ശബരിമല:
മണ്ഡല വ്രത കാലത്ത് പഠിപ്പിക്കേണ്ട കാര്യങ്ങള്‍
><><><><><><><><><><><><><><><><><><><><><
അയ്യപ്പന്റ നിർദ്ദേശങ്ങൾ അനുസരിക്കുന്നതാണു’ അയ്യപ്പനോടുള്ള ഭക്തി എന്നു പറയുന്നത്.
അയ്യപ്പനെ പ്രസാദിപ്പിക്കുന്നതിന്, അവർ വെറുക്കുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതു മാത്രം മതിയാകുന്നില്ല. അവൻ ഇഷ്ടപ്പെടുന്നവയെ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യണം .ത്യാഗം,സൌമ്യത, സമർപ്പണം,സഹായം,സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, കാരുണ്യം,, , , ഇന്ദ്രിയനിയന്ത്രണം എന്നിങ്ങനെയുള്ള ഗുണങ്ങൾ
എന്തൊക്കെയാണ് പാപങ്ങൾ ?എന്തൊക്കെയാണ് ഒഴിവാക്കേണ്ട കല്‌പനകൾ?
മനുഷ്യൻ ചെയ്യുന്ന ദുഷ്കർമ്മങ്ങളെ പൊതുവേ പാപം (sin) എന്നു പറയുന്നു.1.നിയമ ലംഘനം(breaking the order)2.അവകാശ ലംഘനം\അതിക്രമം(transgression)3.അധർമ്മം (iniquity)4.അക്രമം(violence)
1 മദ്യപാനം,2 ലൈംഗിക അധാർമികത, ,3 മോഷണം, 4 കോപം 5.അശുദ്ധി, 6. കാമാവേശം (വ്യഭിചാരം), 7.ദുഷിച്ച മോഹങ്ങൾ, (കണ്ണിന്‍റെ മോഹം )8.അത്യാഗ്രഹo 9.ക്രോധം, , 10.വഷളത്തം, 11.അശ്ലീല അസഭ്യസംസാരം 12. വിഡ്‌ഢിത്തങ്ങൾ 13.അന്യോന്യം നുണ (കള്ളം)പറയുന്നത്.
14. കൊലപാതകം,,, ഹിംസ, 15.ദുഷ്ടത, 16.വഞ്ചന, 17.ധിക്കാരത്തോടെയുള്ള പെരുമാറ്റം, 18 .അസൂയയുള്ള കണ്ണ്, 19 ഏതങ്കിലും വിധത്തിലുള്ള ദൈവനിന്ദ,
20. ധാർഷ്ട്യം
21. മാലയിട്ടാൽ ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്
22. മറ്റുള്ളവരെ പരിഹസിക്കരുത്
23.ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
24.പകലുറക്കമരുത്
25 ലോക സുഖത്തിനു പുറകേ പോകരുത് .
26 , വസ്‌തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കരുത് പാപമാണ് .
27.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
28.പഴയ വ്യക്തിത്വം അതിന്‍റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളഞ്ഞ് പുതിയ വ്യക്തിത്വം (അയ്യപ്പനെ ധരിക്കുക അപ്പോൾ നമ്മൾ ഭഗവാനായി മാറുന്നു . ഭഗവാൻ ചെയ്യുന്ന പോലെ എല്ലാവർക്കും നന്മ ചെയ്യുക ), മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
വിവാഹിതനാണെങ്കിൽ പോലും സ്ത്രീകളിൽ നിന്ന് അകലം പാലിക്കണം....സ്വാമിമാരെ തൊടുവാൻ സ്ത്രീകളെ തീർച്ചയായും വിലക്കണം. സ്വാമിമാർ എന്ന നിലയിൽ ഒരു മുറിയിൽ "ഒറ്റയ്ക്കുപോലും "ഇരിക്കാൻ പാടില്ല. കൂട്ടായ്മ വേണം
സ്വാമി എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാളോ അത്യാഗ്രഹിയോ അധിക്ഷേപിക്കുന്നയാളോ കുടിയനോ പിടിച്ചുപറിക്കാരനോ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണു ഇപ്പോൾ നിങ്ങളോടു പറയുന്നത്. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല. അല്ലങ്കിൽ ഇക്കാര്യങ്ങളുടെ പേരിൽ നിങ്ങൾക്കും ദൈവക്രോധം വരും.
https://youtu.be/PphqVZh0B0E
ഭക്ഷണം പാനീയങ്ങൾ:-
-----------------------------------
മാംസഭക്ഷണം പാടില്ല.
