പുതിയത്

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...

(അഞ്ചാം ഭാഗം)

കുഴഞ്ഞുമറിയുന്ന ഈ ലോകത്ത്

മുന്നറിയിപ്പില്ലാതെ ഒരുപാട് പേരുടെ ഉപജീവനമാർഗങ്ങൾ ഇല്ലാതാകുന്നത് വളരെയധികം പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നു..തൊഴിൽരഹിതരുടെ എണ്ണം ലോകമെങ്ങും വർധിച്ചുവരുകയാണ്‌.  തൊഴിലില്ലായ്‌മ “ഏറ്റവും രൂക്ഷമായ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിൽ ഒന്ന്‌” ആയി വീക്ഷിക്കപ്പെടുന്നു. ഒന്നുകിൽ നമ്മുടെ ജോലി നഷ്ടപ്പെടുന്നു. നമ്മൾ രോഗികളാകുന്നു അല്ലെങ്കിൽ നമ്മുടെ അടുത്തുള്ള ഒരാൾ രോഗിയായി മാറുന്നു. ഒരു സുഹൃത്തോ കുടുംബാംഗമോ മരിക്കുകയും ജീവിതത്തിൽ ആദ്യമായി നമ്മെ തനിച്ചാക്കി പോകുകയും ചെയ്യുന്നത്  നമ്മളെ തകർക്കുന്ന പ്രതിസന്ധിഘട്ടങ്ങളാണ്   . 

എന്നാൽ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ആളുകളിൽ വ്യത്യസ്ത രീതികളിൽ ബാധിക്കുന്നത്: വിഷാദരോഗം , ദേഷ്യം, എന്നിവ. കാരണം എന്ത് ചെയ്യണമെന്ന് ആർക്കും ഒരു ഉത്തരവും കിട്ടുന്നില്ല.. പ്രതിസന്ധി ഘട്ടങ്ങളിൽ മാനസികമായി തകരുകയോ മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന് അടിമപ്പെടുകയോ ആണ് സാധാരണ ആളുകൾ ചെയ്യുന്നത്...

 നമുക്ക് ഇത് സംഭവിക്കാൻ  നമ്മൾ എന്ത് തെറ്റാണ് ചെയ്തത് എന്നും നമ്മൾ പലരുംചോദിക്കാറുണ്ട് ?"

സർവ്വശക്തനായ ഈശ്വരൻ  ഒരിക്കലും നമുക്ക് സഹിക്കാവുന്നതിലധികം പരീക്ഷണം തരുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.  ലോകത്ത് നമുക്ക് ചുറ്റുമുള്ള കഷ്ടപ്പെടുന്ന മറ്റുള്ളവരെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്. നമ്മളുടെ ചെറിയ കാര്യങ്ങളെ  ഓർത്ത് വിലപിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന  നമ്മൾ ..മറ്റുള്ളവർ അഭിമുഖീകരിക്കുന്ന യഥാർത്ഥ ഹൃദയം അലിയിപ്പിക്കുന്ന ദുരന്തവുമായി താരതമ്യം ചെയ്യുമ്പോൾ, ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല..



*യത്രോത്സാഹസമാരംഭോ* 

 *യത്രാലസ്യ വിഹീനതാ* 

 *നയവിക്രമ സംയോഗ:* 

 *തത്ര ശ്രീ രചലാ ധ്രുവം*

=

എവിടെ ഉൽസാഹത്തോടെ കാര്യങ്ങൾ ആരംഭിക്കുകയും

അലസതയില്ലാതിരിക്കുകയും നയവും പരാക്രമവും ചേരുകയും ചെയ്യുന്നു വോ അവിടെ ഐശ്വര്യം നിലനിൽക്കും

നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം പരീക്ഷണങ്ങളെപ്പോലും നാം അതിജീവിക്കണം.   കഷ്ടങ്ങളിലൂടെ കടന്നു പോകുന്നവരെ, , നമുക്ക് നോക്കാനും അവരിൽ നിന്ന് അതിജീവനത്തിന്റെ പാഠങ്ങൾ പഠിക്കാനും കഴിയും. വാസ്തവത്തിൽ, ഇപ്പോൾ ദുരന്തമായി തോന്നിയത് പലപ്പോഴും നമുക്ക് നല്ലതായി മാറിയേക്കാം .

