കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത് പ്രതീക്ഷ നൽകുന്ന വചനങ്ങൾ—
തളരാതെ മുന്നോട്ടുപോകാൻ
ഇന്ന് ലോകത്തുള്ള പ്രശ്‌നങ്ങൾ മുമ്പത്തെക്കാളൊക്കെ കൂടുതൽ നിങ്ങളെ നേരിട്ട് ബാധിക്കുന്നതായി തോന്നുന്നുണ്ടോ?
താഴെ പറയുന്നതിൽ ഏതു പ്രശ്നമാണു നിങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത്?
യുദ്ധങ്ങൾ പകർച്ചവ്യാധികൾ പ്രകൃതിദുരന്തങ്ങൾദാരിദ്ര്യംമുൻവിധികുറ്റകൃത്യം ഇത്തരം ദുരന്തങ്ങളൊക്കെ ഉണ്ടാകുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ആളുകൾക്കു കഴിയൂ. ഒന്നും ചെയ്യാൻ തോന്നാത്ത, മരവിച്ച ഒരു അവസ്ഥയിലായിപ്പോകും അവർ. എന്നാൽ ആ സാഹചര്യത്തിൽ നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിൽ കാര്യങ്ങൾ ശരിക്കും കൈവിട്ട് പോകും.
കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്
പ്രിയപ്പെട്ടവരുമായുള്ള ബന്ധം, ആരോഗ്യം, ഉപജീവനമാർഗം, സന്തോഷം എന്നിവയെല്ലാം നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.ലോകാവസ്ഥകൾ നിങ്ങളെ തളർത്തുന്നുണ്ടെങ്കിൽ ഒരളവുവരെ ആശ്വാസം നേടാൻ എന്തു ചെയ്യാനാകും..?
| നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക
എന്തുകൊണ്ട് പ്രധാനം
ഒരു ദുരന്തമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ അത് ആളുകളുടെ ആരോഗ്യത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ ഇടയുണ്ട്.പ്രശ്‌നങ്ങൾ ആളുകളെ മാനസികസമ്മർദത്തിലാക്കും. അതു കുറെ നാളത്തേക്കു നീണ്ടുനിന്നാൽ രോഗം വരാനുള്ള സാധ്യതയും കൂടും.ദുരന്തങ്ങളുണ്ടാകുമ്പോൾ എല്ലാവർക്കും നല്ല ചികിത്സ കൊടുക്കാൻ ആശുപത്രികൾക്കു കഴിയാതെവന്നേക്കാം.പ്രതിസന്ധികളുടെ സമയത്ത് നല്ല ഭക്ഷണവും മരുന്നും ഒക്കെ മേടിക്കാനുള്ള പണം തികയാതെ വന്നേക്കാം.നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്ഗുരുതരമായ രോഗമോ മാനസികസമ്മർദമോ ഉണ്ടായാൽ നേരാംവണ്ണം ചിന്തിക്കാൻ നമുക്കു കഴിയാതെപോയേക്കാം. അപ്പോൾ ആരോഗ്യത്തിനു വേണ്ട ചില കാര്യങ്ങൾ നമ്മൾ അവഗണിക്കാൻ സാധ്യതയുണ്ട്. അതു നമ്മളെ കൂടുതൽ രോഗികളാക്കും.വേണ്ട ശ്രദ്ധയും ചികിത്സയും കൊടുത്തില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വഷളാകും, നമ്മുടെ ജീവനുപോലും അപകടം സംഭവിച്ചേക്കാം.പ്രശ്നങ്ങളിൽ മുങ്ങിത്താഴുമ്പോൾ, ചിന്തിച്ച് കാര്യങ്ങൾ ചെയ്യണമെങ്കിൽ നല്ല ആരോഗ്യം വേണം.നമ്മുടെ കൈയിൽ അത്ര പണമൊന്നുമില്ലെങ്കിലും ആരോഗ്യം സംരക്ഷിക്കാൻ നമുക്കു ചില കാര്യങ്ങൾ ചെയ്യാം.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്
വിവേകമുള്ള ഒരു വ്യക്തി സാധിക്കുമ്പോഴൊക്കെ അപകടസാധ്യതകൾ മുൻകൂട്ടിക്കാണും, അതു തടയാൻ വേണ്ടതു ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. നല്ല ശുചിത്വശീലങ്ങൾ ഒരു പരിധിവരെ രോഗങ്ങൾ വരുന്നതു തടയും. ഇനി രോഗമുണ്ടെങ്കിൽ അത് തീവ്രമാകാതിരിക്കാനും സഹായിക്കും.