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
*കാരുണ്യം കൃഷി ചെയ്യുക*
-----------------------------------------------
നിങ്ങളുടെ കർമ്മ നല്ലതാണെങ്കിൽ നിങ്ങളുടെ ജീവിതം സുഖകരവും എളുപ്പവുമാണ്.
അയ്യപ്പൻെറ ജീവിതം നമ്മെ ത്യാഗം,കാരുണ്യം ചെയ്യാൻ പഠിപ്പിക്കുന്നു.
* അശരണ സേവ (ശനിയാഴ്ച ദിവസങ്ങളിൽ ഉള്ള ദാനധർമ്മങ്ങൾ)എന്നിവ മണ്ഡല കാല പഠിപ്പിക്കലുകളുടെ ഒരു പ്രധാന വശം കൂടിയാണ് .
മറ്റുള്ളവരോടു കരുണ തോന്നുവാൻ നമ്മൾ പരിശ്രമിക്കുന്നതിലൂടെ നമ്മുടെ അസ്തിത്വത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുകയും *സമാധാനത്തിന്റെയും* *സന്തോഷത്തിന്റെയും* ആഴമായ പരിജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നു.
നിങ്ങളുടെ കർമ്മം നെഗറ്റീവ് ആണെങ്കിൽ, ദുഃഖകരവും ബുദ്ധിമുട്ടേറിയതുമായ ജീവിതം നയിക്കുകയും വേണം. ഇവ രണ്ടും നിങ്ങളുടെ കർമ്മികശേഷി നൽകുന്നു.
കലിയുഗത്തിൽ പ്രാധാന വാർത്തകളാകുന്ന
കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്.
കലിയുഗത്തിൽ വർധിക്കുന്ന
കാമസംബന്ധമായ ചതികളും, വഞ്ചന, അനാചാരം, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയിൽ നിന്ന് ദൈവം സംരക്ഷിക്കും.. അതിനാൽ ജപവും, പ്രാർത്ഥനയും കൂട്ടുക..
ഗുരുദക്ഷിണ എട്ടുതവണ:
_________________________
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം.ആത്മീയ പാണ്ഡിത്യമുളള ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ആത്മീയ പാണ്ഡിത്യമുളള ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം.
കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.
പ്രധാനം ബ്രഹ്മചര്യം:
---------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ബ്രഹ്മം എന്നാല്‍ ഈശ്വരന്‍ പരമമായത് എന്നാണര്‍ത്ഥം. ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാത എന്നാണ്. നിങ്ങള്‍ സഞ്ചരിക്കുന്നത് ഈശ്വരന്‍റെ പാതയിലൂടെയാണൊ - എങ്കില്‍ നിങ്ങള്‍ ബ്രഹ്മചാരിയാണ്. മനസ്സുകൊണ്ട് ആര്‍ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണ്. ശരീരം കൊണ്ടും(ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നതാണ് ബ്രഹ്മചര്യം ) മനസ്സു കൊണ്ടും ബ്രഹ്മചരി യായി ജീവിക്കാം ഈശ്വരേച്ഛയ്ക്ക് പൂര്‍ണമായും വിധേയമായികൊണ്ട് ജീവിതം നയിക്കുക.
ക്രിസ്ത്യാനികൾ ഇതിന് പറയുന്നത് വിശുദ്ധ ജീവിതം എന്നാണ്
ശരിയായ ഭാഗത്തു മാത്രം അഗ്നികൊളുത്തപ്പെടുന്ന ഒരു വാണത്തോട് ബ്രഹ്മചാരിയെ ഉപമിക്കാനാകും. പ്രത്യേകമായൊരു ലക്ഷ്യത്തോടെ പ്രത്യേകമായൊരു ദിശയിലേയ്ക്ക് അത് നേരെ പറന്നുയരുന്നു. അതുപോലെ ഒരു ബ്രഹ്മചാരിക്കുമുണ്ട് തനതായ ലക്ഷ്യവും മാര്‍ഗവും. ബ്രഹ്മചര്യം അതിശക്തമായൊരു ആയുധമാണ്. അതുകൊണ്ട് നമുക്കു ലോകത്തിനെ കൈയിലെടുക്കാം, അത്രയും അപാരമാണ് അതിന്‍റെ ശക്തി, തികഞ്ഞ വിവേകത്തോടെ അത് കൈകാര്യം ചെയ്യണം എന്നു മാത്രം.. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.
മുദ്രാധാരണം
----------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്.
