്കിലും കുറ്റം പറയുന്നവരോട് കടുത്ത വെറുപ്പായിരിക്കും. കാമുകന്റെ മദ്യപാനത്തെ സംബന്ധിച്ച് കാമുകിയുടെ ശ്രദ്ധയില്‍ പെടുത്തിയ അയാളുടെ അടുത്ത ബന്ധുവിനുണ്ടായ ദുരനുഭവം ഉദാഹരണം. കാമുകി ഉടനെത്തന്നെ അക്കാര്യം അറിയിച്ച വ്യക്തിയുടെ ടെലഫോണ്‍ നമ്പര്‍ കാമുകന് നല്‍കി അയാള്‍ പറഞ്ഞ വിവരം കാമുകനെവിവാഹം കഴിഞ്ഞ് കൂടെ ജീവിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടിക്ക് രാത്രിയാകുന്നത് പേടിപ്പെടുത്തുന്ന അനുഭവമായി മാറി. എന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ തെറി കേട്ടും അടിയും ഇടിയും വാങ്ങിയുമാണ് ഇന്നവര്‍ കഴിയുന്നത്.  
 
വിവാഹത്തിനു മുമ്പ് ഏതെങ്കിലും രൂപത്തിലുള്ള ശാരീരിക സ്പര്‍ശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ വളരെവലുതായിരിക്കും. വിവാഹ ശേഷം പുരുഷന്‍ ഏതെങ്കിലും സ്ത്രീയുമായി സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുന്നതോടെ ഭാര്യയില്‍ ഗുരുതരമായ സംശയങ്ങളുണരുന്നു. പ്രണയ കാലത്ത് തന്നോടു ചെയ്തതൊക്കെയും ഭര്‍ത്താവ് ആ സ്ത്രീയോടും ചെയ്യുമെന്ന് ആശങ്കിക്കുന്നു. ഇത് വളര്‍ന്ന് അതിഗുരുതരമായ സംശയരോഗമായിത്തീരുന്നു. അപ്രകാരം തന്നെ ഭാര്യ ഏതെങ്കിലും പുരുഷനുമായിവര്‍ത്തമാനം പറയുകയോ ഇടപഴകുകയോ ചെയ്യുന്നത് ഭര്‍ത്താവിലും വമ്പിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. പ്രണയ കാലത്ത് നടന്നതൊക്കെയും മനസ്സിലേക്ക് കടന്നുവരികയും അത് ഭാര്യയെക്കുറിച്ച മോശമായ ധാരണകള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു. സംശയരോഗം മൂര്‍ഛിച്ച് ദാമ്പത്യത്തകര്‍ച്ചയിലെത്തുന്നു. സംശയരോഗം കൂടുതലായി കാണപ്പെടുന്നത് പ്രണയബന്ധത്തിലൂടെ ദാമ്പത്യത്തിലേക്ക്കടന്നുവന്നവരിലാകാനുള്ള കാരണവും ഇതത്രെ.
 
ടെലിഫോണിലൂടെയും ഇന്‍ര്‍നെറ്റിലൂടെയും രൂപപ്പെടുകയും വളര്‍ന്നുവരികയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ കൂടുതല്‍ അപകടകരമത്രെ. പരസ്പരം അന്വേഷിച്ചറിയാനും മനസ്സിലാക്കാനുമുള്ള അവസരമില്ലാതാകുന്നു. പ്രണയം ശക്തിപ്പെട്ട ശേഷമായിരിക്കുമല്ലോ രക്ഷിതാക്കള്‍ വിവരമറിയുക. അതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍
പഠിച്ചറിഞ്ഞ് തീരുമാനമെടുക്കാനുള്ള അവസരവും സാധ്യതയും ഒട്ടുമില്ലാതാകുന്നു. ടെലഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ട് ചതിക്കുഴിയിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളിന്ന് വളരെ കൂടുതലാണ്.