പ്രതിരോധമാണല്ലോ ചികിത്സയെക്കാൾ ഉത്തമം
.“നമ്മുടെ ശരീരവും വീടും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നെങ്കിൽ, ഡോക്ടർക്കും മരുന്നിനും കൊടുക്കുന്ന പൈസ നമുക്കു ലാഭിക്കാം.”—ആൻഡ്രിയാസ്.ഈ മാസികയിലെ ചില പേരുകൾ യഥാർഥമല്ല.
തളരാതെ മുന്നോട്ടുപോകാൻ—ചെയ്യാവുന്ന കാര്യങ്ങൾ
പ്രശ്‌നങ്ങൾ നിറഞ്ഞ സമയത്തും ഈ കാര്യങ്ങൾ
[ നല്ല ശുചിത്വശീലമുണ്ടായിരിക്കുക: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു.” ആരോഗ്യത്തിനു ഹാനി വരുത്തുന്ന കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കുക.
സോപ്പ് ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക. പ്രത്യേകിച്ച് ഭക്ഷണസാധനങ്ങൾ തൊടുന്നതിനു മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചശേഷവും.വീട് വൃത്തിയാക്കി അണുവിമുക്തമായി സൂക്ഷിക്കുക, എപ്പോഴും തൊടുന്ന പ്രതലങ്ങളും വസ്തുക്കളും എല്ലാം.കഴിയുന്നിടത്തോളം, പകരുന്ന രോഗങ്ങളുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. അഭിപ്രായപ്പെട്ടതുപോലെ വീട്ടിലെ ശുചിത്വപാലനത്തിൽ കുടുംബാംഗങ്ങളെല്ലാം സഹകരിച്ചേ മതിയാകൂ. ചില കുടുംബങ്ങൾ, ശുചിത്വപാലനത്തോടുള്ള ബന്ധത്തിൽ വീടിനകത്തും പുറത്തും ശ്രദ്ധിക്കേണ്ട വശങ്ങൾ ഏതൊക്കെയാണെന്ന് ഒരുമിച്ചിരുന്ന് ചർച്ചചെയ്യാറുണ്ട്. കുടുംബത്തിൽ ഒരുമയുണ്ടായിരിക്കാൻ ഇതു സഹായിക്കും. അതുപോലെ കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ വീട്ടിൽ എല്ലാവർക്കും ഒരു പങ്കുണ്ടെന്ന് ഓരോ വ്യക്തിയെയും ഇത് ഓർമിപ്പിക്കും. ഉദാഹരണത്തിന്, അമ്മമാർക്ക് ഒരു കാര്യം ചെയ്യാനാകും: പലരുടെയും കൈയിലൂടെ പോകുന്ന സാധനങ്ങൾ (കറൻസിനോട്ടുകളോ നാണയങ്ങളോപോലുള്ളവ) കൈകാര്യംചെയ്‌തശേഷവും ടോയ്‌ലറ്റിൽ പോയശേഷവും ഭക്ഷണം കഴിക്കുന്നതിനുമുമ്പും കൈകഴുകുന്നത് ഒരു ശീലമാക്കേണ്ടത് എന്തുകൊണ്ടെന്ന് മുതിർന്ന കുട്ടികൾക്കു പറഞ്ഞുകൊടുക്കാം. ഇളയ കുട്ടികളെക്കൊണ്ട് ഇക്കാര്യങ്ങൾ അനുസരിപ്പിക്കാൻ മുതിർന്ന കുട്ടികൾക്കും കഴിയും.
വീട്ടുജോലികൾ കുടുംബത്തിലെ എല്ലാവർക്കും പങ്കിട്ടെടുക്കാനാകും. എല്ലാ ആഴ്‌ചയും വീടു വൃത്തിയാക്കാനും വർഷത്തിൽ ഒന്നോ രണ്ടോ തവണ സമഗ്രമായ ഒരു ശുചീകരണം നടത്താനും ചില കുടുംബങ്ങൾ തീരുമാനിക്കാറുണ്ട്.
പോഷകപ്രദമായ ആഹാരം കഴിക്കുക ...
------------------------------------------------
ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. . . . അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്?” നല്ല ഭക്ഷണം കഴിച്ചുകൊണ്ടും ഹാനികരമായ കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും ശരീരത്തെ സ്നേഹിക്കുന്നുണ്ടെന്ന് നമുക്ക് കാണിക്കാം.ധാരാളം വെള്ളം കുടിക്കുക.പല തരം പഴങ്ങളും പച്ചക്കറികളും കഴിക്കുക.കൊഴുപ്പുള്ള ഭക്ഷണവും ഉപ്പും മധുരവും കുറയ്‌ക്കുക.പുകവലിയും അമിത മദ്യപാനവും മയക്കുമരുന്നും ഒഴിവാക്കുക.“
[ ഞങ്ങൾ എപ്പോഴും പോഷകമൂല്യമുള്ള ആഹാരം കഴിക്കാൻ നോക്കും. അല്ലെങ്കിൽ ഉണ്ടാക്കുന്ന പൈസയെല്ലാം ആശുപത്രിയിൽ കളയാനേ കാണൂ. പകരം ആ പൈസകൊണ്ട് നല്ല ഭക്ഷണസാധനങ്ങൾ വാങ്ങുന്നതാണല്ലോ നല്ലത്.”—കാർലോസ്.