ഏതു ദിവസവും മാലയിടാം. :
------------------------------------------
എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-
'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'
മലകയറ്റം:
-------------------
അയ്യപ്പൻറെ തപസ്സ് ചെയ്ത ചരിത്രമുറങ്ങുന്ന സ്ഥലമായ ശബരിമല കയറ്റം പുണ്യമാണ് . എങ്ങിനെ മല കയറുന്നു എന്നതിലാണ് കാര്യം വിനോദസഞ്ചാരം പോലെ പോകരുത് പ്രാർത്ഥനയും പാട്ടും ശരണം വിളികളുമായി പോകണം എത്രത്തോളം ദൈവത്തെ വിളിക്കുന്നു അത്രത്തോളം ദൈവം അടുത്തുവരും എങ്കിലും പാവപ്പെട്ടവർക്ക്
പാപമോക്ഷത്തിനും ശനിദോഷം കുറയ്ക്കുന്നതിനായിനുമായി
മണ്ഡലകാലം മലകയറാതെ ,മാല ഇടാതെ..
(പകരം ആരോഗ്യമുള്ളവർക്ക് 41 ദിവസം പകൽ ഉപവാസ വ്രതം എടുത്ത് പ്രാർത്ഥിക്കാം. ഉപ+വസിക്കുക എന്നാൽ ദൈവ ത്തോട് വസിക്കുക എന്നാണ്. അതു അല്പം കഷ്ടമാണ് പാപികൾക്ക് അതിനേക്കാൾ കഷ്ടമാണ് ഉപവാസം. എന്നാലും നല്ല ഗുണമാണ് നമ്മുടെ പാപങ്ങൾ പരിഹരിക്കപ്പെടുകയും ശരീരത്തിനും മനസ്സിനും ഏറെ ഗുണം ചെയ്യും അല്ലെങ്കിൽ മണ്ഡലകാലം മുതൽ മകരവിളക്ക് വരെ ശനിയാഴ്ച പകൽ ഉപവാസ വ്രത പ്രാർത്ഥന നടത്തുന്നതും നല്ലതാണ്...
ഉപവസിക്കുന്ന ദിവസം നമ്മൾ സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോരുത്,നമ്മളുടെ ജോലിക്കാരോടു ക്രൂരത കാട്ടരുത്. വാക്കുതർക്കങ്ങളിലും കയ്യാങ്കളിയിലും പങ്കെടുക്കരുത്,നിങ്ങൾ ക്രൂരതയുടെ കാണിക്കരുത് .അനീതിയുടെ കാൽവിലങ്ങുകൾ പൊട്ടിച്ചുകളയുക,അടിമത്തത്തിൽ നിന്ന് സ്വതന്ത്രമാക്കുക,മർദിതനെ സ്വതന്ത്രനാക്കുക, വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്‌ക്കുക,കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്‌ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.)
.... മല കയറാതെ മാല ഇടാതെ തന്നേ എല്ലാവർക്കും വ്രതം എടുക്കാം അടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ ദിവസവും പോയി പ്രാർത്ഥിക്കാം. (അയ്യപ്പൻറെ ശക്തി എല്ലാ സ്ഥലത്തും ഉണ്ട്).... അതുപോലെ പുണ്യ പ്രവർത്തികളും ചെയ്യാം പുതുതായി പോകുന്ന കന്നി അയ്യപ്പൻമാർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാം 'ഭജന സംഘടിപ്പിച്ച് കൊടുക്കാം. മാല ഇട്ട് 41ദിവസം വ്രതം എടുത്ത് മലക്ക് വരുന്ന സകലർക്കും അവരുടെ ആവശ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കാം , നന്ദി പറയാം
ക്ഷേത്രത്തിൽ പോകാൻ കഴിയാത്ത നാടോടികൾക്കും ആദിവാസികൾക്കും വിഗ്രഹമോ ചിത്രമോ ഇല്ലാതെയും പ്രാർത്ഥിക്കാം. പ്രാർത്ഥിക്കുന്നത് കണ്ണടച്ച് മനസ്സിൽ അയ്യപ്പനെ കണ്ടു പരി പൂർണ്ണ വിശ്വാസത്തോടെ ഉറക്കെ പ്രാർത്ഥിച്ചാൽ മതി....അയ്യപ്പൻ സർവ്വ ജ്ഞാനിയാണ്
പരായണത്തിനായി :-
-----------------------------
*മണ്ഡലകാല ദൈനംദിന ഉപനിഷത്ത് പാരായണ ഓഡിയോ, വീഡിയോ തയ്യാറാക്കാൻ സമയമായി. ഭക്തിഗാനങ്ങൾ കേൾക്കുന്നതിനേക്കാൾ നല്ലതാണ് പാരായണങ്ങൾ കേൾക്കുന്നത് .ഭക്തി ഗാനങ്ങൾ കേൾക്കാൻ ഉള്ളതല്ല .പാടാൻ ഉള്ളതാണ്അ തു കൊണ്ട് എല്ലാവരും പാരായണ CD നിർമ്മിക്കാൻ പരിശ്രമിക്കുക."പ്രാർത്ഥനക്ക് മുന്നോടിയായി പ്രഭാതത്തിൽ ഉപനിഷത്ത് അധ്യ യ നം ചെയ്യുന്നവൻ രാത്രി ചെയ്ത പാപം കഴുകി കളയുന്നു.പ്രാർത്ഥനക്ക് മുന്നോടിയായി സായന്തനത്തിൽ അധ്യയനം ചെയ്യുന്നയാൾ പകൽ ചെയ്ത പാപങ്ങൾ കഴുകി കളയുന്നു.(മഹാവ ക്യോപനിഷത്ത് - 5 ) ഇശ്വരനെപ്പറ്റി ഞ്ജാനം പകർന്നു തരുന്ന ബ്രഹ്മവിദ്യയുടെ പുസ്തകങ്ങളാണ് ഉപനിഷത്തുകൾ.
