നിസ്ക്കാരം അറിയേണ്ടതെല്ലാം 

നിസ്‌ക്കാരമാണ് വിശ്വാസിയുടെ അടിസ്ഥാനം അതില്ലെങ്കിൽ മുസ്ലിം പേര് ഉണ്ടെന്നേയുള്ളു. കാഫിറായി ജീവിക്കാം. 

https://m.facebook.com/story.php?story_fbid=2841633712591376&id=100002343254870

*നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ..  ❓❓*

*ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ ...❓❓*

*നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ ...*

*1) 🔴വജ്ജഹ്തു - പ്രാരംഭ പ്രാർത്ഥന.*

*നിസ്കാരത്തില്‍ ( തക്‌ബീറത്തുൽ ഇഹ്‌റാം) കൈ കെട്ടിയ ശേഷം ഫാത്തിഹ ഓതുന്നതിന് മുമ്പായി നി൪വ്വഹിക്കുന്ന പ്രാ൪ത്ഥനക്കാണ്   'പ്രാരംഭ പ്രാര്‍ത്ഥനകള്‍' എന്ന് പറയുന്നത്. പ്രാരംഭ പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വജ്ജഹ്തു' എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ അധിക പേരും  ഈ പ്രാ൪ത്ഥന وَجَّهـتُ   മുതല്‍ وَأَنا مِنَ المسْلِـمين  വരെയാണ് ചൊല്ലുന്നത്. എന്നാല്‍ ഇതിന്റെ പൂ൪ണ്ണരൂപം നാം പഠിച്ച് മനസ്സിലാക്കേണ്ടതാണ്.*

وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاًﻣُﺴْﻠِﻤًﺎ وَمـا أَنا مِنَ المشْرِكين ، إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين ، لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين (  ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ ). اللّهُـمَّ أَنْتَ المَلِكُ لا إِلهَ إِلاّ أَنْت ،أَنْتَ رَبِّـي وَأَنـا عَبْـدُك ، ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت .وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت ، وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت ، لَبَّـيْكَ وَسَعْـدَيْك ، وَالخَـيْرُ كُلُّـهُ بِيَـدَيْـك ، وَالشَّرُّ لَيْـسَ إِلَـيْك ، أَنا بِكَ وَإِلَيْـك ، تَبـارَكْتَ وَتَعـالَيتَ أَسْتَغْـفِرُكَ وَأَتوبُ إِلَـيك
അർത്ഥം 
*'' സത്യ മതക്കാരനും അനുസരണയുള്ളവനുമായിനിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു. ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''*

*2)🔴 ഫാത്തിഹ-*

( بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ )

الفاتحة (1) Al-Faatiha

*പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .*

( الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ )

الفاتحة (2) Al-Faatiha

*സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.*

( الرَّحْمَٰنِ الرَّحِيمِ )

الفاتحة (3) Al-Faatiha

*പരമകാരുണികനും കരുണാനിധിയും.*

( مَالِكِ يَوْمِ الدِّينِ )

الفاتحة (4) Al-Faatiha

*പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.*

( إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ )

الفاتحة (5) Al-Faatiha

*നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.*

( اهْدِنَا الصِّرَاطَ الْمُسْتَقِيمَ )

الفاتحة (6) Al-Faatiha

*ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.*

( صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ )

الفاتحة (7) Al-Faatiha

*നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.*

*3)🔴 ഫാത്തിഹ കഴിഞ്ഞാൽ അറിയാവുന്ന സൂറത്ത് പരയണം ചെയ്യുക.*
 

*4)🔴അള്ളാഹു അക്ബർ, എന്നുപറഞ്ഞു റുകൂഇൽ പോവുക.*

*5)🔴നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍.*

*ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ  ചൊല്ലാവുന്നതാണ്.*

سُبْـحانَ رَبِّـيَ الْعَظـيم

( مسلم:٧٧٢ وصححه الألباني في سنن أبي ماجة:٨٨٨)

*അതിമഹത്വമുള്ള എന്റെ സൃഷ്ട്ടാവായ റബ്ബ്  എത്രയധികം പരിശുദ്ധന്‍!*
(മൂന്ന് തവണ പറയുക).

സുബ്ഹാന റബ്ബി-അല്‍-അളീം

*നബി (സ) അരുളി :  നിങ്ങൾ റുകൂഇൽ അത്യുന്നതനായ അല്ലാഹുവിന്റെ 'അളമത്ത്' (അതിമഹത്വം) അത്യതികം ഊർജജസ്വലതയോടെ വാഴ്ത്തുക.*

*6)🔴 റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍.*

سَمِـعَ اللهُ لِمَـنْ حَمِـدَه

(البخاري:٧٨٩ ومسلم:٣٩١)

*അല്ലാഹുവെ സ്തുതിക്കുന്നവര്‍ക്ക് ‌ അവന്‍ പ്രതിഫലം നല്കട്ടെ!*

*സമിഅ-ല്ലാഹു ലിമന്‍ ഹമിദഃ*
*റുകൂഇൽ-*
*"എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.''*

*റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍*

*ഇതും ചെല്ലാവുന്നതാണ്*

رَبَّنـا وَلَكَ الحَمْـدُ حَمْـداً كَثـيراً طَيِّـباً مُـبارَكاً فيه

(البخاري:٧٩٩)