ഭക്ഷണക്രമം എങ്ങനെ മെച്ചപ്പെടുത്താം?
ഭക്ഷ്യവസ്‌തുക്കളെ മൂന്നു മുഖ്യ ഗണങ്ങളായി തരംതിരിക്കാമെന്നു ചിലർ വിചാരിക്കുന്നു. ആദ്യത്തെ ഗണത്തിൽ ചോളം, ഗോതമ്പ്, അരി, ഓട്ട്‌സ്, വരക്, ബാർളി, തിന തുടങ്ങിയ ധാന്യങ്ങളും ഉരുളക്കിഴങ്ങ്, ചേന എന്നിങ്ങനെയുള്ള കിഴങ്ങുകളും ഉൾപ്പെടുന്നു. ഈ ധാന്യകങ്ങൾ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്നു. രണ്ടാമത്തെ ഗണത്തിൽ പയറുവർഗത്തിൽ പെടുന്ന ചെറുപയറ്, വൻപയറ്, സോയാബീൻസ്, കടല തുടങ്ങിയവയും മൃഗജന്യ ഭക്ഷ്യപദാർഥങ്ങളായ മാംസം, മത്സ്യം, മുട്ട, പാല്, പാലുത്‌പന്നങ്ങൾ എന്നിവയും പെടുന്നു. ഇവയിൽ മാംസ്യവും ഇരുമ്പും സിങ്കും പലതരം ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. മൂന്നാമത്തെ ഗണത്തിൽ ഉൾപ്പെടുന്നത് പഴങ്ങളും പച്ചക്കറികളുമാണ്. ഇവ അത്യന്താപേക്ഷിതമായ ജീവകങ്ങളും ധാതുക്കളും പ്രദാനം ചെയ്യുന്നു. കൂടാതെ ആഹാരത്തിൽ അടങ്ങിയിരിക്കേണ്ട നാരുകളും ഊർജവും അവയിലുണ്ട്. ജീവകം സി-യുടെ ഏക പ്രകൃതിജന്യ ഉറവിടമാണ് അവ.
വ്യായാമവും ആവശ്യത്തിന് വിശ്രമവും ഗ്രന്ഥങ്ങളിൽ പറയുന്നത്: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.” എപ്പോഴും ‘ജോലി ജോലി’ എന്നു ചിന്തിക്കാതെ ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യുക.വ്യായാമം ചെയ്യുക. ഇതു തുടങ്ങാനാണോ ബുദ്ധിമുട്ട്? എങ്കിൽ ആദ്യമൊക്കെ കുറച്ച് ദൂരം നടക്കാം. പ്രായമോ ശാരീരിക പരിമിതിയോ രോഗമോ കാരണം അധികമൊന്നും ചെയ്യാൻ പറ്റാത്തവരാണെങ്കിലും, വ്യായാമവും ചെറിയചെറിയ ജോലികളും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.ആവശ്യത്തിനു വിശ്രമിക്കുക. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദവും ഏകാഗ്രതക്കുറവും ഒക്കെ തോന്നും. പിന്നെപ്പിന്നെ അത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.ഉറങ്ങുന്നതിന് ഒരു കൃത്യസമയം നിശ്ചയിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് കിടക്കാനും ഒരേ സമയത്ത് എഴുന്നേൽക്കാനും ശ്രമിക്കുക.ഉറങ്ങാൻ കിടന്നതിനു ശേഷം മൊബൈലും ടിവിയും മറ്റും നോക്കാതിരിക്കുക.
കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, ഗ്രന്ഥങ്ങളിൽ പറയുന്നത്.. മദ്യവും കാപ്പിപോലെ കഫീൻ അടങ്ങിയ പദാർഥങ്ങളും ഒഴിവാക്കുക.“ഉറങ്ങിയില്ലെങ്കിൽ അത് എന്നെ മൊത്തത്തിൽ ബാധിക്കും. പിറ്റേദിവസം ഭയങ്കര തലവേദനയായിരിക്കും, ശരീരത്തിന് ആകെ ക്ഷീണവും. എന്നാൽ ശരിക്ക് ഉറങ്ങിക്കഴിഞ്ഞാൽ എനിക്ക് നല്ല ഉന്മേഷമായിരിക്കും. അത്ര പെട്ടെന്ന് ക്ഷീണവും അസുഖവും വരുകയും ഇല്ല.”—ജസ്റ്റിൻ.