പ്രാർത്ഥന :-
--------------------
കണ്ണുകൾ അടച്ചു ശബ്ദത്തോടെ ഒരു ഉറ്റ സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ ‘നമ്മുടെ ഹൃദയം’ അയ്യപ്പൻെറ മുമ്പാകെ ‘പകർന്നുകൊണ്ട്’ നമുക്കു തുറന്നു സംസാരിക്കാവുന്നതാണ്. .
ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഏതു കാര്യത്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാവുന്നതാണ്. നമുക്ക് പണം കൊണ്ടോ ശരീരം കൊണ്ടോ സഹായിക്കാൻ പറ്റില്ലങ്കിലും പരസ്പരം പ്രാർത്ഥന കൊണ്ട്
സഹായിക്കാം.
ശരിയായതു ചെയ്യാൻ സർവ്വ വ്യാപിയായ ശക്തനായ അയ്യപ്പന്റ ആത്മ ശക്തി-അദൃശ ശക്തി നമ്മെ സഹായിക്കും.ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മാർഗനിർദേശത്തിനും ,
പ്രയാസഘട്ടങ്ങളെ നേരിടാനുള്ള ശക്തിക്കും വേണ്ടി നമുക്കു പ്രാർഥിക്കാവുന്നതാണ്.
എത്ര വേണമെങ്കിലും പ്രാർത്ഥിക്കാം ..നാം പ്രാർത്ഥിക്കുന്ന വിഷയം അത്രയും അത്യാവശ്യമാണ് എന്ന് ദൈവത്തിന് തോനിപ്പിക്കുന്ന വിധം 2 മുതൽ-10 തവണ ഒരു ദിവസം പ്രാർത്ഥിക്കാം.(മുസ്ലീങ്ങൾ 5 തവണ മാത്രമാണ്)
ഇങ്ങനെ തപസ്സ്ചെയ്ത് പാപികളായ അസുരൻമാർ പോലും അനുഗ്രഹം വാങ്ങിയിട്ടുണ്ട്.നമ്മളും പ്രാർത്ഥനയിൽ മനസ്സാ- വാചാ കർമ്മണാ ഉളള പാപങ്ങൾ
ക്ഷമിക്കേണമേ എന്ന് യാചിക്കണം.
പ്രാർത്ഥനക്കു മുന്നേ
ഓം വിഘ്നേശ്വരായ നമ: ചൊല്ലണം.
അതിനു ശേഷം ശരണം വിളി ചൊല്ലണം . ഈ കലിയുഗത്തിലെ അക്രമങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നമ്മൾ അറിയുക പോലും ചെയ്യാതെ നമ്മെ സംരക്ഷ്ഷി്ക്കുന്‌നതിനാൽ നന്ദി ചൊല്ലാം .( അയ്യപ്പനു സ്തുതി യും യാചനയും നന്ദിയും സമർപ്പിക്കണം.)
ഉദാഹരണത്തിന്
നാം നീണ്ട ഒരു യാത്രയിലായിരുന്നുവെന്നിരിക്കട്ടെ. യാത്രയുടെ അവസാന സമയത്ത് കാറിനുമുമ്പിൽ ഒരു മരം പിഴുതുവീഴുന്നു. തലനാരിഴയ്ക്ക് രക്ഷപെടുന്നവർ ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയെ പ്രഘോഷിക്കും. എന്നാൽ യാത്രയിലുടനീളം വഴിയിൽ മരങ്ങളുണ്ടായിരുന്നെന്നുംഅവയൊന്നും കാറിനുമുകളിൽ വീഴാതെ കാത്തത് ദൈവമാണെന്നും പലപ്പോഴും ആരും ഓർമ്മിക്കാറില്ല.അനുനിമിഷവും നമ്മെ പരിപാലിച്ച് നൻമകൾ നൽകുന്ന ദൈവത്തിന് നന്ദി അർപ്പിച്ച് ജീവിക്കാം.