  ഒരു ചെറു​പ്പ​ക്കാ​രി പറയുന്നു: പ്രേമി​ച്ചു​ന​ട​ക്കു​ന്നത്‌ ഒരു രസമുള്ള കാര്യ​മാ​ണെന്ന്‌ ഞാൻ ചിന്തി​ച്ചു​പോ​കാ​റുണ്ട്‌. എന്നാൽ ഒരു വ്യക്തി അതിനെ ഗൗരവ​മാ​യി കാണു​ക​യും മറ്റേ വ്യക്തി അതിന്‌ പുല്ലു​വി​ല കല്‌പി​ക്കു​ക​യും ചെയ്യു​മ്പോൾ അത്‌ തീരെ രസിക്കുന്ന കാര്യമല്ല.ചെയ്യാ​നാ​കു​ന്നത്‌: അവൾ പറയുന്നു: “എന്നെ കല്യാണം കഴിക്കുന്ന വ്യക്തിക്ക്‌ എന്തെല്ലാം ഗുണങ്ങ​ളാണ്‌ ഉണ്ടായി​രി​ക്കേ​ണ്ട​തെന്ന്‌ രണ്ടു വർഷം മുമ്പ്‌ ചിന്തി​ച്ചി​രു​ന്ന​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌ ഇന്നത്തെ എന്റെ ചിന്ത. ഇപ്പോൾപ്പോ​ലും ഇത്ര ഗൗരവാ​വ​ഹ​മാ​യ തീരു​മാ​ന​മെ​ടു​ക്കാൻ ഞാൻ പ്രാപ്‌ത​യാ​യി എന്ന്‌ എനിക്കു തോന്നു​ന്നി​ല്ല. അതു​കൊണ്ട്‌ എന്റെ ചിന്താ​ഗ​തി രണ്ടുമൂ​ന്നു വർഷ​ത്തേ​ക്കെ​ങ്കി​ലും മാറ്റമി​ല്ലാ​തെ തുടരു​ന്നത്‌ എപ്പോ​ഴാ​ണോ അപ്പോൾ മാത്രമേ ഞാൻ പ്രണയ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യു​ള്ളൂ എന്ന്‌ ഞാൻ തീരു​മാ​ന​മെ​ടു​ത്തു.”കാത്തി​രി​ക്കു​ന്ന​താണ്‌ ബുദ്ധി എന്നു പറയാൻ 

മറ്റൊരു കാരണം കൂടി​യുണ്ട്‌. ലൈം​ഗി​ക​വി​കാ​ര​ങ്ങ​ളും പ്രണയ​ചി​ന്ത​ക​ളും തിളച്ചു​മ​റി​യു​ന്ന കാലഘ​ട്ട​ത്തെ വിശേ​ഷി​പ്പി​ക്കാൻ . നിങ്ങൾ ഈ ഘട്ടത്തി​ലാ​യി​രി​ക്കെ, എതിർലിം​ഗ​ത്തിൽപ്പെട്ട ഒരു വ്യക്തി​യിൽ പ്രത്യേ​ക​താ​ത്‌പ​ര്യം കാണി​ക്കു​ന്നത്‌ ലൈം​ഗി​കാ​ഗ്ര​ഹ​ത്തി​ന്റെ തീ ആളിക്ക​ത്താ​നും അങ്ങനെ ദുർന​ട​ത്ത​യി​ലേക്ക്‌ വഴുതി​വീ​ഴാ​നും ഇടയാ​ക്കി​യേ​ക്കും.ഇത്‌ നിങ്ങളു​ടെ കൂട്ടു​കാർക്ക്‌ ഒരു പ്രശ്‌ന​മേ അല്ലായി​രി​ക്കാം. കാരണം അവരിൽ പലരും ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാൻ അവസരം അന്വേ​ഷി​ച്ചു​ന​ട​ക്കു​ന്ന​വ​രാ​യി​രി​ക്കാം. അത്തരം ചിന്താ​ഗ​തി​യെ നിങ്ങൾക്കു കീഴട​ക്കാ​നാ​കും. അല്ല, കീഴട​ക്കു​ക​ത​ന്നെ വേണം.

നല്ലവണ്ണം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തായിരിക്കുന്ന ഒരാൾ  സാഹചര്യം കിട്ടുമ്പോൾ സിംഹത്തെ പോലെ ചാടിവീണു ലൈംഗികമായി കീഴ്പ്പെടുത്തുന്നു എതിർക്കാൻ പറ്റാതെ തിരിച്ചൊന്നും പറയാൻ കഴിയാതെ നീറി കഴിയേണ്ട അവസ്ഥ പല സ്ത്രീകൾക്കും സംഭവിക്കാറുണ്ട്.. ചിലപ്പോൾ ഒളിക്യാമറകൾ വെച്ച് ഭീഷണിപ്പെടുത്തി.. പലർക്കും കാഴ്ചവയ്ക്കാറുണ്ട്...

 പരസംഗത്തില്‌നിന്ന്‌ ഓടിയകലുവിൻ” നവയൗ​വ​നം” പിന്നി​ടു​ന്ന​തു​വ​രെ കാത്തി​രി​ക്കു​ന്ന​തി​ലൂ​ടെ ‘ഹൃദയ​ത്തിൽനി​ന്നു വ്യസനം അകറ്റാൻ’ നിങ്ങൾക്കു കഴിയും.—

പ്രണയി​ക്കാൻ ഞാൻ അല്‌പം കാത്തി​രി​ക്ക​ണോ?