_____________________________________: കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്|
നിങ്ങളുടെ വരുമാനസ്രോതസ്സ് സംരക്ഷിക്കുക
______________________________
എന്തുകൊണ്ട് പ്രധാനം
ഓരോ ദിവസവും കഴിഞ്ഞുകൂടാൻ കഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിന്റെകൂടെ ഈ പ്രതിസന്ധികളുംകൂടെയാകുമ്പോൾ പറയുകയേ വേണ്ടാ. എന്തുകൊണ്ട്?ദുരന്തങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുമ്പോൾ ഭക്ഷണത്തിനും താമസത്തിനും ഉള്ള ചെലവ് കുതിച്ചുകയറും.പ്രതിസന്ധികളുടെ സമയത്ത് ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തേക്കാം.ദുരന്തങ്ങളുണ്ടാകുമ്പോൾ ബിസിനെസ്സ് സ്ഥാപനങ്ങളും വീടുകളും മറ്റ് സ്വത്തുക്കളും ഒക്കെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതു പലരെയും ദാരിദ്ര്യത്തിലാക്കും
: നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്ഇപ്പോൾ പണം നന്നായി കൈകാര്യം ചെയ്‌താൽ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മുന്നോട്ടുപോകാൻ എളുപ്പമായിരിക്കും.സാമ്പത്തികഭദ്രത എപ്പോഴും സ്ഥിരമല്ലെന്ന് ഓർക്കുക. നിങ്ങളുടെ വരുമാനത്തിന്റെയും നിക്ഷേപങ്ങളുടെയും മറ്റ് ആസ്തികളുടെയും മൂല്യം എപ്പോൾ വേണമെങ്കിലും കുറഞ്ഞേക്കാം.നിങ്ങളുടെ സന്തോഷവും കുടുംബത്തിന്റെ ഐക്യവും പോലെ പണംകൊണ്ട് വാങ്ങാൻ കഴിയാത്ത പലതുമുണ്ട്.നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നന്നത് “ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.” .നമ്മുടെ ആഗ്രഹങ്ങൾക്കു പരിധിവെക്കുന്നതും ദൈനംദിന ആവശ്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുന്നതും ആണ് തൃപ്തരാകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഈ ഗുണം നമ്മളെ വളരെയധികം സഹായിക്കും.നിങ്ങളുടെ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. വരവിന് അപ്പുറമാണ് ചെലവെങ്കിൽ സാമ്പത്തികസ്ഥിതി കൂടുതൽ മോശമാകുകയേ ഉള്ളൂ.
: തളരാതെ മുന്നോട്ടുപോകാൻ—ചെയ്യാവുന്ന കാര്യങ്ങൾ..
അവസ്ഥകൾ കൂടുതൽ വഷളാകുമ്പോഴും ഈ കാര്യങ്ങൾ ചെയ്‌തുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാംചെലവ് കുറയ്ക്കുകപുതിയപുതിയ വീട്ടുപകരണങ്ങളോ പുതിയ ഫാഷനിലുള്ള തുണിത്തരങ്ങളോ മേടിക്കാൻ തിടുക്കംകൂട്ടരുത്. എന്തെങ്കിലും സാധനം വാങ്ങുന്നതിനു മുമ്പ് ‘ഇത് ശരിക്കും എനിക്ക് ആവശ്യമുണ്ടോ? അതിനുള്ള പൈസ എന്റെ കൈയിലുണ്ടോ’ എന്ന് ഒന്ന് ചിന്തിക്കുക.സ്വയം ചോദിക്കുക: ‘ഇപ്പോൾ ഒരു വണ്ടി വാങ്ങേണ്ടത് അത്യാവശ്യമാണോ? ചെലവ് കുറയ്‌ക്കാൻ പച്ചക്കറികൾ നട്ടുപിടിപ്പിക്കാൻ കഴിയുമോ?’ഗവൺമെന്റുകളോ മറ്റു സംഘടനകളോ തരുന്ന സഹായത്തെക്കുറിച്ച് അന്വേഷിക്കുക.“ആവശ്യമില്ലാത്ത എന്തിനെങ്കിലുംവേണ്ടി പണം ചെലവഴിക്കുന്നുണ്ടോ എന്ന് ഞങ്ങൾ ഒന്നിച്ചിരുന്ന് ആലോചിച്ചു. വിനോദത്തിനുവേണ്ടി ഒരുപാട് പണം ചെലവാക്കേണ്ട എന്നുവെച്ചു. ഭക്ഷണം ഉണ്ടാക്കാൻ വിലകൂടിയ സാധനങ്ങൾ മേടിക്കുന്നതും ഒഴിവാക്കി.”