വ്യക്തിപരമായ കാര്യങ്ങൾ മാത്രമായിരിക്കരുത് നമ്മുടെ പ്രാർഥനാവിഷയം. (സ്വാർത്ഥത പാപമാണ്)
*കുടുംബാംഗങ്ങൾ*, *സഹ സ്വാമിമാർ* എന്നിങ്ങനെ മറ്റുള്ളവരെയും നമ്മുടെ പ്രാർഥനകളിൽ ഉൾപ്പെടുത്താം. കഴിഞ്ഞ തവണ ഊമയായിരുന്ന ഒരു സ്വാമി ...ശരണം വിളിച്ചതായി നാം കണ്ടു. എന്നാൽ ഈ തവണ അത്തരം നിരവധി അനവധി അത്ഭുതപ്രവൃത്തികൾ കാണമെങ്കിൽ നമ്മളുടെ ആത്മാർത്ഥ പ്രാർത്ഥന കൂടിയെ തീരൂ.അതുപോലെ കുടുബകാർക്കും കൂട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കാം ... അവരോടു നമ്മുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കാം.
അതിനു ശേഷം നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം.
അനീതി പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം ....ദുഷ്ടത പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം ...അത്യാഗ്രഹവും വഷളത്തവും പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ പ്രാർത്ഥിക്കാം... കാമഭ്രാന്തന്മാരിൽ നിന്നും നമ്മുടെ പെൺമക്കളെയും അവിഹിത ബന്ധത്തിനായി ശ്രമിക്കുന്ന കള്ള കാമുകന്മാരിൽ നിന്നും ഭാര്യമാരെയും കാത്തു സംരക്ഷിക്കാൻ പ്രാർത്ഥിക്കാം..അസൂയ,പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം....കൊലപാതം പ്രവർത്തിക്കുന്നവരിൽ നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം,ശണ്‌ഠ പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം...വഞ്ചന,ദ്രോഹചിന്ത പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം... കുശുകുശുപ്പു പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം...ഏഷണി പറയുന്നവരും പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം...ദൈവത്തെ വെറുപ്പ് പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം..ധിക്കാരികളും ധാർഷ്ട്യം പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം....കുടിലപദ്ധതി പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം.....മാതാപിതാക്കളെ അനുസരിക്കാത്തവരും വകതിരിവില്ലാത്ത പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം...സഹജസ്‌നേഹമില്ലാത്തവരുംപ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം... കരുണയില്ലാത്ത പ്രവർത്തിക്കുന്നവരിൽ നിന്നും നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിക്കാം...കുടുംബങ്ങളിൽ നിന്ന് അകന്നു പ്രവാസജീവിതം നയിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം ആഹാരത്തിനായി പാടുപെടുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ, കയറിക്കിടക്കുവാൻ ഒരു വീടില്ലാതെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം. കടഭാരം ഉള്ളവർക്ക് വേണ്ടിയും രോഗികൾക്കു വേണ്ടിയും പ്രാർത്ഥിക്കാം .തെരുവോരങ്ങളിലും വഴിവക്കിലും ഭിക്ഷയാചിക്കുന്ന വർക്കകായുുംനാടോടികളായുുംപ്രാർത്ഥിക്കാം യാചകരേക്കാൾ ദയനീയ ജീവിതം നയിക്കുന്ന ഞങ്ങളുടെ അയൽക്കാരെ സഹായിക്കുവാനുള്ള സന്മനസ് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെഎന്നു പ്രാർത്ഥിക്കാം ഉള്ളതിൽ ഒതുങ്ങി സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കുവാൻ സകലർക്കും കൃപ നൽകണമേ എന്നു പ്രാർത്ഥിക്കാം