 ദൈവത്തിൻറെ കാരുണ്യവും സഹായവും അഭ്യർത്ഥിച്ച് ഈശ്വരനിലേക്ക് തിരിയുന്നത് കൂടുതൽ ഫലപ്രദവും വാഗ്ദാനവുമാണ്.

പെട്ടെന്നുള്ള തൊഴിൽനഷ്ടവും അപ്രതീക്ഷിതമായ പിരിച്ചുവിടലും സനാതന ധർമ്മ വിശ്വാസികൾ ഉൾപ്പെടെ അനേകർക്കും ഒരു യഥാർഥ ഭീഷണിയാണ്‌. ‘യാദൃച്ഛിക സംഭവങ്ങൾ’ ആരുടെ ജീവിതത്തെയും മാറ്റിമറിച്ചേക്കാം.

 നിങ്ങളുടെ വൈദഗ്ധ്യത്തിന്റെ മേഖലയുമായി പൊരുത്തപ്പെടുന്നതായി നിങ്ങൾക്ക് തോന്നുന്ന വിവിധ തൊഴിൽ അവസരങ്ങളിൽ നിങ്ങളുടെ ബയോഡാറ്റ അവതരിപ്പിക്കുക.

നിങ്ങൾ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടാൽ, നിങ്ങളുടെ മുൻ സഹപ്രവർത്തകരുമായോ പരിചയമുള്ള മറ്റ് തൊഴിലാളികളുമായോ ബന്ധപ്പെടുക, അങ്ങനെ അവർക്ക് നിങ്ങളെ ജോലി ലഭിക്കാൻ സഹായിക്കുന്നതിന് മറ്റ് കമ്പനികളിലെ തൊഴിലാളികളുമായി നിങ്ങളെ ബന്ധപ്പെടാൻ കഴിയും.

 ( അറിവു​ള്ളവർ എപ്പോ​ഴും വിജയി​ക്കു​ന്നു​മില്ല. കാരണം, സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടി​കൂ​ടു​ന്നു “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു” എന്ന്‌  നാമും പറയാൻ ഇടയായേക്കാം. (നമ്മൾ ഏത് ജോലി സ്ഥാപനത്തിൽ ജോലി ചെയ്താലും ആ സ്ഥാപനത്തിന്റെ പുരോഗതിക്കായി നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കണം...

 അപ്രാപ്യം നാമ നേഹാസ്തി* 

 *ധീരസ്യ വ്യവസായിനഃ* 

=

ധീരനും പ്രയത്നശീലനുമായ വ്യക്തിക്ക് അപ്രാപ്യമെന്നൊന്ന് ഈ ലോകത്തിലില്ല.

[സധൈര്യം പ്രയത്നിക്കുന്നവർക്ക്

നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല]

..വരുമാനമില്ലായ്മ നമ്മുടെ വൈകാരികവും ആത്മീയവും ഭൗതികവും ആയ ക്ഷേമത്തെ ബാധിക്കാൻ കഴിയും. തൊഴിൽ നഷ്ടമായാൽപ്പോലും ‘സ്വന്തം കാലിൽ നിൽക്കാൻ’നിങ്ങൾക്കാകുമോ...

*ശോകോ നാശയതേ ധൈര്യം* 

 *ശോകോ നാശയതേശ്രുതം* 

 *ശോകോ നാശയതേ സർവ്വം* 

 *നാസ്തി ശോക സമോ രിപുഃ*

=

ശോകത്താൽ ധൈര്യം നശിക്കുന്നു.

ശോകത്താൽ ബുദ്ധിയും നശിക്കുന്നു.

ശോകം എല്ലാം നശിക്കുന്നതിനും കാരണമാവുന്നു.

അതു കൊണ്ട്

ശോക തുല്യമായ ഒരു ശത്രു ഇല്ല തന്നെ.