—ഗിഫ്‌റ്റ്.ബഡ്‌ജറ്റ് ഉണ്ടാക്കുകബൈബിൾ പറയുന്നത്: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.” ഒരു ബഡ്‌ജറ്റ് ഉണ്ടെങ്കിൽ വരവിനെക്കാൾ കൂടുതൽ ചെലവാക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം.ആദ്യം നിങ്ങളുടെ മാസവരുമാനം എത്രയെന്ന് എഴുതുക.എന്നിട്ട് ഒരു മാസം ഓരോ കാര്യത്തിനും എത്രത്തോളം രൂപ ചെലവാക്കുന്നുണ്ടെന്ന് എഴുതുക.പിന്നെ വരവും ചെലവും തമ്മിൽ ഒന്ന് ഒത്തുനോക്കുക. വരുമാനത്തിന് ഉള്ളിൽത്തന്നെ ചെലവ് ഒതുങ്ങുന്നുണ്ടോ, അനാവശ്യമായത് എന്തെങ്കിലും ഒഴിവാക്കാൻ പറ്റുമോ എന്നു കണ്ടുപിടിക്കുക.“ഓരോ മാസവും ഞങ്ങൾ വരുമാനവും ചെലവുകളും എഴുതിവെക്കും. അത്യാവശ്യകാര്യങ്ങൾക്കും ഭാവിയിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങാനും കുറച്ച് പണം മാറ്റിവെക്കും. പൈസ ഏതൊക്കെ വഴിക്കാണ് പോകുന്നതെന്ന് നേരത്തേ അറിയാവുന്നതുകൊണ്ട് ഞങ്ങൾക്ക് അത്ര ടെൻഷൻ തോന്നാറില്ല.”—കാർലോസ്.കടം വരുത്തിവെക്കാതിരിക്കുക / പൈസ മിച്ചം പിടിക്കുകനല്ല പ്ലാനിങ് ഉണ്ടെങ്കിൽ കടബാധ്യതകൾ കുറയ്‌ക്കാം. കഴിയുന്നിടത്തോളം, ലോൺ എടുത്ത് സാധനങ്ങൾ വാങ്ങാതിരിക്കുക. ആവശ്യമുള്ള ഒരു സാധനം വാങ്ങണമെങ്കിൽ അതിനുള്ള പണം കുറേശ്ശെ മാറ്റിവെക്കുക.ഭാവിയിലെ ആവശ്യങ്ങൾക്കോ അപ്രതീക്ഷിതമായി വന്നേക്കാവുന്ന ചെലവുകൾക്കോ വേണ്ടി എല്ലാ മാസവും കുറച്ച് പൈസ നീക്കിവെക്കുക.കഠിനാധ്വാനം ചെയ്യുക / ജോലി പോകാതെ നോക്കുക “കഠിനാധ്വാനം ചെയ്‌താൽ പ്രയോജനം ലഭിക്കും.”— ആഗ്രഹിച്ച ജോലിയല്ല ചെയ്യുന്നതെങ്കിലും സന്തോഷത്തോടെ ചെയ്യുക. കാരണം നിങ്ങളുടെ വരുമാനമാർഗമാണ് അത്.കഠിനാധ്വാനം ചെയ്യുക, വിശ്വസ്തരായിരിക്കുക. അത് ജോലി പോകാതിരിക്കാനും, പോയാൽത്തന്നെ എളുപ്പം മറ്റൊന്ന് കണ്ടുപിടിക്കാനും സഹായിക്കും.“എന്തു ജോലിയും ഞാൻ ചെയ്യും. ചിലപ്പോൾ ഇഷ്ടപ്പെട്ട ജോലിയല്ലായിരിക്കും, പ്രതീക്ഷിച്ചത്ര ശമ്പളവും കാണില്ലായിരിക്കും. എങ്കിലും എന്റെ സ്വന്തം സ്ഥാപനമാണെങ്കിൽ എങ്ങനെയായിരിക്കുമോ അതേ ആത്മാർഥതയോടെയാണു ഞാൻ ജോലി ചെയ്യുന്നത്.”—ഡിമിട്രി.ജോലി അന്വേഷിക്കുകയാണെങ്കിൽ . . .മുന്നിട്ടിറങ്ങുക. നിങ്ങൾക്കു പറ്റിയ ജോലിയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെടുക, അവിടെ ജോലിക്ക് ആളെ ക്ഷണിക്കുന്ന പരസ്യമൊന്നും വന്നില്ലെങ്കിൽപ്പോലും. നിങ്ങൾ ജോലി നോക്കുന്നുണ്ടെന്ന് കൂട്ടുകാരോടും ബന്ധുക്കളോടും പറയുക.എന്തു ജോലിയും ചെയ്യാൻ മനസ്സുള്ളവരായിരിക്കുക. എല്ലാംകൂടെ ഒത്തുവരുന്ന ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും
_____________________________________
കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത് | വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുകഎന്തുകൊണ്ട്