പ്രാർത്ഥനയും അനുഗ്രഹവും
~~~~~~~~~~~~~~~~~~~~~
പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ താമസിക്കുന്നതായി തോന്നുന്നെങ്കിൽ അത് ഒരിക്കലും അയ്യപ്പനു ഉത്തരം നൽകാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല. മറിച്ച്, അയ്യപ്പനു പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത് തന്‍റെ ഹിതപ്രകാരവും അതിന്‍റേതായ സമയത്തും ആണെന്ന സംഗതി നാം മനസ്സിൽപ്പിടിക്കണം
നിങ്ങളുടെ വിഷമങ്ങൾ മുഴുവനും അയ്യപ്പനു കൈമാറുക. പണം ഇല്ലാത നിങ്ങളുടെ അവസ്ഥയും,നിങ്ങൾ പ്രതീക്ഷിക്കുന്ന നല്ല മറ്റു ആവശ്യങ്ങളും,എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഭക്തൻമാരുടെ മേൽ അയ്യപ്പനു പൂർണനിയന്ത്രണമുണ്ടെന്നും അവരോടൊപ്പം എന്നും ഉണ്ടെന്നും മനസ്സിലാക്കുണം. എല്ലാത്തരം പ്രതീക്ഷകളും ആശങ്കകളും പൂർണ്ണമായും നിങ്ങൾ അയ്യപ്പന് വിട്ടുകൊടുക്കണം അയ്യപ്പനോട് എന്നും യഥാർഥ നന്ദിയുള്ളവരായിരിക്കണം. നിങ്ങൾക്ക് പൂർണ വിശ്വാസവും, നന്ദി കാണിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സഹായത്തിനായി അയ്യപ്പനോടു പറയണം. അത് നിങ്ങൾക്ക് ധൈര്യം വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. സംശയിക്കാതിരിക്കുക നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചിരിക്കുന്നുവെന്ന് ഉപബോധ മനസ്സിൽ കാണുക. ആ കാര്യം നിങ്ങൾക്ക് വന്നെത്തും എന്ന് ആഴത്തിൽ വിശ്വസിക്കുക. നിങ്ങളുടെ രക്ഷിതാവായ അയ്യപ്പൻ നിങ്ങളെ സമ്പൂർണമായി സ്നേഹിക്കുന്നു. നിങ്ങൾ പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥനയിലൂടെ യാചിച്ചാൽ അയ്യപ്പൻ നിങ്ങളെ സഹായിക്കും.ധാരാളം പ്രാർത്ഥിക്കുന്ന നിങ്ങൾക്ക് ചിന്തയിലും, ലക്ഷണത്തിലൂടെയും ലഭിക്കുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിക്കുക. അയ്യപ്പൻ നിങ്ങളെ കാണിക്കുന്ന അടയാളങ്ങൾ കുറിച്ച് ബോധവാനായിരിക്കണം. ഉദാഹരണത്തിന്,സാമ്പത്തീക ആവശ്യത്തിനായി പ്രാർത്ഥിക്കുന്ന വ്യക്തിആണ് നിങ്ങൾ എങ്കിൽ ,ഇന്റർനെറ്റിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്ത് വഴിയോ സാമ്പത്തിക സാഹചര്യങ്ങൾ വന്നെത്തും. അല്ലെങ്കിൽ സഹഭക്തൻമാർ ആകസ്മീകമായി നിങ്ങളെ ഒരാളെ പരിചയപ്പെടുത്തുമ്പോൾ നിങ്ങളുടെ വിഷമം അറിയുബോൾ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കാൻ ആ വ്യക്തി സഹായിച്ചേക്കാം.
. നമ്മുടെ ആവശ്യങ്ങളും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെക്കാൾ മെച്ചമായി അദ്ദേഹത്തിനറിയാം. ‘രക്ഷിതാവ് എന്ന നിലയിൽ കുട്ടികളെ പോലെ യാചിക്കുകയും കരയുകയും ചെയ്‌തുകൊണ്ടിരിക്കാൻ’ ദൈവം പലപ്പോഴും ആഗ്രഹിക്കുന്നു., നമ്മൾ ഹൃദയാഭിലാഷം എത്ര തീവ്രമാണെന്നു പ്രകടമാക്കുബോൾ നമുക്കു യഥാർഥ വിശ്വാസം ഉണ്ടെന്നു ദൈവത്തിനു തെളിയിക്കുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നു.
ചിലപ്പോൾ അത്ര പ്രകടമല്ലാത്ത വിധങ്ങളിലും അയ്യപ്പൻ പ്രാർഥനകൾക്ക് ഉത്തരം നൽകിയേക്കാം. ഉദാഹരണത്തിന്, ഒരു പ്രത്യേക പരിശോധന(കഷ്ടത)യോടുള്ള ബന്ധത്തിൽ നാം അയ്യപ്പനോടു പ്രാർഥിച്ചെന്നു വിചാരിക്കുക. ബുദ്ധിമുട്ടും പ്രയാസങ്ങളും നീക്കം ചെയ്യുന്നതിനു പകരം അതു സഹിച്ചുനിൽക്കാനുള്ള ശക്തിയായിരിക്കാം അവൻ നമുക്കു നൽകുന്നത്.