..ഇന്നത്തെ അവസ്ഥകളിൽ അനേകരും അസന്തുഷ്ടരാണ്‌. പരാതികളാലും പ്രകടനങ്ങളാലും ചില രാജ്യങ്ങളിൽ അക്രമാസക്തമായ വിപ്ലവങ്ങളാലും അവർ അതു കാണിക്കുകയും ചെയ്യുന്നു. അനേകർ, ഉയർന്ന നികുതിയിലും കുതിച്ചുയരുന്ന ജീവിതച്ചെലവിലും നീരസപ്പെടുന്നു. അവർ കുററകൃത്യത്തിന്റെ അപകടം സംബന്ധിച്ച്‌ വിലപിക്കുന്നു. ഭയം അവർ ഒരു മാററം ആഗ്രഹിക്കാൻ ഇടയാക്കുന്നു


 *സുഖം വാ യദി വാ ദുഃഖം* 

 *പ്രിയം വാ യദിവാ പ്രിയം* 

 *പ്രാപ്തം പ്രാപ്തമുപാസീത* *ഹൃദയേനാപരാജിതഃ* 

=

ജീവിതത്തിൽ നിങ്ങൾക്ക് എന്ത് ലഭിച്ചാലും, അത് സന്തോഷമോ വേദനയോ, അനുകൂലമോ പ്രതികൂലമോ ആയിരിക്കട്ടെ; 

അജയ്യമായ മനസ്സോടെ അതിനെ ആദരവോടെ സ്വീകരിക്കുക.


[വൈകാരിക സമ്മർദം തരണം ചെയ്യൽ

കുടുംബത്തെ പുലർത്തേണ്ട ചുമതല പുരുഷന്മാർക്കാണെന്നു പരമ്പരാഗതമായി കരുതപ്പെടുന്നതിനാൽ, “തൊഴിൽ നഷ്ടം ഏറെ വിഷമിപ്പിക്കുന്നത്‌” അവരെയാണെന്നു മനശ്ശാസ്‌ത്രജ്ഞനായ ഡോക്ടർ വിശദീകരിക്കുന്നു. അത്‌ ഒരു പുരുഷനിൽ കോപം മുതൽ നിസ്സഹായത വരെയുള്ള “വികാര വിക്ഷുബ്ധതകൾക്കു” ജന്മം നൽകിയേക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു കുടുംബസ്ഥനെ ജോലിയിൽനിന്നു പിരിച്ചുവിടുമ്പോൾ അദ്ദേഹത്തിന്റെ ആത്മാഭിമാനം നഷ്ടമായേക്കാം, അദ്ദേഹം “കുടുംബാംഗങ്ങളുമായി വഴക്കിടുകയും” ചെയ്‌തേക്കാം.

രണ്ടു മക്കളുള്ള ഹൈന്ദവ പിതാവായ ആനന്ദ്, ജോലി നഷ്ടമായപ്പോൾ തനിക്കുണ്ടായ വികാരത്തെക്കുറിച്ചു വിശദീകരിക്കുന്നു: “ഞാൻ പെട്ടെന്നു ക്ഷുഭിതനാകുമായിരുന്നു; തൊട്ടതിനും പിടിച്ചതിനും ഒക്കെ ഞാൻ ദേഷ്യപ്പെട്ടു. ഞാൻ കണ്ടിരുന്ന സ്വപ്‌നങ്ങൾപോലും ജോലിയെക്കുറിച്ചുള്ളതായിരുന്നു. മക്കളെയും എന്നെപ്പോലെതന്നെ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടിരുന്ന ഭാര്യയെയും എങ്ങനെ പുലർത്തുമെന്ന ചിന്ത എന്നെ വേട്ടയാടി.” ഒരു മകളുള്ള ഭാര്യ ഭർത്താക്കന്മാർക്ക് ഭീമമായ ഒരു ബാങ്ക്‌ കുടിശ്ശിക ഉണ്ടായിരുന്ന സമയത്താണ്‌ വരുമാന മാർഗം നഷ്ടമായത്‌. ഭാര്യ പറയുന്നു: “എനിക്ക്‌ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു, ആ ലോൺ എടുക്കേണ്ടിയിരുന്നില്ലെന്നു മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എന്റെ കുറ്റമായിരുന്നെന്നു ഞാൻ ചിന്തിച്ചു.” അത്തരം സാഹചര്യങ്ങളിൽ കോപവും ഉത്‌കണ്‌ഠയും വ്യസനവും തോന്നുക എളുപ്പമാണ്‌. വികാരവിചാരങ്ങൾ നമ്മെ വീർപ്പുമുട്ടിച്ചേക്കാം. ഉള്ളിൽ തിരതള്ളിയേക്കാവുന്ന അത്തരം ചിന്തകൾ നമുക്ക്‌ എങ്ങനെ നിയന്ത്രിക്കാനാകും?