*ഞങ്ങളുടെ റബ്ബേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും;അത്യധികം സ്തുത്യര്‍ഹമായതും, എണ്ണമറ്റതും, അതിവിശിഷ്ടമായതും, അനുഗ്രഹീതമായതുമായ സ്തുതിയും നന്ദിയും.*

*7)🔴 ഇഅ'തിദാൽ-*

*റബ്ബനാ വലകല്‍-ഹംദു, ഹംദന്‍ കസീറന്‍, ത്വയ്യിബന്‍ മുബാറകന്‍ ഫീഹി*

*''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും സർവ സതുതിയും നിനക്കാണ്.''*

*8)🔴 സുജൂദിൽ -*

*സുജൂദിലെ പ്രാര്‍ത്ഥനകള്‍.*

سُبْـحانَ رَبِّـيَ الأَعْلـى 

(ثلاثاً)( مسلم:٧٧٢ وصححه الألباني في سنن أبي ماجة:٨٨٨)

*"അത്യുന്നതനായ എന്റെസൃഷ്ട്ടാവിനെ പരിശുദ്ധപെടുത്തുന്നൂ"*

*സുബ്ഹാന റബ്ബി-അല്‍-അഅ് ലാ*

*9)🔴 രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന.*

ഈ പ്രാർത്ഥനയും ചൊ‌ല്ലാവുന്നതാണ്

اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي  وَارْفَعْـني

*അല്ലാഹുമ്മ-ഗ്ഫിര്‍ലീ, വ-ര്‍ഹംനീ, വജ്ബുര്‍നീ, വആഫിനീ, വഹ്ദിനീ, വ-ര്‍സുക്നീ, വ-ര്‍ഫഅ്നീ.*

*രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന.*

اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني

اللّهُـمَّ] وفي لفض:ربِّ اغْفِرْ لِي[  : (في سنن ابن ماجة:٨٩٨) , اغفر لي وارحمني واجبرني:(صححه الألباني في سنن الترمذي:٢٨٤), وَعَافِنِي: (صححه الألباني في سنن أبي داود:٨٥٠) , وَاهْدِنِي وَارْزُقْنِي: (صححه الألباني في سنن الترمذي:٢٨٤) , وَارْفَعْنِي : (صححه الألباني في سنن ابن ماجة:٨٩٨)

*അല്ലാഹുമ്മ-ഗ്ഫിര്‍ലീ : അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ.*

 *വ-ര്‍ഹംനീ : എന്നോട് കരുണ കാണിക്കേണമേ,*

 *വജ്ബുര്‍നീ : എനിക്ക് നീ ശക്തി നല്‍കേണമേ.*

 *വആഫിനീ : എനിക്ക് ആരോഗ്യം നല്‍കേണമേ.*

 *വഹ്ദിനീ, : എന്നെ നേര്‍വഴിയിലാക്കേണമേ.*

 *വ-ര്‍സുക്നീ, : എനിക്ക് ഉപജീവനം ( ആഹാരം ) നല്‍കേണമേ.*

 *വ-ര്‍ഫഅ്നീ : എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ.*

(ربِّ اغْفِرْ لِي وفي لفض:[اللَّهُمَّ اغْفِرْ لِي]  : في سنن ابن ماجة: ٨٩٨) , اغفر لي وارحمني واجبرني:(صححه الألباني في سنن الترمذي: ٢٨٤), وَعَافِنِي: (حسنه الألباني في سنن أبي داود: ٨٥٠) , وَاهْدِنِي وَارْزُقْنِي: (صححه الألباني في سنن الترمذي: ٢٨٤) , وَارْفَعْنِي : (صححه الألباني في سنن ابن ماجة: ٨٩٨ )

*അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, , എന്റെ കുറവുകൾ പരിഹരിക്കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ."*

*10) 🔴 അത്തഹിയാത്ത്-*

التحيات المباركات الصلوات الطيبات لله
السلام عليك أيها النبي ورحمة الله وبركاته
السلام علينا وعلى عباد الله الصالحين
أشهد أن لا اله الا الله وأشهد أن محمدا رسول الله

*എല്ലാ അഭിവാദ്യവും ആരാധനയും  ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.തീർച്ചയായും മുഹമ്മദ്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബിﷺ യുടെ മേൽ നീ ഗുണം ചെയ്യേണമേ "*

*11) 🔴 അവസാനത്തെ അത്തഹിയാത്ത് (ബാക്കി)-*

اللهم صل على  محمد وعلى آل  محمد كما صليت على إبراهيم وعلى آل إبراهيم
وبارك على محمد وعلى ال محمد
كما باركت على إبراهيم وعلى آل إبراهيم
في العلمين إنك حميد مجيد

*" മുഹമ്മദ്‌ നബി ﷺ ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും  കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ്‌ നബിക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു.*

اللهم اغفر لي ما قدمت
وما أخرت وما أسررت
وما أعلنت وما أسفرت
وما أنت أعلم به منى
إنك أنت المقدم وأنت المؤخر لا اله الا انت
اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال..

*അല്ലാഹുവേ ഞാൻ മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾനന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു .ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."*

ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്-ഹദീസ്‌.
എഡിറ്റ്‌ ചെയ്യരുത്.

Saalim Bin Zain ✍🏼

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