പ്രാർഥനകൾക്ക് ഉത്തരം നൽകാനായി അയ്യപ്പൻ ഭൂതഗണങ്ങളേയും ഭക്തന്മാരെയും ഉപയോഗിക്കുന്നു. ഒരു അത്യാവശ്യ ഘട്ടത്തിൽ നാം അർപ്പിക്കുന്ന പ്രാർഥനകൾക്ക് ഒരു ഭക്തനെ സഹായത്തിന് അയച്ചുകൊണ്ടാവാം അയ്യപ്പൻ ഉത്തരം നൽകുന്നത്.
ദൈവം പ്രാർഥന കേൾക്കുന്നതിനുള്ള വേറൊരു വ്യവസ്ഥ നാം പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കണം (താൻ പാതി ദൈവം പാതി)എന്നതാണ്. പ്രാർഥിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ നാം കഴിയുന്നതെല്ലാം ചെയ്യാൻ അയ്യപ്പൻ പ്രതീക്ഷിക്കു ന്നു...
അവധി ദിവസങ്ങളിൽ സ്വാമിമാരുടെ ദിനചര്യ
--------------------------------
ഈ ദുഷ്ട ലോകത്ത് പൂർണ്ണ വിശ്വാസത്തോടെ ദൈവത്തേ പ്രാർത്ഥിക്കാൻ നമുക്ക് സാധ്യമല്ല.
പ്രാർത്ഥനയിൽ നാം ആദ്യം പരബ്രഹ്മ സ്തുതിയായ ഓ കാര ധ്യാനം ചെയ്യണം. ധ്യാനം ചെയ്യാനറിയാത്തവർ അടുത്തുള്ള സഹജ മെഡിറ്റേഷൻ സെൻറർ പോകുക. നെറ്റിൽ അടിച്ചാൽ അടുത്തുള്ള സെൻററിൻറ നമ്പർ കിട്ടും .നിർമ്മല ദേവിയുടെ ഫോട്ടോ പകരം അയ്യപ്പൻറ ഫോട്ടോ വച്ചാൽ മതി.അയ്യപ്പനോടു പ്രാർത്ഥിച്ചാൽ മതി.
4.00 മണിക്ക് സ്വാമിമാർ ഒരു മണിക്കൂറോളം
ശക്തിപ്പെടുകയും ധ്യാനിക്കുകയും ചെയ്യുന്നു.
കുണ്ധലനിശക്തി ശക്തമായി ഉയർത്താനും ദൈവീകമായ സൗഹൃദം ആസ്വദിക്കാനും ഏവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.
എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, ദൈവത്തിന്‍റെ ശക്തിയായി കുണ്ഡലിനി ശക്തിയെ നാം തിരിച്ചറിയുന്നു. കുണ്ഡലിനി ശക്തി “ദൈവത്തിന്‍റെ പ്രവർത്തനനിരതമായ ശക്തി”യായി വർണിച്ചിരിക്കുന്നു. കഠിനാഭ്യാസത്തിന്റെ ഫലമായി ഈശ്വരൻ കുണ്ഡലിനിയെ ശക്തി ഉണർത്തുന്നു ഞരമ്പുകൾക്ക് ശക്തി ഉണ്ടാകുകയും ചെയ്യുന്നു. പ്രാണായാമം ചെയ്യുമ്പോൾ ദേഹത്തിന്റെ വിവിധ ശക്തികൾ ഒന്നിപ്പിക്കുകയും മനസ്സിന്റെ ഇച്ഛാശക്തി കൂട്ടുകയും ശരീരത്തിലെ എല്ലാ ചലനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.ആ സമയത്ത് നമ്മുടെ ശരീരം ഒരു അതിശക്തിയുള്ള പവർസ്റ്റേഷൻ പോലെ പ്രവർത്തിക്കുന്നതായി സ്വയം അനുഭവിക്കാൻ കഴിയുന്നു. കുണ്ഡലിനി ശക്തി ഉയർത്തുമ്പോൾ നമുക്കു ശരീരത്തിൽ നിന്ന് മാറി ആകാശത്തിൽ നിന്നു കൊണ്ട് സ്ഥൂലവും സൂക്ഷ്മവുമായ സർവ്വതും സ്വയം കാണാം. ഇങ്ങനെ ഒരു യോഗിക്ക് മറ്റുള്ളവരുടെ ചിന്തയെല്ലാം സ്വയം അറിയാൻ കഴിയുന്നു. ഇതിനെയാണ് ഇന്ദ്രിയാതീത സന്ദേശം (റ്റെലിപ്പതി) എന്നുപറയുന്നത്.[ പ്രവചനം,,ഉപദേശം ,പ്രബോധനം,ദാനം ,ഭരിക്കാനുള്ള വരം , കരുണ ചെയ്യുവാനുള്ള വരം,ജ്ഞാനം ,പരിജ്ഞാന വരം ,വിശ്വാസം, രോഗശാന്തിക്കുള്ള വരം സഹായം ചെയ്യുവാനുള്ള വരം ,എന്നിവ ലഭിക്കുന്നു ...