___________________________________
ഈ ലോകാവസ്ഥകൾ കാരണം നമ്മുടെ മനസ്സ് വലയുമ്പോൾ, മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയേക്കാം.ആളുകൾ കൂട്ടുകാരിൽനിന്ന് അകലുന്നു.ഭാര്യാഭർത്താക്കന്മാർ തമ്മിൽ കൂടുതൽ വഴക്കടിക്കുന്നു.മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാതെവരുന്നു.നിങ്ങൾ അറിഞ്ഞി
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്പ്രശ്നങ്ങളുടെ സമയത്ത് കൂട്ടുകാർ നമ്മളെ സഹായിക്കും, അവർ നമ്മുടെ മനസ്സിനും ധൈര്യം പകരും.ഈ ലോകത്തിലെ കലങ്ങിമറിഞ്ഞ അവസ്ഥകൾ കാരണം കുടുംബജീവിതത്തിൽ പ്രതീക്ഷിക്കാതെയുള്ള പലപല പ്രശ്നങ്ങളുണ്ടാകുന്നു.ഞെട്ടിപ്പിക്കുന്ന വാർത്തകൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ, കുട്ടികളെ അസ്വസ്ഥരാക്കിയേക്കാം
നിങ്ങൾക്കു ചെയ്യാനാകുന്നന്നത് “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—നമ്മുടെ കൂടെനിൽക്കുന്ന, നമുക്കു വേണ്ട ഉപദേശങ്ങളൊക്കെ തരുന്ന ഒരാളെക്കുറിച്ച് ഒന്ന് ചിന്തിക്കുക. നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരാൾ ഉണ്ടെന്ന് അറിയുന്നതുതന്നെ പ്രശ്നങ്ങളുടെ സമയത്ത് നമുക്ക് ഒരു ആശ്വാസമായിരിക്കും നിങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുക
യഥാർത്ഥ സൗഹൃദത്തിൽ പ്രതിബദ്ധത ഉൾപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു നല്ല സുഹൃത്തിന് നിങ്ങളോട് ഒരു ഉത്തരവാദിത്തം തോന്നുന്നു, അവൻ നിങ്ങളെ ശരിക്കും ശ്രദ്ധിക്കുന്നു. തീർച്ചയായും, അത്തരം പ്രതിബദ്ധത രണ്ട് വഴികളാണ്, അതിന് ഇരുവശത്തും കഠിനാധ്വാനവും ത്യാഗവും ആവശ്യമാണ്. എന്നാൽ പ്രയത്നത്തിന് പ്രതിഫലം ലഭിക്കുന്നു. സ്വയം ചോദിക്കുക, ‘എന്റെ സുഹൃത്തിനായി എന്നെയും എന്റെ സമയവും എന്റെ വിഭവങ്ങളും നൽകാൻ ഞാൻ തയ്യാറാണോ?’ ഓർക്കുക, ഒരു നല്ല സുഹൃത്തിനെ ലഭിക്കാൻ, നിങ്ങൾ ആദ്യം ഒരു നല്ല സുഹൃത്തായിരിക്കണം.സൗഹൃദങ്ങൾ അറ്റുപോകാതെ നോക്കുക കൂട്ടുകാരുടെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കാതെ അവരെ അങ്ങോട്ട് എങ്ങനെ സഹായിക്കാമെന്നും ചിന്തിക്കുക. മറ്റുള്ളവരെ ബലപ്പെടുത്തുമ്പോൾ നമുക്കുതന്നെ ഒരു ബലം കിട്ടും.ദിവസവും കൂട്ടുകാരിൽ ചിലരെ വിളിച്ച് അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുക.നിങ്ങളുടെ അതേ പ്രശ്‌നങ്ങൾ കൂട്ടുകാർ നേരിട്ടപ്പോൾ അവർ എന്താണ് ചെയ്‌തത് എന്ന് അവരോടു ചോദിക്കുക.“പ്രശ്നങ്ങളുടെ കൊടുങ്കാറ്റ് അടിക്കുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിങ്ങൾ കുഴങ്ങിയേക്കാം. അപ്പോൾ ശരിയായ വഴി കാണിച്ചുതരാൻ കൂട്ടുകാർക്കു കഴിയും. ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ അവർ ഓർമിപ്പിക്കും. നിങ്ങളെക്കുറിച്ച് അവർക്കു ചിന്തയുണ്ട്. നിങ്ങൾ അവരെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്ന് അവർക്ക് അറിയാം.”—നിക്കോൾ
തളരാതെ മുന്നോട്ടുപോകാൻ—ചെയ്യാവുന്ന കാര്യങ്ങൾ...