പ്രണയി​ക്കാ​നു​ള്ള സമയമാ​കു​ന്ന​തി​നു മുമ്പ്‌ അതി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നത്‌ പുതു​താ​യി ചേർന്ന ഒരു കോഴ്‌സി​ന്റെ അവസാ​ന​വർഷ​പ​രീ​ക്ഷ എഴുതാ​നി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതൊ​രി​ക്ക​ലും ശരിയാ​കി​ല്ലെ​ന്നു നിങ്ങൾക്ക്‌ അറിയാം. കാരണം പരീക്ഷ​യിൽ എന്തെല്ലാം ചോദ്യ​ങ്ങ​ളാണ്‌ വരാൻപോ​കു​ന്ന​തെന്ന്‌ അറിയാൻ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ട​തുണ്ട്‌. അതിന്‌ സമയം ആവശ്യ​മാണ്‌.പ്രണയ​ത്തി​ന്റെ കാര്യ​ത്തി​ലും ഇത്‌ സത്യമാണ്‌.അത്‌ കുട്ടി​ക്ക​ളി​യല്ല. അതു​കൊണ്ട്‌ ഒരു വ്യക്തി​യു​മാ​യി പ്രണയ​ത്തി​ലാ​കു​ന്ന​തി​നു മുമ്പ്‌ എങ്ങനെ സൗഹൃദം വളർത്തി​യെ​ടു​ക്കാം എന്ന സുപ്ര​ധാ​ന​മാ​യ ഒരു “വിഷയ​ത്തെ​ക്കു​റിച്ച്‌” പഠിക്കാൻ നിങ്ങൾ സമയം കണ്ടെത്തണം.പിന്നീട്‌ നിങ്ങൾക്ക്‌ ഇണങ്ങിയ ആ വ്യക്തിയെ കണ്ടുമു​ട്ടു​മ്പോൾ നല്ല അടിത്ത​റ​യു​ള്ള ഒരു ബന്ധം സ്ഥാപി​ക്കാ​നു​ള്ള സ്ഥാനത്താ​യി​രി​ക്കും നിങ്ങൾ. കാരണം രണ്ട്‌ നല്ല സുഹൃ​ത്തു​ക്ക​ളു​ടെ സംയോ​ജ​ന​മാണ്‌  വിജയ​പ്ര​ദ​മാ​യ വിവാ​ഹ​ത്തി​നു നിദാനം.പ്രണയി​ക്കാൻ കാത്തി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ സ്വാത​ന്ത്ര്യം കവർന്നെ​ടു​ക്കു​ന്നി​ല്ല. പകരം ‘യൗവന​കാ​ലം ആസ്വദി​ക്കാൻ’ കൂടുതൽ ഇടമൊ​രു​ക്കു​ക​യാ​ണു  ചെയ്യു​ന്നത്‌. കൂടാതെ, നിങ്ങളു​ടെ വ്യക്തി​ത്വം മെച്ചെ​പ്പെ​ടു​ത്താ​നും അതി​നെ​ക്കാൾ പ്രധാ​ന​മാ​യി ദൈവ​വു​മാ​യു​ള്ള ബന്ധം വളർത്തി​യെ​ടു​ക്കാ​നും ഉള്ള സമയം നിങ്ങൾക്കു ലഭിക്കു​ക​യും ചെയ്യും.—ഈ സമയത്ത്‌ എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രു​മാ​യുള്ള ചങ്ങാത്തം നിങ്ങൾക്ക്‌ ആസ്വദി​ക്കാ​വു​ന്ന​താണ്‌. അതിന്‌ എങ്ങനെ കഴിയും? മുതിർന്ന​വർ മേൽനോ​ട്ടം വഹിക്കുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ആത്മീയ - ചാരിറ്റി കൂടി​വ​ര​വു​ക​ളിൽ സംബന്ധി​ക്കു​ക.  “ഈ കൂടി​വ​ര​വു​കൾ നല്ലൊരു ഐഡി​യ​യാണ്‌. വ്യത്യ​സ്‌ത വ്യക്തി​ത്വ​ങ്ങ​ളു​ള്ള ആളുക​ളു​മാ​യി ഇടപഴ​കാൻ അത്‌ അവസര​മൊ​രു​ക്കു​ന്നു.”നേരെ​മ​റിച്ച്‌ ഒരാളിൽ മാത്ര​മാ​യി നിങ്ങളു​ടെ മുഴുവൻ താത്‌പ​ര്യ​വും ഒതുക്കി​വെ​ക്കു​ന്നെ​ങ്കിൽ വലിയ ഹൃദയ​വേ​ദന നിങ്ങളെ കാത്തി​രി​ക്കു​ന്നെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌ തിടുക്കം കൂട്ടരുത്‌. പ്രണയ​ത്തി​നു മുമ്പു​വ​രെ​യു​ള്ള സമയം ആളുക​ളു​മാ​യു​ള്ള സൗഹൃദം നട്ടുവ​ളർത്താ​നും നിലനി​റു​ത്താ​നും എങ്ങനെ കഴിയു​മെന്ന്‌ പഠിക്കാൻ ഉപയോ​ഗി​ക്കു​ക. പിന്നീട്‌, പ്രണയി​ക്കാൻ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ നിങ്ങൾ ഏതു തരത്തി​ലു​ള്ള വ്യക്തി​യാ​ണെ​ന്നും നിങ്ങളു​ടെ ജീവി​ത​സ​ഖി​യിൽ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്ന ഗുണഗ​ണ​ങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും ഉള്ളതി​നെ​ക്കു​റിച്ച്‌ വ്യക്തമായ ധാരണ​യു​ണ്ടാ​യി​രി​ക്കാൻ അതു നിങ്ങളെ സഹായി​ക്കും


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