*യൗവനം ധനസമ്പത്തിഃ* 

*പ്രഭുത്വമവിവേകിതാ* 

*ഏകൈകമപ്യനർത്ഥായ* 

 *കിമു യത്ര ചതുഷ്ടയം* 

=

യൗവ്വനം, സമ്പത്ത്, പ്രഭുത്വം [അധികാരം], അവിവേകം എന്നിവ ഓരോന്നും അപകടകാരികളാണ്. ഇവ നാലും ഒരുമിച്ച് ഒരാൾക്കുണ്ടെങ്കിൽ എന്താണ് സംഭവിക്കാത്തത്..?

[യുവത്വം മുതലായവ സാമാന്യേന ഒരാൾക്ക് ശത്രുവല്ല. പക്ഷേ, ഇവ നാലും ശരിയായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ നിർഭാഗ്യത്തിന് കാരണമായേക്കാമെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. 

യുവത്വത്തിന്റെ തിളക്കത്തിൽ, ആളുകൾ പലപ്പോഴും നിരവധി തെറ്റുകൾ വരുത്തുന്നുവെങ്കിൽ, അതുമൂലം ഭാവിയിൽ അവർ പശ്ചാത്തപിക്കേണ്ടിവരും. 

അതുകൊണ്ടാണ് യുവത്വം അശുഭകരമെന്ന് പറയുന്നത്.

സമ്പത്ത് - അളവറ്റ സമ്പത്തുള്ളവൻ അഹങ്കാരിയാകാതെ ശ്രദ്ധിക്കണം. ഈ അഹങ്കാരം  നിർഭാഗ്യത്തിന് കാരണമായേക്കാം.

പ്രഭുത്വം - ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തിയുടെ അധികാരാവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുവെങ്കിൽ  നിർഭാഗ്യത്തിന് കാരണമായിത്തീരും

അവിവേകം - നല്ലതും ചീത്തയും വിവേചനബുദ്ധിയോടെ അറിയാൻ കഴിഞ്ഞില്ലെങ്കിലും ജീവിത സൗഖ്യം നേടാൻ പ്രയാസമാണ്]

(സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി)


*യസ്മിൻ ജീവതി ജീവ ന്തി* 

 *ബഹവഃ സന്തു ജീവതി* 

 *കാകോപി കിം ന കുരുതേ* 

*ചഞ്ച്വാസ്വോദരപൂരണം*

=

ഒരു വ്യക്തിയുടെ ജീവിതം സാർത്ഥകമാവുന്നത്  അദ്ദേഹത്തിൻ്റെ  പരിശ്രമം കൊണ്ട്  ഒട്ടേറെ പേര്‍ ആശ്രയിച്ചു നല്ല വണ്ണം ജീവിക്കുമ്പോഴാണ്‌.

അല്ലാതെ കാക്കയും [മറ്റു ചില ജീവികൾ]  ജീവിക്കുന്നു. കൊക്കുകൊണ്ട്‌ കണ്ണില്‍ കണ്ടതെല്ലാം ചികഞ്ഞെടുത്ത് വയറു നിറക്കുകയും ചെയ്യുന്നുണ്ട്. അതു പോലുള്ള ജീവിതം നിഷ്പ്രയോജനമാണ്.

[ഒരു വ്യക്തിയുടെ സാന്നിധ്യം നിമിത്തം മറ്റു പലരും നിലനിൽക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെങ്കിൽ അദ്ദേഹം യഥാർത്ഥ ജീവിതം നയിക്കുന്നു എന്ന് പറയാം]

(സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി)

ഒരു ക്രിയാത്മക മനോഭാവം നിലനിറുത്താൻ സഹായിക്കുന്ന ഫലപ്രദമായ ബുദ്ധിയുപദേശം  ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ നാമജപ പ്രാർത്ഥനയോടുകൂടി ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. 


ഷഡേവ തു ഗുണാ: പുംസാ -

നഹാതവ്യാ: കദാചന

സത്യം ദാനമനാലസ്യം

അനസൂയാ ക്ഷമാ ധൃതി:

=

സത്യനിഷ്ഠ, ദാനം, മടിയില്ലായ്മ, അസൂയയില്ലായ്മ, ക്ഷമ, ധൈര്യം എന്നീ ആറു ഗുണങ്ങൾ മനുഷ്യൻ ഒരിക്കലും കൈവെടിയരുതു്.