അവസ്ഥകൾ കൂടുതൽ വഷളാകുമ്പോൾ ഈ കാര്യങ്ങൾ ചെയ്‌തുകൊണ്ട് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകവിവാഹബന്ധം കെട്ടുറപ്പുള്ളതാക്കുക“ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. . . . ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ.” ഒരേ ടീമിലെ കളിക്കാരെപ്പോലെയായിരിക്കണം ഭാര്യാഭർത്താക്കന്മാർ. മത്സരിക്കാൻ വരുന്ന, എതിർ ടീമിലെ കളിക്കാരെപ്പോലെയായിരിക്കരുത്.നിങ്ങളുടെ ദേഷ്യവും നിരാശയും ഒന്നും ഇണയുടെ അടുത്ത് തീർക്കരുത്. ക്ഷമയോടെ ഇടപെടുക.നിങ്ങളുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും ഇണയോടു സംസാരിക്കുക. പ്രശ്‌നം പരിഹരിക്കുക എന്നതായിരിക്കണം ലക്ഷ്യം. പരസ്‌പരം പഴിചാരുക എന്നതായിരിക്കരുത്.നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നിച്ച് ചെയ്യാൻ സമയം കണ്ടെത്തുക.ഒരുമിച്ച് ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് ഓർക്കുക. നിങ്ങളുടെ കല്യാണത്തിന്റെയോ അല്ലെങ്കിൽ സന്തോഷകരമായ മറ്റ് അവസരങ്ങളുടെയോ ഫോട്ടോകൾ നോക്കാം.“ഭർത്താവിനും ഭാര്യക്കും എല്ലാ കാര്യത്തിലും ഒരേ അഭിപ്രായം അല്ലെങ്കിൽപ്പോലും അവർക്ക് ഒരുമിച്ച് ഒരു ടീമായി പ്രവർത്തിക്കാനാകും. ഓരോ കാര്യവും പരസ്‌പരം ചർച്ച ചെയ്‌ത് ഒരു തീരുമാനത്തിലെത്താനും ഒരുമിച്ച് ആ തീരുമാനം നടപ്പാക്കാനും കഴിയും.”—ഡേവിഡ്.
[ മക്കളെ സഹായിക്കുക : “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” ആദ്യമൊക്കെ കുട്ടികൾ അവരുടെ വിഷമവും പേടിയും തുറന്ന് പറയണമെന്നില്ല. എന്നാൽ അവർ സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുന്നെങ്കിൽ നിങ്ങളോട് ഉള്ളുതുറക്കാൻ അവർക്കു തോന്നും.മനസ്സ് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം മാതാപിതാക്കൾ ഒരുക്കണം. ചില കുട്ടികൾക്കു മുഖത്തോടുമുഖം നോക്കിയിരുന്ന് സംസാരിക്കുന്നതിനെക്കാൾ ഇഷ്ടം നടക്കുമ്പോഴോ കാറിൽ യാത്ര ചെയ്യുമ്പോഴോ ഒക്കെ സംസാരിക്കാനാണ്.മനസ്സിനെ വിഷമിപ്പിക്കുന്ന ഒരുപാട് വാർത്തകൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പാക്കുക.കുടുംബത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാമാണ് ചെയ്തിരിക്കുന്നതെന്നു കുട്ടികളോടു സംസാരിക്കുക.പ്രകൃതിദുരന്തംപോലെ ഒരു അടിയന്തിരസാഹചര്യമുണ്ടായാൽ എന്തു ചെയ്യണമെന്ന് ഒരു പ്ലാൻ ഉണ്ടാക്കുക, കുട്ടികളുമായി അതു പരിശീലിച്ചുനോക്കുക.“കുട്ടികൾ സങ്കടവും പേടിയും എല്ലാം ഉള്ളിലൊതുക്കാനായിരിക്കും സാധ്യത. അതുകൊണ്ട് അവരോട് സംസാരിക്കുക, ഉള്ളിലുള്ളതെല്ലാം പറയാൻ അവസരം കൊടുക്കുക. നിങ്ങൾക്കും അതേപോലെ പേടിയും ഉത്കണ്ഠയും ഉണ്ടെന്നും അപ്പോൾ എന്താണ് ചെയ്യുന്നതെന്നും അവരോട് പറയുക.”—ബെഥനി.കൂടുതൽ അറിയാൻ
_____________________________________കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത് | നിങ്ങളുടെ പ്രത്യാശ സംരക്ഷിക്കുക എന്തുകൊണ്ട്
_________________________________
പ്രധാനംലോകാവസ്ഥകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ആളുകളുടെ ആരോഗ്യത്തെ ബാധിക്കും, ഒപ്പം മനസ്സിനെയും. അങ്ങനെയുള്ളവർക്ക് കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെടും. അപ്പോൾ അവർ എന്തു ചെയ്യും?ഭാവിയെക്കുറിച്ച് ചിന്തിക്കാൻപോലും ചിലർ ആഗ്രഹിക്കില്ല.ചിലർ ഈ ഉത്കണ്ഠകളിൽനിന്ന് രക്ഷപ്പെടാൻ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയും.ചിലർക്കു ജീവിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്നു തോന്നിയേക്കാം. ‘ഇനി എന്തിനു ജീവിക്കണം’ എന്നാകും അവരുടെ ചിന്ത.
: നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്ചില പ്രശ്‌നങ്ങൾ താത്കാലികമായിരുന്നേക്കാം. ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കും അതിനുള്ള പോംവഴി നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്നത്.ചില പ്രശ്നങ്ങൾക്ക് തത്കാലം പരിഹാരമൊന്നും ഇല്ലെങ്കിലും അപ്പോഴും ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ടായിരിക്കും.
“അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”— ഇന്നത്തെ കാര്യം ഇന്ന് ചെയ്യുക. നാളെ എന്തു ചെയ്യുമെന്ന് ഓർത്ത് ഉത്കണ്ഠപ്പെട്ട് ഇന്നത്തെ കാര്യങ്ങൾ ചെയ്യാതിരിക്കരുത്.‘നാളെ അങ്ങനെ സംഭവിക്കുമോ, ഇങ്ങനെ സംഭവിക്കുമോ’ എന്നോർത്ത് വേവലാതിപ്പെട്ടാൽ നമ്മുടെ സമ്മർദം കൂടുകയേ ഉള്ളൂ. ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രത്യാശ അണയുകയും ചെയ്തേക്കാം
തളരാതെ മുന്നോട്ടുപോകാൻ—ചെയ്യാവുന്ന കാര്യങ്ങൾനല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക “മനോവിഷമമുള്ളവന്റെ നാളുകളെല്ലാം കഷ്ടത നിറഞ്ഞത്; എന്നാൽ ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.” ഒരു പ്രശ്നത്തെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നാൽ മുന്നിൽ തെളിഞ്ഞുവരുന്ന വഴികൾ നമുക്കു കാണാൻ പറ്റിയെന്നു വരില്ല. എന്നാൽ കാര്യങ്ങളെ ശരിയായ വിധത്തിൽ കാണുന്നെങ്കിൽ ശരിക്കും ചിന്തിച്ച് ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും.വാർത്തകളുടെ മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കുക.ഓരോ ദിവസത്തിന്റെയും ഒടുവിൽ നന്ദിയോടെ ഓർക്കാൻ കഴിയുന്ന രണ്ടോ മൂന്നോ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.അന്നന്നു ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് എഴുതിയുണ്ടാക്കുക. വലിയ ജോലിയാണെങ്കിൽ അതിനെ ചെറിയചെറിയ ജോലികളായി തിരിച്ച് എഴുതുക. അപ്പോൾ ആ ചെറിയ ജോലികൾ തീർന്നതിന്റെ സന്തോഷം നിങ്ങൾക്കുണ്ടാകും.സഹായം സ്വീകരിക്കുക. : “സ്വയം ഒറ്റപ്പെടുത്തുന്നവൻ . . . ജ്ഞാനത്തെ അപ്പാടേ നിരസിക്കുന്നു.” ഒരു വലിയ കുഴിയിൽനിന്ന് തനിയെ കയറിവരാൻ നിങ്ങൾക്കു പറ്റില്ല. പക്ഷേ ആരെങ്കിലും ഒരു കൈതന്നാൽ എളുപ്പം കയറിവരാം.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം സ്വീകരിക്കുക.അവരെ സഹായിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുമെന്നും ചിന്തിക്കുക. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ നമ്മുടെ പ്രശ്നത്തിൽ മുഴുകിപ്പോകാതിരിക്കാൻ നമുക്കു കഴിയും.‘എല്ലാ പ്രതീക്ഷയും അസ്തമിച്ചു, ഇനി ജീവിച്ചിട്ട് ഒരു കാര്യവുമില്ല’ എന്നൊക്കെ തോന്നുന്നെങ്കിൽ, ഒരു ഡോക്ടറുടെ സഹായം സ്വീകരിക്കണോ എന്നു ചിന്തിക്കുക. അമിതമായി ടെൻഷനടിക്കുന്നതു വിഷാദരോഗംപോലുള്ള ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