രാവിലെ 5.00 - ക്ഷേത്രത്തിൽ പോകുന്നു
8.00 - - ക്ഷേത്രത്തിൽ ഉള്ള സ്വാമിമാർ ഭക്ഷണം കഴിക്കാൻ ഒരുമിച്ചു ഇരിക്കുന്നു. ഭക്ഷണം കഴിച്ച് ദൈവത്തോട് നന്ദി പറയുന്നു (ദൈവം നന്ദി അർഹിക്കുന്നു.)
തുടർന്ന് ലോക സമാധാനത്തിനായി അനുഗ്രഹം ചൊരിഞ്ഞു പ്രാർത്ഥിക്കുന്നു.(സനാതനധർമ്മ വിഷയത്തിൽ സംസാരിക്കുന്നു......
ഉച്ചയ്ക്ക് 12 മണിക്ക് സ്വാമിമാർ ഉച്ചഭക്ഷണം(ഊൺ) കഴിക്കുന്നു.
1.00 മണിക്ക് - സനാതനധർമ്മ മത പഠനത്തിൽ ക്ലാസുകൾ ആരംഭിക്കുന്നു. (വേണമെങ്കിൽ സന്യാസിമാർക്ക് ക്ഷേത്രത്തിനു പുറത്തുള്ള മത പഠന സ്കൂളിൽ പങ്കെടുക്കാം.)
വൈകുന്നേരം 6.00 മണിക്ക് ചിന്തുപാട്ടിൻറയും,ഭജനയുടേയും, ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും രണ്ട് മണിക്കൂർ ആരംഭിക്കുന്നു.
8.00 PM : സ്വാമിമാർ ഗൃഹത്തിലെക്ക് മടങ്ങുന്നു.
മുദ്രാവാക്യം പ്രകീര്‍ത്തനം'-
_____________________________
സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു.
ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.
ശരണം വിളി എന്നാൽ സ്തുതിയും യാചനയും അടങ്ങിയ ഐക്യ പ്രാർത്ഥന എന്നാകുന്നു.
കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്.
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി ( ഐക്യ പ്രാർത്ഥന) കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.
വ്രതം അവസാനിപ്പിക്കുമ്പോള്‍ :
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്. ഇഷ്ട ഭക്ഷണം കഴിക്കാം . ബ്രഹ്മചര്യം ഒഴിവാക്കാം ഭാര്യയുമായി ഒരുമിച്ചു കഴിയാം ജാതക കർമ്മങ്ങളിൽ പങ്കെടുക്കാം പക്ഷേ മുകളിൽ പറഞ്ഞ ബാക്കിയുള്ള എല്ലാ കാര്യങ്ങളും പാലിക്കണം. ഇത് അയ്യപ്പഭക്തന് കടമയാണ്. അല്ലാതെ 41 ദിവസത്തെ ഭക്തി നാടകം കൊണ്ട് എന്തു പ്രയോജനം . വീണ്ടും വീണ്ടും പാവം ചെയ്യുകയല്ല വേണ്ടത് നമ്മൾ നന്മ മാത്രം ചെയ്യുന്ന തിന്മ ചെയ്യാത്ത നല്ല വ്യക്തികളായി തീരുകയാണ് വേണ്ടത് സ്ഥിരമായി അഞ്ചിൽ കൂടുതൽ തവണ പ്രാർത്ഥിക്കുന്നവർ ആയി മാറുകയാണ് വേണ്ടത്
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, :-
വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം
.പാപങ്ങൾ ക്ഷമിക്കുവാനും ആത്മസാക്‌ഷാത്കാരം ലഭിക്കുവാനും ബുദ്ധമതമതവിശ്വാസികൾ 360 ദിവസം ചെയ്യുന്ന സന്യാസ ജീവിതം വെറും 41 ദിവസം ആയി കുറച്ചു അയ്യപ്പൻ.
https://en.m.wikipedia.org/wiki/Patimokkha
ബുദ്ധമത അടിസ്ഥാനത്തിലാണ് അയ്യപ്പൻറെ നിയമങ്ങൾ എന്നു പറയുന്നു*.
അപ്പോൾ ബുദ്ധമത സന്ന്യാസി ക്കുള്ള നിയമങ്ങൾ എന്തെല്ലാം?
വായിക്കുക
311 നിയമങ്ങൾ 75% മായി കുറച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