[സമ്പാ: മുല്ലപ്പള്ളികൃഷ്ണൻ നമ്പൂതിരി]

  (ഒന്നിനെക്കുറിച്ചും ഉത്‌ക​ണ്‌ഠപ്പെടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂടെ​യും ഉള്ളുരു​കി​യുള്ള  നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​കളോ​ടെ ദൈവത്തെ അറിയി​ക്കുക  പ്രാർഥിക്കുന്നത്‌ നമുക്കു “ദൈവസമാധാനംതരും”​—⁠ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിൽ അധിഷ്‌ഠിതമായ മനശ്ശാന്തി​—⁠കൈവരുത്തും.  “ഞങ്ങളുടെ സാഹചര്യത്തെക്കുറിച്ചും ജീവിതം ഇനിയും ലളിതമാക്കുന്നതിനായി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ പ്രാർഥനയിൽ ദൈവത്തോട് പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ടായാൽ പെട്ടെന്നു വിഷമിക്കുന്ന സ്വഭാവക്കാരനായിരുന്ന ഭർത്താവ്‌ കാര്യങ്ങൾക്ക്‌ ഒരു നീക്കുപോക്ക്‌ ഉണ്ടാകുമെന്നു ചിന്തിക്കാൻ തുടങ്ങി.”

തൊഴിലില്ലായ്മ ഒരു പ്രതികൂലമായ അവസ്ഥയാണ്, എന്നിരുന്നാലും വിവേകപൂർവ്വം വിനിയോഗിച്ചാൽ ഫലവത്തായ ഒരു ഫലം കൈവരിക്കാൻ കഴിയും. വിചിത്രമായി തോന്നുമെങ്കിലും, ജോലി അന്വേഷിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഒഴിവു സമയം നിങ്ങൾക്ക് ഇപ്പോഴും ബൗദ്ധികമായും ആത്മീയമായും മാനുഷികമായും വളരുവാൻ കഴിയുന്ന സമയമായിരിക്കാം. ലഭിക്കുന്ന സമയം നിങ്ങൾക്ക് ജോലി നൽകുന്നതിനായി ഈശ്വരനോട് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക..

ജോലി കണ്ടെത്താനുള്ള അവസരങ്ങളിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിൽ പങ്കെടുക്കാൻ ശ്രമിക്കുക.

ആത്മീയ കൂട്ടായ്മകളിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങളുടെ മതം പഠിക്കാനും ആത്മീയമായി സ്വയം ഉയർത്താനുമുള്ള പദവിയും നിങ്ങൾക്ക് ലഭിക്കും..  സന്നദ്ധ പ്രവർത്തനത്തിനും പ്രവർത്തിക്കാൻ പറ്റിയ സമയമാണ്....

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട ഒരാളാണു നിങ്ങളെങ്കിൽ,  “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു . . . .”  “ഒന്നിച്ചുള്ള നിരന്തരമായ പ്രാർഥന ഞങ്ങളെ ദൈവത്തോട് പരസ്‌പരവും കൂടുതൽ അടുപ്പിച്ചിരിക്കുന്നു. ആവശ്യമായ ആശ്വാസം അതു ഞങ്ങൾക്കു പ്രദാനം ചെയ്‌തിരിക്കുന്നു.”

അപ്രതീക്ഷിതമായ തൊഴിൽനഷ്ടം നല്ല സമനിലയുള്ള ഒരു സനാതന ധർമ്മ  വിശ്വാസിയെ പോലും ആരംഭത്തിൽ തളർത്തിക്കളഞ്ഞേക്കാം. എന്നാൽ നാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ അവഗണിച്ചുകളയരുത്‌. .  പുതിയ സാഹചര്യങ്ങളുമായി അവനു പൊരുത്തപ്പെടേണ്ടതുണ്ടായിരുന്നു. . പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ ആത്മീയ മൂല്യങ്ങളുടെമേൽ ഒരിക്കലും നിഴൽപരത്താതിരിക്കട്ടെ!

 “ആത്മീയ യോഗങ്ങളും പ്രാർത്ഥനയും ആണ്‌ പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചത്‌. അല്ലായിരുന്നെങ്കിൽ ഉത്‌കണ്‌ഠ ഞങ്ങളെ കാർന്നുതിന്നുമായിരുന്നു. ആത്മീയ വിഷയങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു നമ്മെ ബലപ്പെടുത്തുന്നു, എന്തുകൊണ്ടെന്നാൽ അത്തരം സംഭാഷണങ്ങൾ നമ്മുടെ ചിന്തയെ സ്വന്തം ആവശ്യങ്ങളിൽനിന്നു മറ്റുള്ളവരുടേതിലേക്കു തിരിച്ചുവിടുന്നു.”​—⁠ നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാതെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.

അതുകൊണ്ട്‌ ജോലിയെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്നതിനു പകരം നിങ്ങൾക്കു വീണുകിട്ടിയിരിക്കുന്ന സമയം ആത്മീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുക. 

*മഹാനപ്യേകജോ വൃക്ഷോ* 
 *ബലവാൻ സുപ്രതിഷ്ഠിത:* 
 *പ്രസഹ്യ ഏവ വാതേന* 
 *സസ്കന്ധോ മർദ്ദിതുംക്ഷണാത്* 

 *അഥ യേ സഹിതാ വൃക്ഷാ:* 
 *സംഘശ: സുപ്രതിഷ്ഠിതാ:* 
 *തേ ഹി ശീഘ്രതമാൻ വാതാൻ* 
 *സഹന്തേfന്യോന്യ സംശ്രയാത്.* 
=
വലിയതും ബലമുള്ളതും മണ്ണിൽ നന്നായി ഉറച്ചു നിൽക്കുന്നതും ശാഖോപശാഖകളോടു കൂടിയതുമായ ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുകയാണെങ്കിൽ  ഒരു കാറ്റു കൊണ്ട് അതിനെ ക്ഷണനേരം കൊണ്ട് മറിച്ചിടാൻ കഴിയും.
എന്നാൽ അന്യോന്യം ആശ്രയിച്ച്, കൂട്ടമായി നിൽക്കുന്നവയും നന്നായി മണ്ണിൽ ഉറച്ചു സ്ഥിതിചെയ്യുന്നവയുമായ വൃക്ഷങ്ങൾ അതിശക്തിയോടെ ആഞ്ഞടിച്ച് വീശുന്ന കാറ്റിനെപ്പോലും പരസ്പരമുള്ള ആശ്രയം നിമിത്തം ചെറുത്തു നിൽക്കുന്നു.
[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]

എന്നിരുന്നാലും ആത്മീയ സമൃദ്ധി വിശപ്പിനു പരിഹാരമല്ല. പിൻവരുന്ന തത്ത്വം നാം മനസ്സിൽ പിടിക്കണം: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേ​കിച്ച്‌ സ്വന്തകു​ടും​ബ​ത്തി​നുവേണ്ടി, കരുതാ​ത്ത​യാൾ വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സിയെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു

 : “നമുക്കു ഭൗതിക സഹായം നൽകാൻ  സഹോദരങ്ങൾ മനസ്സൊരുക്കം ഉള്ളവർ ആണെങ്കിലും വിശ്വാസി എന്ന നിലയിൽ ഒരു തൊഴിൽ കണ്ടെത്താൻ പരിശ്രമിക്കാനുള്ള കടപ്പാട്‌ നമുക്കുണ്ട്‌.”  

“ദൈവം ഒരു അത്ഭുതം പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ച്‌ കൈയും കെട്ടി കാത്തിരിക്കരുത്‌. .” (; ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.  നമ്മുടെ വഴി ഈശ്വരനിൽ ഭരമേൽപ്പിക്കുക’ എന്നതിന്റെ അർഥം, സാഹചര്യം അനുകൂലമല്ലെന്നു തോന്നുമ്പോൾപ്പോലും അവനിൽ ആശ്രയിക്കുകയും അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്‌.

*ലോഭമൂലാനി പാപാനി*
*സങ്കടാനി തഥൈവ ച* 
*ലോഭാത് പ്രവര്‍ത്തതെ വൈരം*
*അതിലോഭാത് വിനശ്യതി*
=
എല്ലാ പാപകർമ്മങ്ങളുടെയും മൂല കാരണം അത്യാഗ്രഹമാണ്. അമിതമായ ആഗ്രഹങ്ങളുടെ നിവൃത്തിക്കായി അതിൻ്റെ പിന്നാലെ ഓടുന്നതാണ്‌ ദു:ഖങ്ങള്‍ക്ക് കാരണം. ഇത് തന്നെയാണ് പലരോടുമുള്ള പകയ്ക്കും ശത്രുതയ്ക്കും കാരണം. അത്യാഗ്രഹം നാശത്തിലേക്ക് നയിക്കുന്നു

[സമ്പാ: മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി]
..


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